5 വർഷത്തേക്ക് 50,000 കോടി : ഗവേഷണത്തിന് ധന സഹായവുമായി എൻആർഎഫ്
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ (എൻആർഎഫ്) വരുന്നു. ബിൽ വരുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.

ന്യൂഡൽഹി ∙ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ (എൻആർഎഫ്) വരുന്നു. ബിൽ വരുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.
Read Also : വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള തയാറെടുപ്പിലാണോ?; ശ്രദ്ധിക്കണം 10 കാര്യങ്ങൾ
നിലവിൽ സമാന പ്രവർത്തനം നടത്തുന്ന സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡ് (സെർബ്) ഇതിൽ ലയിക്കും. പ്രധാനമന്ത്രിയായിരിക്കും ബോർഡ് അധ്യക്ഷൻ. 5 വർഷത്തേക്ക് 50,000 കോടി രൂപയുടെ ബജറ്റിലാണ് എൻആർഎഫ് വിഭാവനം ചെയ്തിരിക്കുന്നത്. 36,000 കോടി സ്വകാര്യ കമ്പനികൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്ന് സ്വരൂപിക്കും.
10,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തും. സെർബിൽ നിലവിലുള്ള 4,000 കോടി രൂപ എൻആർഎഫിലേക്ക് മാറും. പോസ്റ്റ് ഡോക്ടറൽ അടക്കമുള്ള ഉന്നതതല ഗവേഷണത്തിനു മാത്രമായിരിക്കും ഈ ഫണ്ട് ഉപയോഗിക്കുക. ഐഐടികളിലേക്ക് വൻ തോതിൽ പണം പോകുന്നതും സംസ്ഥാന സർവകലാശാലകൾക്ക് ലഭിക്കാതിരിക്കുന്നതും എൻആർഎഫ് വരുമ്പോൾ ഒഴിവാകുമെന്ന് കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Content Summary : National Research Foundation gets Centre nod, Rs 50,000 crore over 5 years for R&D