ചന്ദ്രയാൻ 3 ന്റെ ചരിത്ര വിജയത്തിനു പിന്നിൽ കേരളത്തിലെ എൻജിനീയറിങ് കോളജുകൾക്കുള്ള പങ്ക് എടുത്തുപറഞ്ഞ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക്സഭാംഗവുമായ ശശി തരൂർ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലവൻ എസ്. സോമനാഥ് കൊല്ലത്തെ ടികെഎം എൻജിനീയറിങ് കോളജിലാണു പഠിച്ചതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ചന്ദ്രയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രയാൻ 3 ന്റെ ചരിത്ര വിജയത്തിനു പിന്നിൽ കേരളത്തിലെ എൻജിനീയറിങ് കോളജുകൾക്കുള്ള പങ്ക് എടുത്തുപറഞ്ഞ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക്സഭാംഗവുമായ ശശി തരൂർ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലവൻ എസ്. സോമനാഥ് കൊല്ലത്തെ ടികെഎം എൻജിനീയറിങ് കോളജിലാണു പഠിച്ചതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ചന്ദ്രയാൻ യാഥാർഥ്യമാക്കിയവരിൽ മറ്റ് 7 എൻജിനീയർമാർ പഠിച്ചത് തിരുവനന്തപുരം എൻജിനീയറിങ് കോളജിലാണെന്നും സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിൽ വ്യക്തമാക്കി.

Read Also : ദേശീയ പാഠ്യപദ്ധതി കേരളത്തിൽ ഉടനില്ല; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തലുകളിങ്ങനെ

ADVERTISEMENT

മോഹന കുമാർ (മിഷൻ ഡയറക്ടർ, മെക്കാനിക്കൽ), അതുല്യ (ഇലക്ട്രോണിക്സ്), സതീഷ് (മെക്കാനിക്കൽ), നാരായണൻ (അസോഷ്യേറ്റ് മിഷൻ ഡയറക്ടർ, മെക്കാനിക്കൽ), മോഹൻ (മെക്കാനിക്കൽ), ഷോര (ഇലക്ട്രോണിക്സ്) എന്നിവരാണ് തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികൾ. അധികമാരും പുകഴ്ത്തുകയോ വാർത്തകളിൽ നിറയുകയോ ചെയ്യാത്ത കേരളത്തിലെ എൻജിനീയറിങ് കോളജുകൾക്കുള്ള ആദരവു കൂടിയാണ് ചന്ദ്രയാൻ വിജയമെന്നും അദ്ദേഹം പറഞ്ഞു. 

ശശി തരൂർ. ചിത്രം : മനോരമ

ADVERTISEMENT

‘‘ഐഐടികളാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട, സ്വപ്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എന്നാൽ പൊതുമേഖലയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജുകളുടെ മഹത്വം ആരും പൊതുവെ മനസ്സിലാക്കാറില്ല. ഐഎസ്ആർഒ ഉൾപ്പെടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തുന്ന സ്ഥാപനങ്ങളുടെ നട്ടെല്ലു തന്നെ എൻജിനീയറിങ് കോളജുകളാണ്. ഐഐടിയിൽ നിന്നു പഠിച്ചിറങ്ങുന്നവർ സിലിക്കൺ വാലിയിലേക്കു പോകുന്നു. എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികൾ നമ്മെ ചന്ദ്രനിലേക്കും കൊണ്ടു പോകുന്നു’’: സ്വതസിദ്ധമായ ശൈലിയിൽ തരൂർ കുറിച്ചു. 

ADVERTISEMENT

എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളായ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു. ചന്ദ്രയാന്റെ അഭൂതപൂർവമായ വിജയത്തിൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുന്ന തിരക്കിലാണ്. എന്നാൽ, മറ്റു ഭാഗങ്ങളിലെ സമാന മേഖലയിലുള്ള ശാസ്ത്രജ്ഞൻമാർക്കു ലഭിക്കുന്നതിന്റെ അഞ്ചിലൊന്ന് ശമ്പളം മാത്രമാണ് ഇന്ത്യയിലെ ബഹിരാകാശ രംഗത്തുൾപ്പെടെ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻമാർക്കു ലഭിക്കുന്നതെന്ന് ഐഎസ്ആർഒ മുൻ മേധാവിയും മലയാളിയുമായ ജി. മാധവൻ നായർ ചൂണ്ടിക്കാട്ടി. 

കുറഞ്ഞ ശമ്പളം യഥാർഥത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻമാർക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. അതുകൊണ്ടാണ് സുപ്രധാന ദൗത്യങ്ങൾക്കു പോലും ചെലവു കുറഞ്ഞ മാർഗങ്ങൾ കണ്ടെത്താൻ ഇന്ത്യൻ ശാസ്ത്രജ്ഞൻ‌മാർക്കു കഴിയുന്നത്. ഐഎസ്ആർഒ ശാസ്ത്രജ്ഞൻമാരിൽ ലക്ഷാധിപതികളില്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവർ സാധാരണ ജീവിതമാണു നയിക്കുന്നതെന്നും പറഞ്ഞു. 

അവർ പണത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. പകരം സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുന്നു. അവരുടെ നിസ്വാർഥമായ പ്രവർത്തനങ്ങളാണ് നമ്മളെ ഇന്നത്തെ വിജയത്തിൽ എത്തിച്ചത്. തദ്ദേശ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തതിനാലാണ് നമുക്ക് മറ്റു രാജ്യങ്ങളെക്കാൾ 60 ശതമാനം വരെ കുറഞ്ഞ ചെലവിൽ ബഹികാകാശ ദൗത്യങ്ങൾ വിജയിപ്പിക്കാനാകുന്നത്. ചന്ദ്രയാൻ 3 യുടെ വിജയത്തോടു കൂടി വിദേശ രാജ്യങ്ങളുടെ തലത്തിൽ ഇന്ത്യ എത്തിയതായും മറ്റു രാജ്യങ്ങളുമായുള്ള കാരറുകൾ ഇനി കൂടുതലായി യഥാർഥ്യമാകുമെന്നും മാധവൻ നായർ‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Summary : Shashi Tharoor Sheds Light on the Role of Engineering Colleges in India's Space Success