ഐഐടി കാൻപുരിൽ സുസ്ഥിര വികസന പഠനം
ന്യൂഡൽഹി ∙ ഐഐടി കാൻപുരിൽ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പിന്തുണയോടെ സ്കൂൾ ഓഫ് സസ്റ്റെയ്നബിലിറ്റി ആരംഭിച്ചു. സുസ്ഥിര വികസന മേഖലയിൽ സമ്പൂർണ പഠനമൊരുക്കുന്ന രാജ്യത്തെ ആദ്യത്തെ കേന്ദ്രമാകും ഇതെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത

ന്യൂഡൽഹി ∙ ഐഐടി കാൻപുരിൽ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പിന്തുണയോടെ സ്കൂൾ ഓഫ് സസ്റ്റെയ്നബിലിറ്റി ആരംഭിച്ചു. സുസ്ഥിര വികസന മേഖലയിൽ സമ്പൂർണ പഠനമൊരുക്കുന്ന രാജ്യത്തെ ആദ്യത്തെ കേന്ദ്രമാകും ഇതെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവൃത്തികളുടെ (സിഎസ്ആർ) ഭാഗമായി 200 കോടി രൂപയാണു പഠനകേന്ദ്രത്തിന്റെ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഏറെ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സജീവ ഗവേഷണങ്ങൾ സ്കൂൾ ഓഫ് സസ്റ്റെയ്നബിലിറ്റിയുടെ കീഴിൽ നടക്കുമെന്നു ഐഐടി കാൻപുർ ഡയറക്ടർ എസ്.ഗണേശ് പറഞ്ഞു.
നിലവിൽ പല കോഴ്സുകളുടെയും ഭാഗമായി സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പഠനവിഷയങ്ങൾ ഒരുക്കുന്നുണ്ട്. വൈകാതെ ബിരുദ, പിജി കോഴ്സുകൾ കൂടുതലായി ആരംഭിക്കുമെന്നു സ്കൂളിന്റെ പ്രഫസർ ഇൻ ചാർജ് ആശിഷ് ഗാർഗ് വ്യക്തമാക്കി.