നിരന്തര ഗവേഷണത്തിൽ കരിയർ കണ്ടെത്താൻ താൽപര്യമുള്ളവർക്കു മികച്ച അവസരങ്ങളൊരുക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് ബയോടെക്നോളജി. ഈ രംഗത്തേക്കു കടക്കാനുള്ള 2 ദേശീയ പരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) ഏപ്രിൽ 20ന് നടത്തും. മാർച്ച് 6ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അന്നു രാത്രി 11.50 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരന്തര ഗവേഷണത്തിൽ കരിയർ കണ്ടെത്താൻ താൽപര്യമുള്ളവർക്കു മികച്ച അവസരങ്ങളൊരുക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് ബയോടെക്നോളജി. ഈ രംഗത്തേക്കു കടക്കാനുള്ള 2 ദേശീയ പരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) ഏപ്രിൽ 20ന് നടത്തും. മാർച്ച് 6ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അന്നു രാത്രി 11.50 വരെ അപേക്ഷാഫീ അടയ്ക്കാം. വെബ്: https://exams.nta.ac.in/DBT. ഒരാൾ ഒരു അപേക്ഷയേ അയയ്ക്കാവൂ. തിരുവനന്തപുരവും തൃശൂരും അടക്കം 59 പരീക്ഷാകേന്ദ്രങ്ങൾ.

GAT-B (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി): കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ നടക്കുന്ന പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന്. ഇതിൽ എംഎസ്‌സി / എംടെക് ബയോടെക്നോളജി, എംഎസ്‌സി അഗ്രികൾചറൽ ബയോടെക്നോളജി, എംവിഎസ്‌സി അനിമൽ ബയോടെക്നോളജി എന്നിവയും ബന്ധപ്പെട്ട മേഖലകളിലെ പിജി പ്രോഗ്രാമുകളും ഉൾപ്പെടും. അർഹത നിർണയിക്കുക മാത്രമാണ് പരീക്ഷയുടെ ലക്ഷ്യം. സ്ഥാപനങ്ങൾ പ്രവേശനവിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അപേക്ഷകൾ സമർപ്പിക്കണം. ദേശീയതലത്തിൽ 68 സ്ഥാപനങ്ങൾ ഇതിലെ സ്കോർ സ്വീകരിക്കുന്നുണ്ട്.

ADVERTISEMENT

കേരളത്തിലെ സ്ഥാപനങ്ങൾ:
∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (എംടെക് മറൈൻ ബയോടെക്നോളജി) - valsamma@cusat.ac.in
∙ കേരള കാർഷിക സർവകലാശാല (എംഎസ്‌സി അഗ്രി – മോളിക്യുലർ ബയോളജി ആൻഡ് ബയോടെക്നോളജി) - deepu.mathew@kau.in
∙ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (എംഎസ്‌സി ബയോടെക്നോളജി) – ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഇതു വിട്ടുപോയതു തിരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

Representative image. Photo Credit : Pranay Chandra Singh/iStock

ബയോടെക് വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന എംഎസ്‌സി ബയോടെക്നോളജി / എംഎസ്‌സി അഗ്രികൾചറൽ ബയോടെക്നോളജി / എംടെക് / എംവിഎസ്‌സി പഠിക്കുന്നവർക്ക് യഥാക്രമം 5000 / 7500 / 12,000 / 12,000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്.

Representative image. Photo Credit : Deepak Sethi/iStock
ADVERTISEMENT

BET (ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്): DBT-JRF ഫെലോഷിപ്പിന്. ബയോടെക്നോളജി, ലൈഫ് സയൻസസ്, ബയോളജി എന്നിവയുമായി ബന്ധപ്പെട്ട ബിടെക്, എംബിബിഎസ്, എംഎസ്‌സി, എംടെക്, എംവിഎസ്‌സി, എംഫാം മുതലായ യോഗ്യതയുള്ളവരെ പരിഗണിക്കും. 60% എങ്കിലും മാർക്ക് വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. അപേക്ഷയ്ക്കുള്ള അവസാനദിവസം 28 വയസ്സു കവിയരുത്. അർഹതയുള്ള വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട്. ഡിബിടി സഹായമുള്ള പിജി ടീച്ചിങ് പ്രോഗ്രാം ഫൈനൽ സെമസ്റ്ററുകാരെയും പരിഗണിക്കും. ജെആർഎഫിന് അർഹത ലഭിക്കുന്നവർ പിഎച്ച്ഡിക്ക് ഗവേഷണസ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്യണം.
GAT-B രാവിലെ 9 മുതലും BET ഉച്ചകഴിഞ്ഞ് 3 മുതലും നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷകൾ 3 മണിക്കൂർ വീതമാണ്. സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ സിലബസിലേക്കുള്ള ലിങ്കുണ്ട്.

Representative image. Photo Credit : :gehringj/iStock

ഒരു പരീക്ഷയ്ക്കോ രണ്ടിനുമോ അപേക്ഷിക്കാം. ഓരോന്നിനും 1200 രൂപ ഫീസടയ്ക്കണം. രണ്ടും എഴുതേണ്ടവർക്ക് 2400 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ പകുതി അടച്ചാൽ മതി. സർവീസ് ചാർജും ജിഎസ്ടിയും പുറമേ. ഹെൽപ് ഡെസ്ക്: 011-4075 9000, dbt@nta.ac.in

Content Summary:

Biotech Career Aspirants Alert: National Testing Agency Announces Crucial Exam Dates for GAT-B and BET