ന്യൂഡൽഹി : ഉന്നതപഠനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകൾ പൂർത്തിയായിക്കഴിഞ്ഞു. എൻജിനീയറിങ് (ജെഇഇ മെയിൻ), മെഡിക്കൽ (നീറ്റ്–യുജി) ഉൾപ്പെടെയുള്ള പരീക്ഷകളുടെ ഫലം പുറത്തുവന്നു. സിയുഇടി–യുജി പരീക്ഷയുടെ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണു വിവരം. ഇനി പ്രവേശന നടപടികളുടെ കാലമാണ്. ∙ എൻജിനീയറിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി : ഉന്നതപഠനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകൾ പൂർത്തിയായിക്കഴിഞ്ഞു. എൻജിനീയറിങ് (ജെഇഇ മെയിൻ), മെഡിക്കൽ (നീറ്റ്–യുജി) ഉൾപ്പെടെയുള്ള പരീക്ഷകളുടെ ഫലം പുറത്തുവന്നു. സിയുഇടി–യുജി പരീക്ഷയുടെ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണു വിവരം. ഇനി പ്രവേശന നടപടികളുടെ കാലമാണ്.

എൻജിനീയറിങ് പ്രവേശനം: ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ ബിടെക്, ബിഇ പ്രവേശനത്തിനുള്ള ജോസ റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും 10ന് ആരംഭിക്കും. ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വിജയിച്ചവർക്കു 14 മുതൽ റജിസ്റ്റർ ചെയ്യാം. 15ന് മോക് സീറ്റ് അലോട്മെന്റ്. ആദ്യ ഘട്ട റജിസ്ട്രേഷൻ 18നു പൂർത്തിയാകും. സീറ്റ് അലോട്മെന്റ് ജൂൺ 20നാണ്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം 9നാണു പ്രസിദ്ധീകരിക്കുക. ഒന്നാംവർഷ എൻജിനീയറിങ് ക്ലാസുകൾ സെപ്റ്റംബർ 15നു മുൻപ് ആരംഭിക്കണമെന്നാണു സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശം.

ADVERTISEMENT

∙ മെഡിക്കൽ പ്രവേശനം: നീറ്റ്–യുജി പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ദേശീയ മെഡിക്കൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ പ്രവേശന നടപടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നാണു വിവരം. ഓഗസ്റ്റ് പകുതിയോടെ ക്ലാസുകൾ ആരംഭിക്കുന്ന തരത്തിലാകും നടപടികൾ.

∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി): ദേശീയ പരീക്ഷാ ഏജൻസി നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം ഏതാനും ദിവസം മുൻപു പുറത്തുവന്നിരുന്നു. ഒന്നാം റൗണ്ട് റജിസ്ട്രേഷനും ഡോക്യുമെന്റ് അപ്‌ലോഡിങ്ങും 11 വരെ നടക്കും. ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങിനും 13 വരെ സമയമുണ്ട്. സീറ്റ് അലോട്മെന്റ് 15നും ഫീസ് അടയ്ക്കുന്നതിനു 18 വരെയും അവസരമുണ്ട്.

ADVERTISEMENT

ബിരുദ പ്രവേശനം: സിയുഇടി യുജിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ 261 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണു പ്രവേശനം നടക്കുന്നത്. സിയുഇടി ഫലം വന്നിട്ടില്ലെങ്കിലും ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആദ്യഘട്ട റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തോടെ എല്ലാ സ്ഥാപനങ്ങളിലും ക്ലാസുകൾ ആരംഭിക്കണമെന്നു യുജിസി നിർദേശം നൽകിയിട്ടുണ്ട്.

∙ സി–മാറ്റ്: അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിലുള്ള കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന്റെ (സിമാറ്റ്) ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണു വിവരം. തുടർന്നു പ്രവേശന നടപടികൾ ആരംഭിക്കും.
 
English Summary:

From Exam Results to College Seats: The Essential Timeline for Higher Studies Admissions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT