അധ്യാപകരിൽ 75% വനിതകൾ; സ്വകാര്യ സ്കൂളുകളിൽ തൊഴിൽ ചൂഷണം രൂക്ഷമെന്ന് പരാതി
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ സിലബസിലും പെട്ട വിദ്യാലയങ്ങളിലെ രണ്ടര ലക്ഷത്തിലേറെ അധ്യാപകരിൽ മുക്കാൽ പങ്കും വനിതകൾ. അങ്കണവാടികളിലും പ്രീപ്രൈമറികളിലുമാകട്ടെ മുക്കാൽ ലക്ഷത്തോളം വരുന്ന താൽക്കാലിക ജീവനക്കാർ മുഴുവൻ വനിതകൾ. ഈ പെൺകരുത്തിലും മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണു കേരളം. സംസ്ഥാനത്തു കേരള

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ സിലബസിലും പെട്ട വിദ്യാലയങ്ങളിലെ രണ്ടര ലക്ഷത്തിലേറെ അധ്യാപകരിൽ മുക്കാൽ പങ്കും വനിതകൾ. അങ്കണവാടികളിലും പ്രീപ്രൈമറികളിലുമാകട്ടെ മുക്കാൽ ലക്ഷത്തോളം വരുന്ന താൽക്കാലിക ജീവനക്കാർ മുഴുവൻ വനിതകൾ. ഈ പെൺകരുത്തിലും മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണു കേരളം. സംസ്ഥാനത്തു കേരള സിലബസ് പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി വരെയുള്ള 15,036 സ്കൂളുകളിലായി 1,87,499 സ്ഥിരം അധ്യാപകരാണുള്ളത്. ഇതിൽ 1,39,420 പേരും വനിതകൾ; 74.35%. പതിനൊന്നായിരത്തോളം ദിവസ വേതനക്കാരായ താൽക്കാലിക അധ്യാപകരിലും മുക്കാൽ പങ്കോളം വനിതകൾ. അതേസമയം, വിദ്യാർഥികളിൽ 49.05% ആണ് പെൺകുട്ടികൾ.
ഇതര സിലബസ് സ്കൂളുകളിലെ അധ്യാപകരുടെ കൃത്യമായ കണക്കില്ലെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ 1367 സിബിഎസ്ഇ സ്കൂളുകളിലും 167 ഐസിഎസ്ഇ സ്കൂളുകളിലുമായി അറുപതിനായിരത്തിനു മുകളിൽ അധ്യാപകരുണ്ടെന്നാണ് മാനേജ്മെന്റ് അസോസിയേഷൻ നൽകുന്ന കണക്ക്. ഇതിലും 80 ശതമാനത്തോളം സ്ത്രീകൾ തന്നെ. പക്ഷേ, കൃത്യമായ സേവന–വേതന വ്യവസ്ഥകളില്ലാത്തതിനാൽ സ്വകാര്യ സ്കൂളുകളിൽ തൊഴിൽ ചൂഷണം രൂക്ഷമാണെന്ന പരാതിയും വ്യാപകമാണ്.
വനിതകൾ മാത്രം ജീവനക്കാരായ പ്രീപ്രൈമറി സ്കൂളുകളിൽ പതിനയ്യായിരത്തോളം പേരാണ് അധ്യാപകരും ആയമാരുമായുള്ളത്. ഇതിൽ പിഎസ്‌സി വഴി നിയമനം നടത്തുന്ന തസ്തികകൾ 132 മാത്രം. ബാക്കിയുള്ളതിൽ സർക്കാർ അംഗീകരിച്ച് ചെറിയ വേതനം ഓണറേറിയമായി നൽകുന്നത് 4550 പേർക്കാണ്. പതിനായിരത്തിലേറെപ്പേർക്ക് പിടിഎകൾ നൽകുന്ന തുച്ഛമായ വേതനം മാത്രം. പ്രീപ്രൈമറിക്കായി പാഠ്യപദ്ധതിയും സേവന–വേതന വ്യവസ്ഥകളും നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. അറുപതിനായിരത്തിലേറെ വനിതകൾ സേവനം അനുഷ്ഠിക്കുന്ന അങ്കണവാടികളിലും ലഭിക്കുന്നത് തുച്ഛമായ ഓണററേറിയം മാത്രം.