പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ലഭിക്കും: ഹോർമിസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊച്ചി ∙ ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി.ഹോർമിസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, ഓട്ടോണമസ് കോളജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച എംബിബിഎസ്, എൻജിനീയറിങ്, ബിഎസ്‌സി നഴ്സിങ്, എംബിഎ, കാർഷിക സർവകലാശാല നടത്തുന്ന

കൊച്ചി ∙ ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി.ഹോർമിസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, ഓട്ടോണമസ് കോളജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച എംബിബിഎസ്, എൻജിനീയറിങ്, ബിഎസ്‌സി നഴ്സിങ്, എംബിഎ, കാർഷിക സർവകലാശാല നടത്തുന്ന ബിഎസ്‌സി അഗ്രികൾചർ, ബിഎസ്‌സി (ഓണേഴ്സ്) കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാൻമാരുടെ ആശ്രിതർക്കു വാർഷിക വരുമാനം ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിവർഷം ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കുമെന്നു ബാങ്കിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫിസർ കെ.കെ.അജിത്കുമാർ അറിയിച്ചു.
ഭിന്നശേഷിക്കാർക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ് നീക്കിവച്ചിട്ടുണ്ട്. അവസാന തീയതി: ഡിസംബർ 17. https://scholarships.federalbank.co.in:6443/fedschlrshipportal