ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് അപേക്ഷയിൽ തിരുത്തലിനും കൂട്ടിച്ചേർക്കലിനും ഇന്നു വൈകിട്ട് 5 വരെ അവസരം.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് അപേക്ഷയിൽ തിരുത്തലിനും കൂട്ടിച്ചേർക്കലിനും ഇന്നു വൈകിട്ട് 5 വരെ അവസരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് അപേക്ഷയിൽ തിരുത്തലിനും കൂട്ടിച്ചേർക്കലിനും ഇന്നു വൈകിട്ട് 5 വരെ അവസരം. വെബ്സൈറ്റ്: www.admission.dge.kerala.gov.in. ആദ്യ അലോട്മെന്റ് 19 ന് പ്രസിദ്ധീകരിക്കും. എസ്എസ്എൽസി പുനർമൂല്യനിർണയം വഴി മാർക്ക് വ്യത്യാസം വന്നവർ ഗ്രേഡ് വിവരങ്ങൾ പരിശോധിച്ച് സേവ് ചെയ്ത് കൺഫർമേഷൻ നൽകണം. സഹായം ആവശ്യമുള്ളവർക്ക് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലുമുള്ള ഹെൽപ്ഡെസ്കിനെ സമീപിക്കാം. തുടർന്നുള്ള അലോട്മെന്റിന് പുതിയ അപേക്ഷ നൽകാം. സ്കൂൾ, വിഷയ ഓപ്ഷനുകൾ മാറ്റാനും പുതിയവ നൽകാനും അവസരമുണ്ട്. ട്രയൽ അലോട്മെന്റ് വെബ്സൈറ്റിൽ പരിശോധിക്കാനുള്ള അവസരവും ഇന്ന് അവസാനിക്കും.

ADVERTISEMENT

സ്കോൾ കേരള: രണ്ടാം വർഷത്തേക്ക് പ്രവേശനം ഇന്നുമുതൽ

ADVERTISEMENT

തിരുവനന്തപുരം ∙ സ്കോൾ-കേരള മുഖേന 2023-24 അധ്യയന വർഷം ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്ക്ക്  ഇന്നു മുതൽ 30 വരെ റജിസ്റ്റർ ചെയ്യാം. വിലാസം: www.scolekerala.org പ്രവേശനയോഗ്യത, നിബന്ധനകൾ, ഫീസ് ഘടന, മറ്റു വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ പരിശോധിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റു സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും, രേഖകളും നേരിട്ടോ റജിസ്ട്രേഡ്/സ്പീഡ് തപാൽ മാർഗമോ ജൂലൈ 5 ന് മുൻപ് ലഭ്യമാക്കേണ്ട വിലാസം : എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പിഒ, തിരുവനന്തപുരം – 695012.

ADVERTISEMENT

Content Summary : Check Plus-One trial allotment lists; make corrections before 5 pm today