ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) ഫലത്തിനെതിരെ വിദ്യാർഥികൾ കോടതിയിൽ. പിഴവുണ്ടായ ചോദ്യത്തിനു പരീക്ഷയെഴുതിയ എല്ലാവർക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിദ്യാർഥി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി എൻടിഎയുടെ നിലപാടു തേടി. ഫലത്തിലെ അപാകതകൾ കാട്ടിയുള്ള മറ്റൊരു റിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) ഫലത്തിനെതിരെ വിദ്യാർഥികൾ കോടതിയിൽ. പിഴവുണ്ടായ ചോദ്യത്തിനു പരീക്ഷയെഴുതിയ എല്ലാവർക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിദ്യാർഥി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി എൻടിഎയുടെ നിലപാടു തേടി. ഫലത്തിലെ അപാകതകൾ കാട്ടിയുള്ള മറ്റൊരു റിട്ട് ഹർജിയിൽ കൽക്കട്ട ഹൈക്കോടതി എൻടിഎയ്ക്കു നോട്ടിസ് അയച്ചു. 

ഫിസിക്സ് വിഭാഗത്തിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടു പരാതി ഉയർന്നതോടെ ഗ്രേസ് മാർക്ക് അനുവദിച്ചുവെന്നും പഴയ എൻസിഇആർടി പുസ്തകത്തിലെ പിഴവാണു കാരണമെന്നും എൻടിഎ അറിയിച്ചിരുന്നു. ഇത്തരത്തിൽ ഗ്രേസ് മാർക്ക് അനുവദിച്ചതു കൊണ്ടാണു ഒന്നാം റാങ്ക് നേടിയവർ 67 പേരായി ഉയർന്നതെന്നായിരുന്നു വിശദീകരണം. പരീക്ഷയാരംഭിക്കാൻ വൈകിയതിനെത്തുടർന്നു ചിലർക്കു ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണു ആകെയുള്ള 720 ൽ 718,719 മാർക്കുകൾ വന്നതെന്നും എൻടിഎ അറിയിച്ചിരുന്നു. കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ 10 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണു നിർദേശം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൗൺസലിങ് നടപടികൾ ഹർജിയിലെ വിധിയുടെ അടിസ്ഥാനത്തിലായി രിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വിഷയം 2 ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. 

ADVERTISEMENT

വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. സുപ്രീം കോടതി മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പരാതികൾ കേന്ദ്രസർക്കാർ അവഗണിക്കുന്നതെന്തിനാണെന്നു ചോദിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, വിദ്യാർഥികളുടെ പരാതികൾക്കു സർക്കാർ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നാളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കു പ്രതിഷേധം നടത്തും. സുപ്രീം കോടതിയെ സമീപിക്കുമെന്ന് എംഎസ്എഫ് ദേശീയ സമിതി വ്യക്തമാക്കി. എൻഎസ്‌യുഐ, എഐഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

English Summary:

Delhi High Court Demands NTA's Stance on NEET-UG Grace Marks Controversy