പുലർച്ചെ വരെ ഇരുന്നു ചർച്ച, അഡ്വക്കറ്റ് ജനറലിനെ നിയമസഭയിൽ വിളിച്ചു വരുത്തി അഭിപ്രായം തേടുന്ന അപൂർവത... 1994ൽ കേരള പഞ്ചായത്ത്‌രാജ് ആക്ട് പാസാക്കുന്നതിനു സംസ്ഥാന നിയമസഭ രാവു പുലരുവോളം ചേർന്ന കഥ തോമസ് ചാഴികാടൻ എംപി പറയുമ്പോൾ അതു കഴിഞ്ഞു വർഷങ്ങൾക്കു ശേഷം ജനിച്ച കുട്ടികൾ അദ്ഭുതത്തോടെ കേട്ടിരുന്നു.

പുലർച്ചെ വരെ ഇരുന്നു ചർച്ച, അഡ്വക്കറ്റ് ജനറലിനെ നിയമസഭയിൽ വിളിച്ചു വരുത്തി അഭിപ്രായം തേടുന്ന അപൂർവത... 1994ൽ കേരള പഞ്ചായത്ത്‌രാജ് ആക്ട് പാസാക്കുന്നതിനു സംസ്ഥാന നിയമസഭ രാവു പുലരുവോളം ചേർന്ന കഥ തോമസ് ചാഴികാടൻ എംപി പറയുമ്പോൾ അതു കഴിഞ്ഞു വർഷങ്ങൾക്കു ശേഷം ജനിച്ച കുട്ടികൾ അദ്ഭുതത്തോടെ കേട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലർച്ചെ വരെ ഇരുന്നു ചർച്ച, അഡ്വക്കറ്റ് ജനറലിനെ നിയമസഭയിൽ വിളിച്ചു വരുത്തി അഭിപ്രായം തേടുന്ന അപൂർവത... 1994ൽ കേരള പഞ്ചായത്ത്‌രാജ് ആക്ട് പാസാക്കുന്നതിനു സംസ്ഥാന നിയമസഭ രാവു പുലരുവോളം ചേർന്ന കഥ തോമസ് ചാഴികാടൻ എംപി പറയുമ്പോൾ അതു കഴിഞ്ഞു വർഷങ്ങൾക്കു ശേഷം ജനിച്ച കുട്ടികൾ അദ്ഭുതത്തോടെ കേട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലർച്ചെ വരെ ഇരുന്നു ചർച്ച, അഡ്വക്കറ്റ് ജനറലിനെ നിയമസഭയിൽ വിളിച്ചു വരുത്തി അഭിപ്രായം തേടുന്ന അപൂർവത... 1994ൽ കേരള പഞ്ചായത്ത്‌രാജ് ആക്ട് പാസാക്കുന്നതിനു സംസ്ഥാന നിയമസഭ രാവു പുലരുവോളം ചേർന്ന കഥ തോമസ് ചാഴികാടൻ എംപി പറയുമ്പോൾ അതു കഴിഞ്ഞു വർഷങ്ങൾക്കു ശേഷം ജനിച്ച കുട്ടികൾ അദ്ഭുതത്തോടെ കേട്ടിരുന്നു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജനാധിപത്യത്തെക്കുറിച്ചും ഇന്ത്യയിലെ നിയമനിർമാണ സഭകളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായി മലയാള മനോരമ സംഘടിപ്പിച്ച ‘കുട്ടികളും അറിയണം ജനാധിപത്യം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു തോമസ് ചാഴികാടൻ.

ജില്ലയിലെ തിരഞ്ഞെടുത്ത 14 സ്കൂളുകളിൽ നിന്നുള്ള 28 വിദ്യാർഥികളാണു പരിപാടിയിൽ പങ്കെടുത്തത്. ഗ്രന്ഥകാരനും കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ ഫാക്കൽറ്റിയും റിട്ട അഡീഷനൽ സെക്രട്ടറിയുമായ ബി.റെജി ക്ലാസ് നയിച്ചു.

