രണ്ടാം വിഭാഗത്തിലെ 2 മാർക്കിന്റെ ചോദ്യങ്ങളെല്ലാം എളുപ്പം; വിദ്യാർഥികളെ വലയ്ക്കാതെ ജീവശാസ്ത്രം
മോഡൽ പരീക്ഷ കണ്ട് ആത്മവിശ്വാസം തകർന്ന കുട്ടികൾക്ക് ജീവശ്വാസം തിരികെ നൽകുന്നതായിരുന്നു ജീവശാസ്ത്രം പരീക്ഷ. എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ച, അവരെ ബുദ്ധിമുട്ടിക്കാത്ത ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്കു വന്നത്. ഒന്നാമത്തെയും അഞ്ചാമത്തെയും അധ്യായങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു സ്കോറിന്റെ

ജൻസിമോൾ സി. മാങ്കോട്ടിൽ
അധ്യാപിക, ഗവ.എച്ച്എസ്എസ്, കല്ലാർ, ഇടുക്കി
മോഡൽ പരീക്ഷ കണ്ട് ആത്മവിശ്വാസം തകർന്ന കുട്ടികൾക്ക് ജീവശ്വാസം തിരികെ നൽകുന്നതായിരുന്നു ജീവശാസ്ത്രം പരീക്ഷ. എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ച, അവരെ ബുദ്ധിമുട്ടിക്കാത്ത ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്കു വന്നത്. ഒന്നാമത്തെയും അഞ്ചാമത്തെയും അധ്യായങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു സ്കോറിന്റെ വിഭാഗത്തിലെ ആദ്യ ചോദ്യത്തിന് ‘വർണകം’ എന്ന ശരിയുത്തരത്തിനു പകരം ‘കോൺ കോശം’ എന്ന് ഉത്തരമെഴുതാൻ സാധ്യതയുണ്ട്.
രണ്ടാം വിഭാഗത്തിലെ 2 മാർക്കിന്റെ ചോദ്യങ്ങളെല്ലാം എളുപ്പമായിരുന്നു. എങ്കിലും 13–ാം ചോദ്യത്തിൽ പുകവലി ദോഷകരമായി ബാധിക്കുന്ന അവയവങ്ങൾ എന്നതിനു പകരം അവയവ വ്യവസ്ഥയുടെ പേരു ചോദിച്ചത് ചിലരെയെങ്കിലും ബുദ്ധിമുട്ടിച്ചിരിക്കാം. 3 മാർക്കിന്റെ ചോദ്യങ്ങളിൽ 14–ാം ചോദ്യത്തിന്റെ മൂന്നാമത്തെ ഉപചോദ്യം കുഴക്കുന്നതായിരുന്നു. 15–ാം ചോദ്യമായ ഗന്ധം തിരിച്ചറിയുന്ന ഫ്ലോചാർട്ട്, 16–ാം ചോദ്യമായ പട്ടിക വിശകലനം എന്നിവ എല്ലാവരെയും സന്തോഷിപ്പിച്ചിരിക്കും.
2 മാർക്കിന്റെ ഏഴാമത്തെ ചോദ്യം മുൻ പരീക്ഷകളിൽ ആവർത്തിച്ചതാണ്. ന്യൂക്ലിക് ആസിഡുകളെ പറ്റിയുള്ള 18–ാമത്തെ ചോദ്യം പാഠപുസ്തകത്തിൽ പട്ടികയായി നേരിട്ടു നൽകിയിട്ടുള്ളതാണ്. ഹോർമോൺ പ്രവർത്തനവുമായി ബന്ധപ്പെട്ട പട്ടിക പൂർത്തീകരിക്കാനുള്ള 2 മാർക്കിന്റെ എട്ടാമത്തെ ചോദ്യം ചില കുട്ടികൾക്കെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ട്.
19–ാമത്തെ പ്ലാസ്മിഡിനെക്കുറിച്ചുള്ള ചോദ്യം പുതുമയുള്ളതായിരുന്നു. കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്ന ചിത്രീകരണം എന്ന 4 മാർക്കിന്റെ 21–ാമത്തെ ചോദ്യം മികച്ച നിലവാരമുള്ളതാണ്. ചിത്രം പകർത്തി വരയ്ക്കാനുള്ള 23–ാം ചോദ്യത്തിന്റെ മുഴുവൻ മാർക്കും ഭൂരിഭാഗം പേർക്കും കിട്ടും.