പ്ലസ് വൺ പ്രവേശനം: വിജിലൻസ് സ്ക്വാഡ് പരിശോധന തുടങ്ങി
∙കുട്ടികളിൽനിന്ന് അധികം തുക ഈടാക്കുന്നെന്ന് പരാതി പ്ലസ് വൺ പ്രവേശനം: വിജിലൻസ് സ്ക്വാഡ് പരിശോധന തുടങ്ങി ∙അലോട്മെന്റ് ലെറ്ററിൽ നിർദേശിക്കുന്ന ഫീസും ഫണ്ടും മാത്രം പ്രവേശനത്തിന് അടച്ചാൽ മതി മനോരമ ലേഖകൻ തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് അനുവദനീയമായതിലും അധികം തുക പിടിഎ

തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് അനുവദനീയമായതിലും അധികം തുക പിടിഎ ഫണ്ടിനടത്തിലടക്കം ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന–ജില്ലാ തലങ്ങളിൽ പ്രത്യേക വിജിലൻസ് സ്ക്വാഡുകൾ രൂപീകരിച്ചു.
സ്ക്വാഡുകൾ സ്കൂളുകളിൽ മിന്നൽ പരിശോധന ആരംഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലാണ് സംസ്ഥാന സ്ക്വാഡ്. റീജനൽ ഡപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ സ്ക്വാഡിൽ ആ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ഉൾപ്പെടുന്നത്. അനധികൃതമായി പണം ഈടാക്കുന്നതായി കണ്ടെത്തിയാൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഏകജാലക സംവിധാനം വഴി ലഭിക്കുന്ന അലോട്മെന്റ് ലെറ്ററിൽ നിർദേശിക്കുന്ന ഫീസും ഫണ്ടും മാത്രം പ്രവേശനത്തിനായി അടച്ചാൽ മതിയാകും. അതിനപ്പുറമുള്ള പണം ആവശ്യപ്പെട്ടാലോ അതു സംബന്ധിച്ച വിവരം ലഭിച്ചാലോ നമ്പറുകളിലും ഇ–മെയിലിലും വകുപ്പ് അധികൃതരെ പരാതി അറിയിക്കാം. ഫോൺ: 0471–2580508, 2580742, 2529855 ഇമെയിൽ: ictcelldhse@gmail.com