യുവത്വത്തെ ആകർഷിക്കുന്ന രംഗമായി മാധ്യമ പ്രവർത്തനം മാറി: ലിസി ജേക്കബ്
കോട്ടയം ∙ ജനങ്ങൾക്ക് പൊതുകാര്യങ്ങ ളിൽ ഇടപെടാനുള്ള മാർഗമാണ് മാധ്യമങ്ങളെന്ന് മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് പറഞ്ഞു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്റെ (മാസ്കോം) 22–ാം ബാച്ചിന്റെ ബിരുദസമർപ്പണം നിർവഹിക്കുകയായിരുന്നു അവർ. പ്രാദേശികമായ കാര്യങ്ങൾക്കു പ്രാധാന്യം നൽകുന്നതു വഴി സമൂഹത്തെയും ഭരണ നിയന്ത്രണ

കോട്ടയം ∙ ജനങ്ങൾക്ക് പൊതുകാര്യങ്ങ ളിൽ ഇടപെടാനുള്ള മാർഗമാണ് മാധ്യമങ്ങളെന്ന് മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് പറഞ്ഞു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്റെ (മാസ്കോം) 22–ാം ബാച്ചിന്റെ ബിരുദസമർപ്പണം നിർവഹിക്കുകയായിരുന്നു അവർ.
പ്രാദേശികമായ കാര്യങ്ങൾക്കു പ്രാധാന്യം നൽകുന്നതു വഴി സമൂഹത്തെയും ഭരണ നിയന്ത്രണ സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പത്രങ്ങൾ മാറുന്നുണ്ട്. സാമൂഹിക സേവനത്തിനുള്ള ഉപാധിയായി മാധ്യമ പ്രവർത്തനത്തെ വളർത്തിയെടുക്കാൻ സാധിക്കണം.
യുവത്വത്തെ ആകർഷിക്കുന്ന രംഗമായി മാധ്യമ പ്രവർത്തനം മാറിയെന്നും ലിസി ജേക്കബ് ചൂണ്ടിക്കാട്ടി. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും മാസ്കോം മാനേജിങ് ട്രസ്റ്റിയുമായ ജയന്ത് മാമ്മൻ മാത്യു ഉപഹാരം സമർപ്പിച്ചു. മാസ്കോം ഡയറക്ടർ എ.രവിശങ്കർ, അസിസ്റ്റന്റ് ഡയറക്ടർ എസ്.രാധാകൃഷ്ണൻ, വിദ്യാർഥികളുടെ പ്രതിനിധി എബി ജോർജ് സഖറിയ എന്നിവർ പ്രസംഗിച്ചു.