ADVERTISEMENT

സഭ പുതിയതും പഴയതും

നിയമസഭയിലും ലോക്സഭയിലും പഴയതും പുതിയതുമായ മന്ദിരങ്ങളിൽ പ്രവർത്തിക്കാനായതിന്റെ സന്തോഷം തോമസ് ചാഴികാടൻ പങ്കുവച്ചു. നിയമസഭയുടെ പഴയ മന്ദിരത്തിലും 1998ൽ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം അതിലും സാമാജികനായി എത്തി. ലോക്സഭയുടെ പഴയ മന്ദിരത്തിലും ഈ വർഷം ഉദ്ഘാടനം നടത്തിയ പുതിയ മന്ദിരത്തിലും എംപി എന്ന നിലയിൽ എത്തി. നിയമസഭയിൽ പഞ്ചായത്ത്‌രാജ് നിയമം പാസാക്കുന്നതിനും ലോക്സഭയിൽ വനിതാ സംവരണം പാസാക്കുന്നതിലും പങ്കാളിയാകാൻ സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്നും എംപി പറഞ്ഞു.

ഇന്ത്യയിൽ എത്ര ജനപ്രതിനിധികൾ

ഇന്ത്യയിൽ വിവിധ തലത്തിലുള്ള 2.5 ലക്ഷം ജനപ്രതിനിധി സഭകളുണ്ടെന്നും അതിൽ 31 ലക്ഷം ജനപ്രതിനിധികളുണ്ടെന്നും ക്ലാസ് നയിച്ച ബി.റെജി വിവരിച്ചു. ജനപ്രതിനിധി സഭകൾ വഴിയാണു ജനാധിപത്യം മുന്നോട്ടു പോകുന്നത്.  ലോകത്തെ സ്വതന്ത്ര രാജ്യങ്ങളിൽ 120 എണ്ണം ജനാധിപത്യമാണ് സ്വീകരിച്ചിരിക്കുന്നത്. 

ADVERTISEMENT

ജനാധിപത്യത്തെക്കാൾ മികച്ച ഒരു ഭരണക്രമം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യൻ ജനാധിപത്യം വളരുകയാണെന്നും റെജി പറഞ്ഞു.

പദ്ധതി നിർദേശിച്ചാൽ എംപിയുടെ സമ്മാനം

‘കുട്ടികളും അറിയണം ജനാധിപത്യം’ പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കായി തോമസ് ചാഴികാടൻ എംപിയുടെ ചാലഞ്ച്. കോട്ടയം ജില്ലയിൽ ഏറ്റവും അടിയന്തരമായി നടപ്പാക്കാൻ സാധിക്കുന്ന ഒരു പദ്ധതി നിർദേശിക്കുന്ന വിദ്യാർഥിക്ക് എംപി ഒരു ലാപ്ടോപ് സമ്മാനം നൽകും. വിദ്യാർഥികൾ വരും ദിവസങ്ങളിൽ പദ്ധതി സമർപ്പിക്കും. ഇതിൽ നിന്നു വിദഗ്ധസമിതി വിജയിയെ കണ്ടെത്തും. ഇന്നലെ പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കു മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാനാവുക.

പങ്കെടുത്ത വിദ്യാർഥികൾ

ADVERTISEMENT

∙ അഹമ്മദ് ഫവാദ്, മിഷേൽ എലിസബത്ത് ജോസ് (എകെജെഎംഎച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി)

∙ മിലൻ എം.സോണി, ഏബൽ സ്കറിയ ജോമി (ഹോളി ക്രോസ് എച്ച്എസ്എസ്, ചേർപ്പുങ്കൽ)

∙ ആർച്ച അരുൺ, വി.എം.ആഥില, പി.പ്രഗതി (സെന്റ് ജോസഫ്സ് സിജിഎച്ച്എസ്എസ്, കോട്ടയം)

