മണിപ്പാൽ ഓർമക്കൂട്ടൊരുക്കി കോട്ടയത്ത് മൊബ് മീറ്റ് 2023
കോട്ടയം ∙ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പൂർവവിദ്യാർഥി സംഘടന കേരള ചാപ്റ്ററിന്റെ അൻപതാം വാർഷികാഘോഷം ‘മൊബ് മീറ്റ് 2023’ എന്ന പേരിൽ കോട്ടയത്ത് സംഘടിപ്പിച്ചു. വിൻഡ്‌സർ കാസിൽ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷങ്ങൾ മണിപ്പാൽ എംഐടി മുൻ ഡീൻ പ്രഫ. കെ. കമലാക്ഷ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം

കോട്ടയം ∙ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പൂർവവിദ്യാർഥി സംഘടന കേരള ചാപ്റ്ററിന്റെ അൻപതാം വാർഷികാഘോഷം ‘മൊബ് മീറ്റ് 2023’ എന്ന പേരിൽ കോട്ടയത്ത് സംഘടിപ്പിച്ചു. വിൻഡ്‌സർ കാസിൽ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷങ്ങൾ മണിപ്പാൽ എംഐടി മുൻ ഡീൻ പ്രഫ. കെ. കമലാക്ഷ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.
മണിപ്പാൽ യൂണിവേഴ്സിറ്റി എക്സാമിനേഷൻ റജിസ്ട്രാർ ഡോ. വിനോദ് വി. തോമസ്, അലുംമ്നി റിലേഷൻസ് ചുമതലയുളള പ്രഫ. എം. വി. കിനി, പ്രഫ വിനോദ് കാമത്ത് തുടങ്ങി നിരവധി ഫാക്കൽറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മൊബ് മീറ്റ് 2023 പ്രസിഡന്റും കൺവീനറുമായ അലക്‌സ് സക്കറിയ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ലോകമെമ്പാടു നിന്നുമുള്ള 250 ൽ അധികം പൂർവ വിദ്യാർഥികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
കെ.സി. മാത്യു (കോട്ടയം), ജി ഈപ്പൻ (കോഴിക്കോട്) തുടങ്ങിയവരുൾപ്പെടെ മുതിർന്ന പത്ത് പൂർവവിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി ഓർമച്ചിത്രങ്ങളും കുറിപ്പുകളും ഉൾപ്പെടുന്ന മണിപ്പാൽ ഗോൾഡൻ മെമ്മറീസ് എന്ന സുവനീറും പുറത്തിറക്കി.