അക്കാദമിക പ്രോഗ്രാമുകൾ ഒരേ സമയം പഠിക്കുന്നതു സംബന്ധിച്ച് യുജിസി ഏപ്രിൽ 13ന് മാർഗരേഖ പുറപ്പെടുവിച്ചിരുന്നു (www.ugc.ac.in). വിദ്യാർഥികൾക്കു സഹായകമായ വിധത്തിൽ ഇതിനുള്ള നടപടിക്രമം ആവിഷ്കരിച്ചു നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ അധികാരികൾക്ക് നിർദേശവും അയച്ചിട്ടുമുണ്ട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙സർവകലാശാലയിലോ കോളജിലോ ഒരേസമയം രണ്ടു കോഴ്സുകൾ പഠിക്കാമെന്നു കേൾക്കുന്നത് ശരിയാണോ? 

ADVERTISEMENT

ശരിയാണ്. 2 അക്കാദമിക പ്രോഗ്രാമുകൾ ഒരേ സമയം പഠിക്കുന്നതു സംബന്ധിച്ച് യുജിസി ഏപ്രിൽ 13ന് മാർഗരേഖ പുറപ്പെടുവിച്ചിരുന്നു (www.ugc.ac.in). വിദ്യാർഥികൾക്കു സഹായകമായ വിധത്തിൽ ഇതിനുള്ള നടപടിക്രമം ആവിഷ്കരിച്ചു നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ അധികാരികൾക്ക് നിർദേശവും അയച്ചിട്ടുമുണ്ട്. 

ഉന്നതവിദ്യാഭ്യാസം നേടണം എന്നാഗ്രഹിക്കുന്നവരുടെ സംഖ്യ വലുതും റഗുലർ പ്രോഗ്രാമുകളിലെ സീറ്റുകൾ കുറവുമാണ്. ഈ സാഹചര്യത്തിൽ പല സർവകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും വിദൂര / ഓൺലൈൻ പ്രോഗ്രാമുകൾ നടത്തിവരുന്നുണ്ട്. ഒരേ സമയം 2 അക്കാദമിക പ്രോഗ്രാമുകൾ പഠിക്കുന്നതിന് അവസരമൊരുക്കുന്നത് ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കണമെന്ന് യുജിസി നിർദേശിക്കുന്നു: 

Representative Image. Photo Credit : 9Nong / Shutterstock.com
ADVERTISEMENT

∙ ഒരു ഫുൾടൈം പ്രോഗ്രാമിന്റെ ക്ലാസ്‌ സമയം രണ്ടാമതൊരു ഫുൾടൈം പ്രോഗ്രാമിന്റെ ക്ലാസ് സമയവുമായി ഓവർലാപ് ചെയ്യാതെ 2 പ്രോഗ്രാമുകളിൽ ക്ലാസ്റൂം പഠനമാകാം. 

∙ ഒരു ഫുൾടൈം ക്ലാസ്റൂം പ്രോഗ്രാമിലും ഒരു വിദൂര / ഓൺലൈൻ പ്രോഗ്രാമിലും ഒരേസമയം പഠിക്കാം 

ADVERTISEMENT

∙ 2 വിദൂര / ഓൺലൈൻ പ്രോഗ്രാമുകളിൽ ഒരേസമയം പഠിക്കാം 

∙യുജിസി / സ്റ്റാറ്റ്യൂട്ടറി കൗൺസിൽ / കേന്ദ്രസർക്കാർ അംഗീകരിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമേ വിദൂര / ഓൺലൈൻ രീതിയിൽ ബിരുദ / ഡിപ്ലോമ പ്രോഗ്രാമുകൾ പഠിക്കാവൂ 

∙യുജിസിയും ബന്ധപ്പെട്ട സ്റ്റാറ്റ്യൂട്ടറി / പ്രഫഷനൽ കൗൺസിലുകളും വിജ്ഞാപനം ചെയ്തിട്ടുള്ള നിബന്ധനകളും പാലിച്ചു വേണം ഇത്തരം ബിരുദ / ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്നത് 

∙ 2 പ്രോഗ്രാമുകൾ ഒരേസമയം നടത്തുന്നതു സംബന്ധിച്ച വിജ്ഞാപനം യുജിസി പുറപ്പെടുവിച്ചതിനു ശേഷം മാത്രമേ ഈ രീതിക്ക് അംഗീകാരമുള്ളൂ. മുൻകാല പ്രാബല്യമില്ല. നേരത്തേ 2 പ്രോഗ്രാമുകൾ ഒരുമിച്ചു പഠിച്ചവർക്ക് അതുവഴി നേടിയ യോഗ്യതയ്ക്ക് അംഗീകാരം അവകാശപ്പെടാനും കഴിയില്ല. പിഎച്ച്ഡി ഒഴികെയുള്ള അക്കാദമിക് പ്രോഗ്രാമുകളെ സംബന്ധിക്കുന്ന നിബന്ധനകളാണിവ. 2 വ്യത്യസ്ത സയൻസ് / ആർട്സ് വിഷയങ്ങൾ ഒരേസമയം പഠിക്കാൻ സമർഥർക്ക് ഈ സമ്പ്രദായം അവസരം നൽകുന്നു. പക്ഷേ, ഓരോ വിദ്യാർഥിയും ഒറ്റയടിക്ക് ഇരട്ട യോഗ്യത നേടാൻ തീരുമാനിക്കുന്നതിനു മുൻപ് സ്വയം വിലയിരുത്തേണ്ടതുണ്ട്.

Content Summary : UGC Guidelines for Pursuing Two Academic Programmes Simultaneously