തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പരീക്ഷയിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന എസ്‍സിഇആർടിയുടെ ആവശ്യം പ്രവേശന പരീക്ഷാ കമ്മിഷണർ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിടും. പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് അംഗീകരിക്കുന്ന സമിതിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പരീക്ഷയിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന എസ്‍സിഇആർടിയുടെ ആവശ്യം പ്രവേശന പരീക്ഷാ കമ്മിഷണർ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിടും. പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് അംഗീകരിക്കുന്ന സമിതിയിലെ അംഗങ്ങളോട്  എന്തൊക്കെ മാറ്റം വരുത്തണം എന്ന് ആരാഞ്ഞിരുന്നു. ആ സമയത്ത് എസ്‍സിഇആർടി അധികൃതർ ഈ ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസ് പറയുന്നു. പ്രോസ്പെക്ടസ് വിജ്ഞാപനം ചെയ്ത ശേഷമാണ്  ആവശ്യമുയർന്നത്. ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾ  മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും അവ പഠിക്കണമെന്നാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന നിർദേശമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി പ്രത്യേക സിലബസിന്റെ അടിസ്ഥാനത്തിലാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ. കേരള, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി വ്യത്യസ്ത ബോർഡുകളുടെ സിലബസുകളിൽ പഠിച്ചവർ എഴുതുന്ന പരീക്ഷയാണിത്. ഏതെങ്കിലും പ്രത്യേക ബോർഡിന്റെ  സിലബസ് അനുസരിച്ചല്ല പ്രവേശന പരീക്ഷ. എങ്കിലും ആവശ്യമെങ്കിൽ സിലബസിൽ ഭേദഗതി വരുത്തി  ഉത്തരവിറക്കാം.

ഐഎസ്‌സി 11,12 ക്ലാസ് പാഠ്യപദ്ധതി പരിഷ്കരിച്ചു
ന്യൂഡൽഹി ∙ സിഐഎസ്‌സിഇ ബോർഡിനു കീഴിലുള്ള ഐഎസ്‌സി 11,12 ക്ലാസ് പാഠ്യപദ്ധതി പരിഷ്കരിച്ചു. 11–ാം ക്ലാസിലെ മാറ്റങ്ങൾ ഈ വരുന്ന അധ്യയന വർഷത്തിലും 12–ാം ക്ലാസിലെ മാറ്റങ്ങൾ 2025–26 അധ്യയന വർഷത്തിലും പ്രാബല്യത്തിൽ വരും. 11–ാം ക്ലാസിലെ 3 അധ്യായങ്ങൾ ഒഴിവാക്കി. അതേസമയം 12 ൽ കാര്യമായ മാറ്റങ്ങളില്ല.  റോബട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ വൊക്കേഷനൽ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 11–ാം ക്ലാസ് കെമിസ്ട്രിയിലെ ഹൈഡ്രജൻ, എസ് ബ്ലോക്ക് എലമെന്റ്സ് തുടങ്ങിയ അധ്യായങ്ങളാണ് ഒഴിവാക്കിയത്. 12–ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിൽനിന്നു ചില ഭാഗങ്ങൾ ഒഴിവാക്കി. 10–ാം അധ്യായത്തിൽ രാഷ്ട്രീയ അതിക്രമം, പ്രാദേശികത തുടങ്ങിയ ഭാഗങ്ങൾ അധികമായി ഉൾപ്പെടുത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്
തിരുവനന്തപുരം ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റ് (ഐഎച്ച്ആർഡി) 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോഴ്സുകൾ ആരംഭിക്കുന്നു. ABC’s of AI എന്ന പേരിൽ നടത്തുന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കുന്നതിന് https://ihrd.ac.in/index.php/ai-intro1 എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. 

കാഴ്ചപരിമിതർക്കായുള്ള വിദ്യാലയത്തിൽ പ്രവേശനം
തിരുവനന്തപുരം ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ  വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ  1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പ്രവേശനം ആരംഭിച്ചു. 40 ശതമാനമോ  അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കു വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം.  ഫോൺ 0471 2328184, 8547722034, 9447467252. വാട്‌സാപ്: 8547722034, വെബ്സൈറ്റ്: www.gsvt.in, ഇമെയിൽ: gbs.tvpm@gmail.com

ADVERTISEMENT

Manorama Education - Education Updates - 6th April 2024

English Summary:

Manorama Education - Education Updates - 6th April 2024