4 വർഷ ബിരുദം: കണ്ണൂർ, എംജി സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചു
കോട്ടയം/ കണ്ണൂർ ∙ എംജി, കണ്ണൂർ സർവകലാശാലകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകീകൃത കലണ്ടർ അനുസരിച്ചു മറ്റു സർവകലാശാലകളും ഉടൻ തന്നെ അപേക്ഷ ക്ഷണിച്ചേക്കും. ∙ എംജി സർവകലാശാല: ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ എന്ന പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ഓരോ

കോട്ടയം/ കണ്ണൂർ : എംജി, കണ്ണൂർ സർവകലാശാലകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകീകൃത കലണ്ടർ അനുസരിച്ചു മറ്റു സർവകലാശാലകളും ഉടൻ തന്നെ അപേക്ഷ ക്ഷണിച്ചേക്കും.
∙ എംജി സർവകലാശാല:
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ എന്ന പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ഓരോ പ്രോഗ്രാമും ഏതൊക്കെ കോളജിലാണുള്ളതെന്ന് പോര്‍ട്ടലില്‍ അറിയാം. കോളജ് നോഡല്‍ ഓഫിസര്‍മാരുടെയും ഹെല്‍പ് ഡെസ്‌കുകളുടെയും ഫോണ്‍ നമ്പറുകൾ പോര്‍ട്ടലിലുണ്ട്. കോഴ്സ് ഘടനയില്‍ മാറ്റം വന്നിട്ടുള്ളതിനാൽ റജിസ്ട്രേഷനു കോളജുകളിലെ ഹെല്‍പ് ഡെസ്കുകളുടെ സേവനം തേടുന്നതാണ് അഭികാമ്യമെന്ന് ഓണേഴ്സ് പ്രോഗ്രാമിന്‍റെ ചുമതലയുള്ള നിർവാഹകസമിതി അധ്യക്ഷൻ ഡോ. ബിജു പുഷ്പൻ അറിയിച്ചു. കോളജുകളിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ ക്യാംപസിലെ 4+1 ഓണേഴ്‌സ് പ്രോഗ്രാം എന്നിവയുടെ പ്രവേശനത്തിനും https://cap.mgu.ac.in/ എന്ന പോര്‍ട്ടല്‍ മുഖേനയാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2733511, 2733521. ഇമെയില്‍: ugcap@mgu.ac.in
∙ കണ്ണൂർ സർവകലാശാല:
ഏകജാലക സംവിധാനം വഴി 31നു വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. admission.kannuruniversity.ac.in. അപേക്ഷയിൽ 31നു ശേഷം വരുത്തുന്ന തിരുത്തലുകൾക്ക് ഫീസ് ഈടാക്കും. വിദ്യാർഥികൾക്ക് 20 ഓപ്ഷൻ വരെ തിരഞ്ഞെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കണം. ഓപ്ഷൻ നൽകിയ കോളജുകളിൽ അലോട്മെന്റ് ലഭിച്ചാൽ, നിർബന്ധമായും പ്രവേശനം നേടിയില്ലെങ്കിൽ, തുടർന്നുവരുന്ന അലോട്മെന്റിൽ പരിഗണിക്കില്ല. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും സഹിതം കോളജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് 600 രൂപ. എസ്‌സി/എസ്ടി /ഭിന്നശേഷി വിഭാഗത്തിന് 300 രൂപ. ജൂൺ 6ന് ആദ്യ അലോട്മെന്റും 14ന് രണ്ടാം അലോട്മെന്റും നടക്കും. ബിഎ അഫ്സൽ ഉൽ ഉലമ പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0497 - 2715284, 7356948230. ഇമെയിൽ: gsws@kannuruniv.ac.in