ഹോട്ടൽ മാനേജ്‌മെന്റ്, ഡിസൈൻ കോഴ്സ്: ഓപ്ഷൻ പുനഃക്രമീകരണം
ഹോട്ടൽ മാനേജ്‌മെന്റ്, ഡിസൈൻ കോഴ്സ്: ഓപ്ഷൻ പുനഃക്രമീകരണം തിരുവനന്തപുരം∙ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്‌നോളജി 2023-24 കോഴ്സിന്റെ ഒന്നാം ഘട്ട അലോട്‌മെന്റിന് ശേഷം ടോക്കൺ ഫീസ് അടച്ചവർക്കു രണ്ടാം ഘട്ട അലോട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം www.lbscentre.kerala.gov.in മുഖേന 4

തിരുവനന്തപുരം∙ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്‌നോളജി 2023-24 കോഴ്സിന്റെ ഒന്നാം ഘട്ട അലോട്‌മെന്റിന് ശേഷം ടോക്കൺ ഫീസ് അടച്ചവർക്കു രണ്ടാം ഘട്ട അലോട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം www.lbscentre.kerala.gov.in മുഖേന 4 മുതൽ 6 വരെ ലഭ്യമാണ്. ബാച്‌ലർ ഓഫ് ഡിസൈൻ 2023-24 കോഴ്സിന്റെ ഒന്നാം ഘട്ട അലോട്‌മെന്റിന് ശേഷം ടോക്കൺ ഫീസ് അടച്ചവർക്കു രണ്ടാം ഘട്ട അലോട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം www.lbscentre.kerala.gov.in മുഖേന 4 മുതൽ 6 വരെ ലഭ്യമാണ്. ഫോൺ: 0471-2324396, 2560327
സിസാബ് അലോട്മെന്റ് നടപടി തുടങ്ങി
ന്യൂഡൽഹി ∙ സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡിന്റെ (സിസാബ്) സ്പെഷൽ റൗണ്ട് അലോട്മെന്റ് നടപടികൾ ആരംഭിച്ചു. ഐഐടി പ്രവേശനത്തിനുള്ള ജോസ അലോട്മെന്റ് നടപടികൾ പൂർത്തിയായ ശേഷം എൻഐടി, ഐഐഐടി, ഐഐഇഎസ്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനാണു സിസാബ് അലോട്മെന്റ് നടത്തുന്നത്. ഐഐടിയിലെ ഒഴിവുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
ചോയ്സ് ഫില്ലിങ്ങിനും ഫീസ് അടയ്ക്കാനും (അലോട്മെന്റ് പാർട്ടിസിപ്പേഷൻ ഫീസ്) 7 വരെ സമയമുണ്ട്. ആദ്യ ഘട്ട സീറ്റ് അലോട്മെന്റ് 8ന് ആണ്. ഇതനുസരിച്ച് പ്രവേശനം ഉറപ്പാക്കാനും ഓൺലൈൻ റിപ്പോർട്ടിങ്ങിനും ഓഗസ്റ്റ് 11 വരെ സമയമുണ്ട്. രണ്ടാം റൗണ്ട് സീറ്റ് അലോട്മെന്റ് 13നാണ്. സീറ്റ് ഉറപ്പാക്കാനും ഫീസ് അടയ്ക്കാനും ഓൺലൈൻ റിപ്പോർട്ടിങ്ങിനും 17 വരെ സാധിക്കും. പ്രവേശനം ഉറപ്പാക്കിയ വിദ്യാർഥികൾ 14ന് സ്ഥാപനങ്ങളിൽ ഹാജരാകണം. വിവരങ്ങൾക്ക്: csab.nic.in
പാരാമെഡിക്കൽ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 വർഷത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി 7 മുതൽ 26 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴി ഫീസ് അടയ്ക്കണം. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ സെപ്റ്റംബർ 4 നു മുൻപ് ചെയ്തിരിക്കണം. ഫോൺ: 0471-2560363, 364.
മെഡിക്കൽ അലോട്മെന്റ് ലഭിച്ചവർ ഹാജരാകണം
തിരുവനന്തപുരം∙ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ 2023 ലെ ഒന്നാം വർഷ എംബിബിഎസ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണറിൽ നിന്ന് അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ 5ന് മെഡിക്കൽ കോളജ് ക്യാംപസിലെ സിഒകെയിലും 7, 8 തീയതികളിൽ ഓൾഡ് ഓഡിറ്റോറിയത്തിലും രാവിലെ 10ന് പ്രവേശനത്തിനായി എത്തിച്ചേരണം. ഒറിജിനൽ രേഖകളും 2 ശരി പകർപ്പുകളും സഹിതമാണ് ഹാജരാകേണ്ടത്. വിവരങ്ങൾക്ക്: 0471 2528383
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം∙ 2023-25 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് അപേക്ഷ നൽകിയവർക്ക് 7, 11 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നേടാം.
Content Summary : Registration and Choice Filling for CSAB Special Rounds Counselling