തിരുവനന്തപുരം ∙ ജോലി ചെയ്തുകൊണ്ടു തന്നെ എൻജിനീയറിങ് പാർട്ട് ടൈം ആയി പഠിക്കാനുളള അവസരം കേരളത്തിലും. ഇതിനായി സംസ്ഥാനത്തെ 7 എൻജിനീയറിങ് കോളജുകളിൽ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ബിടെക് കോഴ്സുകൾ അനുവദിച്ചു. ഇതനുസരിച്ചുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ സാങ്കേതിക സർവകലാശാല അടുത്ത വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജോലി ചെയ്തുകൊണ്ടു തന്നെ എൻജിനീയറിങ് പാർട്ട്  ടൈം ആയി പഠിക്കാനുളള അവസരം കേരളത്തിലും. ഇതിനായി സംസ്ഥാനത്തെ 7 എൻജിനീയറിങ് കോളജുകളിൽ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ  (എഐസിടിഇ) ബിടെക് കോഴ്സുകൾ അനുവദിച്ചു. 

ഇതനുസരിച്ചുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ സാങ്കേതിക സർവകലാശാല അടുത്ത വർഷം പൂർത്തിയാക്കും. അതിനു ശേഷമാകും പ്രവേശനം ആരംഭിക്കുക.  ഇതിനു പുറമേ, ജോലി ചെയ്യുന്നവർക്ക്  3 പോളിടെക്നിക് കോളജുകളിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സ് പഠനത്തിനും അനുമതി നൽകിയിട്ടുണ്ട്. 

ADVERTISEMENT

സർക്കാർ– ഇതര സ്ഥാപനങ്ങളിൽ ഒരു വർഷത്തെയെങ്കിലും പ്രവൃത്തി പരിചയമുള്ള, അംഗീകൃത എൻജിനീയറിങ് ഡിപ്ലോമയോ ബിഎസ്‌സി ബിരുദമോ ഉള്ളവർക്കാണ് ബിടെക് പ്രവേശനം അനുവദിക്കുക.  വിദ്യാർഥി ജോലി ചെയ്യുന്ന സ്ഥാപനം കോളജിന്റെ 50 കി.മീ. പരിധിയിലായിക്കണം. പ്രവേശന രീതി സ്ഥാപനങ്ങൾക്കു നിശ്ചയിക്കാം. റഗുലർ രീതിയിലും വിദൂര വിദ്യാഭ്യാസ രീതിയിലും കോഴ്സുകൾ സംഘടിപ്പിക്കാം. വിദ്യാർഥികളുടെ ജോലി സമയം അനുസരിച്ചു ക്ലാസ് സമയം ക്രമീകരിക്കാം. 

കുറഞ്ഞത് 3 വർഷമായിരിക്കും കോഴ്സ് കാലാവധി. 40% വരെ ക്രെഡിറ്റ് ട്രാൻസ്ഫർ അനുവദിക്കും.

ഒരു സ്ഥാപനത്തിൽ പരമാവധി 3 ബിടെക് കോഴ്സുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ കോഴ്സിലും 30 സീറ്റ് വീതം. കുറഞ്ഞത് 10 പേരെങ്കിലും വേണം.  സ്വാശ്രയ കോഴ്സുകളാണ് എല്ലാം. ഒരു സെമസ്റ്ററിൽ 35000–40000 രൂപയാണ് എഐസിടിഇ നിശ്ചയിച്ചിരിക്കുന്ന ശരാശരി ഫീസ്. 7 കോളജുകളിലുമായി 420 പേർക്കു പ്രവേശനം ലഭിക്കും.

ജോലി ചെയ്യുന്നവർക്കായി എൻജിനീയറിങ് കോഴ്സുകൾ അനുവദിച്ചിരിക്കുന്ന കോളജുകൾ, ബ്രാക്കറ്റിൽ കോഴ്സുകൾ 

ADVERTISEMENT

∙ എംഇഎസ് കോളജ് ഓഫ് എൻജിനീയറിങ്, കുറ്റിപ്പുറം (കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്)

∙ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ്, മൂവാറ്റുപുഴ (സിവിൽ, കംപ്യൂട്ടർ സയൻസ്)

∙ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്, പാലാ (കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്)

∙ മോഡൽ എൻജിനീയറിങ് കോളജ്, കൊച്ചി (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്)

ADVERTISEMENT

∙കോളജ് ഓഫ് എൻജിനീയറിങ്, തലശ്ശേരി (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്)

∙സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ്, ചെങ്ങന്നൂർ (കംപ്യൂട്ടർ സയൻസ്, സിവിൽ)

∙രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ആറ്റിങ്ങൽ (സിവിൽ)

എൻജിനീയറിങ് ഡിപ്ലോമ അനുവദിച്ച പോളി ടെക്നിക്കുകൾ

∙ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം

∙ഗവ.പോളി ടെക്നിക് കോളജ്, പെരിന്തൽമണ്ണ

∙മലബാർ പോളിടെക്നിക്, ചെർപ്പുളശേരി

Content Summary:

Study Engineering Part-Time and Work in Kerala: AICTE Sanctions BTech Courses in 7 Engineering Colleges