∙ ടി.പി.അഭിനന്ദ്, അഭിനവ് അരുൺ കുമാർ (സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്, വൈക്കം)

∙ സ്വായിമ സാദിഖ്, നിദ സുനിൽ (മുസ്‍ലിം ഗേൾസ് എച്ച്എസ്എസ്, ഈരാറ്റുപേട്ട)

∙ ഏബൽ ടോം, സെബാസ്റ്റ്യൻ ജോ മാർട്ടിൻ (എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്, ഏറ്റുമാനൂർ)

∙ ജ്യോതിക ബി.നായർ, ദേവിക ബി.നായർ (സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ്, ചങ്ങനാശേരി)

∙ ജൂവൽ ഐപ് ബിനോ, അർജുൻ എ.നായർ (എംജിഎം എൻഎസ്എസ് എച്ച്എസ്എസ്, ളാക്കാട്ടൂർ)

∙ അനന്തകൃഷ്ണ പി. ബിനീഷ്, അക്ഷയ രവി (സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ, മുണ്ടക്കയം)

∙ ഹാജറ ഫൈസ, ജെസ് ലിൻ മരിയ ജോജി (എസ്കെഎം പബ്ലിക് സ്കൂൾ, കുമരകം)

∙ എം.ശ്രീമുരളി (സെന്റ് മേരീസ് എച്ച്എസ്, കുറവിലങ്ങാട്)

∙ മെഹബിൻ ഫാത്തിമ, സജിന ഷാജൻ (ഷെർമൗണ്ട് പബ്ലിക് സ്കൂൾ, എരുമേലി)

∙ അലക്സ് തോമസ് അനീഷ്, ബിയാറ്റസ് ജോസഫ് (സിഎംഎസ് എച്ച്എസ്, നെടുങ്ങാടപ്പള്ളി)

∙ എഡ്വിൻ ക്ലിന്റിസ്, ജെനിൽ പ്രിൻസ് (സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ, കടുത്തുരുത്തി)

സ്കൂളിനും നേടാം സമ്മാനം

കോട്ടയം ∙ ഇന്നത്തെ ശിശുദിനാഘോഷങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ വിദ്യാലയത്തിന് സമ്മാനം നേടിക്കൊടുക്കാൻ അവസരം. ‘കുട്ടികളും അറിയണം ജനാധിപത്യം’ എന്ന ഇന്നലത്തെ പരിപാടിയുടെ തുടർച്ചയായി മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസും ചേർന്നു മത്സരം സംഘടിപ്പിക്കുന്നു. ജനാധിപത്യ ബോധം പുതുതലമുറയ്ക്കു പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന മത്സരത്തിൽ കൈനിറയെ സമ്മാനങ്ങളാണു കാത്തിരിക്കുന്നത്. ഇന്നത്തെ പത്രത്തിലെ ഈ വാർത്തയ്ക്കും ആശയത്തിനും ചുവടുപിടിച്ചു സ്കൂളിൽ നടത്തുന്ന ഏറ്റവും നല്ല പരിപാടിക്കാണു സമ്മാനം നൽകുക. പരിപാടി വ്യക്തമാക്കുന്ന ചിത്രം, ചെറിയ അടിക്കുറുപ്പ് എന്നിവ 21ന് വൈകിട്ട് അഞ്ചിനകം 7012668149 എന്ന വാട്സാപ് നമ്പറിൽ അയയ്ക്കണം. ആശയത്തിലെ പുതുമ, അതിന്റെ പ്രചാരണ മൂല്യം എന്നിവയെല്ലാം പരിഗണിച്ചാവും വിദ്യാലയത്തിന് സമ്മാനം നൽകുക. സമ്മാനങ്ങളെക്കുറിച്ചുള്ള വിവരം നാളത്തെ മനോരമയിൽ.

English Summary:

MP Challenges Students to Suggest Urgent Projects for Kottayam District and Win a Laptop