ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ 1000 പിജി ഡിപ്ലോമ സീറ്റുകൾ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ NIHFW വിദൂര ശൈലിയിൽ നടത്തുന്ന 6 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു...The National Institute of Health and Family Welfare, The National Institute of Health, Education News

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ NIHFW വിദൂര ശൈലിയിൽ നടത്തുന്ന 6 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മെഡിക്കൽ /നോൺ–മെഡിക്കൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. ലേറ്റ് ഫീ സഹിതം സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. The National Institute of Health & Family Welfare, New Delhi – 110067; ഫോൺ: 011–26183416, dhm@nihfw.org; വെബ്: www.nihfw.org (ഡിസ്റ്റൻസ് ലേണിങ് ലിങ്ക്).
പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് – 300 സീറ്റ്, ഹെൽത്ത് & ഫാമിലി വെൽഫെയർ മാനേജ്മെന്റ് – 100 സീറ്റ്, ഹെൽത്ത് പ്രമോഷൻ: 150 സീറ്റ്, ഹെൽത്ത് കമ്യൂണിക്കേഷൻ: 150 സീറ്റ്, പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ: 150 സീറ്റ്, അപ്ലൈഡ് എപ്പിഡെമിയോളജി: 150 സീറ്റ്
പ്രോഗ്രാമുകൾക്ക് എഐസിടിഇ അംഗീകാരമുണ്ട്. കോഴ്സ് ദൈർഘ്യം 15 മാസം. ഫൈനൽ പരീക്ഷയെഴുതാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെല്ലണം. ഏതെങ്കിലും പ്രോഗ്രാമിലേക്ക് 25 പേരെയെങ്കിലും സ്പോൺസർ ചെയ്യുന്ന സംസ്ഥാനത്തെ സാറ്റലൈറ്റ് കേന്ദ്രത്തിൽ അവർക്കു പരീക്ഷയെഴുതാം.
അപേക്ഷയ്ക്കുൾപ്പെടെ മൊത്തം ഫീസ് 21,000 രൂപ. അപേക്ഷ നിർദിഷ്ട ഫോമിൽ തയാറാക്കി, രേഖകളും 21,000 രൂപയുടെ ഡ്രാഫ്റ്റും സഹിതം അയച്ചുകൊടുക്കണം. 6 പ്രോഗ്രാമുകൾക്കും വെവ്വേറെ പ്രോസ്പെക്ടസുകളുണ്ട്.
Content Summary : The National Institute of Health & Family Welfare - PG Diploma Courses - Apply Now