സെറ്റ്, സ്‌ലെറ്റ് പരീക്ഷകൾ ജയിക്കുന്നവർക്ക് അസി. പ്രഫസർ ആകാം
യുജിസി അംഗീകൃത സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലവൽ എലിജിബിലിറ്റി ടെസ്റ്റ് (സ്‌ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി സംസ്ഥാനത്തെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ നിയമനത്തിന് യോഗ്യത.

തിരുവനന്തപുരം∙ യുജിസി അംഗീകൃത സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലവൽ എലിജിബിലിറ്റി ടെസ്റ്റ് (സ്‌ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി സംസ്ഥാനത്തെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ നിയമനത്തിന് യോഗ്യത.
2018ലെ യുജിസി നിയമഭേദഗതി അനുസരിച്ചാണിത്. കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകനിയമനത്തിനുള്ള യോഗ്യതയായ ‘സെറ്റ്’ യുജിസി അംഗീകൃതമല്ലാത്തതിനാൽ അവർക്ക് ഈ ഉത്തരവു ബാധകമല്ല. കേരളത്തിൽ സ്‌ലെറ്റ് പരീക്ഷയും ഇപ്പോൾ നടക്കുന്നില്ല. മുൻപ് ഒരു തവണ മാത്രമാണ് ഇവിടെ സ്‌ലെറ്റ് നടന്നിട്ടുള്ളത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് യുജിസി അംഗീകൃത സെറ്റും സ്‌ലെറ്റും നേടിയവർക്കാകും പുതിയ ഉത്തരവിന്റെ ഗുണം ലഭിക്കുക. ഇതനുസരിച്ച് കോളജ് വിദ്യാഭ്യാസ നിയമനത്തിനുള്ള ചട്ടത്തിലും ഉടൻ മാറ്റം വരുത്തും.