ഭിന്നശേഷി കമ്മിഷണർ ഇടപെട്ടു; പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നോട്ടിസ്
തിരുവനന്തപുരം:ഭിന്നശേഷിക്കാരായ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സ്ക്രൈബിനെ (പരീക്ഷാ സഹായി) ലഭിക്കില്ലെന്ന പരാതിയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അടിയന്തരമായി നോട്ടിസ് അയയ്ക്കാനും ഉത്തരവായി. ഇന്നലെ മലയാള മനോരമ

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സ്ക്രൈബിനെ (പരീക്ഷാ സഹായി) ലഭിക്കില്ലെന്ന പരാതിയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അടിയന്തരമായി നോട്ടിസ് അയയ്ക്കാനും ഉത്തരവായി.
ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഹയർ സെക്കൻഡറി പരീക്ഷാ ദിനങ്ങളിൽ തന്നെ 8,9 വാർഷിക പരീക്ഷയും നിശ്ചയിച്ചതിനാലാണ് സ്ക്രൈബിനെ ലഭിക്കില്ലെന്ന ആശങ്ക ഉയർന്നത്. പരീക്ഷാ തീയതിയിൽ മാറ്റം വരുത്തി പരിഹാരം കാണണമെന്ന് ഭിന്നശേഷി മേഖലയിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.