ടൈംസ് യങ് യൂണിവേഴ്സിറ്റി റാങ്കിങ് ഇന്ത്യയിൽ എംജി ഒന്നാമത്
കോട്ടയം : ടൈംസ് ഹയർ എജ്യുക്കേഷന്റെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ എംജി സർവകലാശാല രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറിയതിനു പിന്നാലെയാണ് ഈ നേട്ടം. പ്രവർത്തനമാരംഭിച്ച് 50 വർഷം വരെയായ സർവകലാശാലകളെയാണു റാങ്കിങ്ങിനായി

കോട്ടയം : ടൈംസ് ഹയർ എജ്യുക്കേഷന്റെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ എംജി സർവകലാശാല രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറിയതിനു പിന്നാലെയാണ് ഈ നേട്ടം. പ്രവർത്തനമാരംഭിച്ച് 50 വർഷം വരെയായ സർവകലാശാലകളെയാണു റാങ്കിങ്ങിനായി പരിഗണിച്ചത്.
രാജ്യാന്തരതലത്തിൽ 673 സർവകലാശാലകളുടെ പട്ടികയിൽ 81-ാം സ്ഥാനത്താണ് എംജിയെന്ന് വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ അറിയിച്ചു. സിംഗപ്പൂരിലെ നാൻയാങ് സർവകലാശാലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഫ്രാൻസിലെ പിഎസ്എൽ റിസർച് യൂണിവേഴ്സിറ്റി രണ്ടാമതും ഹോങ്കോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി മൂന്നാം സ്ഥാനത്തുമാണ്. തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, ഭാരതിയാർ സർവകലാശാല, പട്നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് രാജ്യത്തു 2 മുതൽ 4 വരെ സ്ഥാനങ്ങളിൽ.