4 വർഷ ബിരുദം: മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന തലത്തിൽ 4 വർഷ ബിരുദ പ്രോഗ്രാമിനു വേണ്ടി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ, ശ്രീശങ്കരാചാര്യ സംസ്കൃത, കുസാറ്റ്, തുഞ്ചത്തെഴുത്തച്ഛൻ മലയാള, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലകളിലെ റജിസ്ട്രാർമാരും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിലെ

തിരുവനന്തപുരം ∙ സംസ്ഥാന തലത്തിൽ 4 വർഷ ബിരുദ പ്രോഗ്രാമിനു വേണ്ടി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ, ശ്രീശങ്കരാചാര്യ സംസ്കൃത, കുസാറ്റ്, തുഞ്ചത്തെഴുത്തച്ഛൻ മലയാള, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലകളിലെ റജിസ്ട്രാർമാരും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിലെ റിസർച് ഓഫിസർമാരും സമിതിയിലെ അംഗങ്ങളായിരിക്കും.
കേരള സർവകലാശാല റജിസ്ട്രാർ, സമിതിയുടെ ചെയർപഴ്സനും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിലെ റിസർച് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി, കോഓർഡിനേറ്ററുമായാണ് സമിതി രൂപീകരിച്ചത്. നാലു വർഷ ബിരുദം നടപ്പാക്കുമ്പോൾ സർവകലാശാലകളിൽ നിന്നും അഫിലിയേറ്റഡ് കോളജുകളിൽ നിന്നും ഉയർന്നു വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, സർവകലാശാലകളിലെ അക്കാദമിക് പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ അംഗീകരിച്ച ഏകീകൃത അക്കാദമിക് കലണ്ടറിനനുസരിച്ച് നടക്കുന്നുവെന്ന് ഉറപ്പാക്കുക, 4 വർഷ ബിരുദ പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്തുക തുടങ്ങിയവയാണ് ചുമതലകൾ. സമിതി അംഗങ്ങളുടെ യാത്രയ്ക്കും മറ്റും ആവശ്യമായി വരുന്ന ചെലവുകൾ നിലവിൽ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വഹിക്കണം. മോണിറ്ററിങ് കമ്മിറ്റി മാസത്തിൽ ഒരു യോഗമെങ്കിലും നേരിട്ട് അല്ലെങ്കിൽ ഓൺലൈൻ ആയി ചേരണം