കേരള കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “മികച്ച തൊഴിലിന് കാർഷിക കോഴ്സുകൾ’’ എന്ന വിഷയത്തിലുള്ള വിദ്യാഭ്യാസ സെമിനാർ 2024 ജൂൺ 23ന് രാവിലെ 9.30 ന് കോട്ടയം സിഎംഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കാർഷിക സർവകലാശാല കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 പുത്തൻ തലമുറ കോഴ്സുകൾ, കാർഷിക എംബിഎ കോഴ്സ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “മികച്ച തൊഴിലിന് കാർഷിക കോഴ്സുകൾ’’ എന്ന വിഷയത്തിലുള്ള വിദ്യാഭ്യാസ സെമിനാർ 2024 ജൂൺ 23ന് രാവിലെ 9.30 ന് കോട്ടയം സിഎംഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കാർഷിക സർവകലാശാല കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 പുത്തൻ തലമുറ കോഴ്സുകൾ, കാർഷിക എംബിഎ കോഴ്സ്, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കുമരകത്തെ ബിഎസ് സി (ഹോണേഴ്സ്) അഗ്രികൾച്ചർ കോഴ്സ്, ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡിപ്ലോമ കോഴ്സായ അഗ്രികൾച്ചറൽ സയൻസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ ചർച്ച ചെയ്യും. 

10,12 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കും ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സെമിനാറിൽ പങ്കെടുക്കാം. ഇതിന്റെ രജിസ്ട്രേഷൻ സൗജന്യമാണ്. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ.ബി.അശോക് ഐഎഎസ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വിദഗ്ധൻ ഡോ.ടി.പി സേതുമാധവൻ സെമിനാർ നയിക്കും .സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരാവുന്ന സെമിനാറിൽ വിദ്യാർഥികൾക്കും. രക്ഷിതാക്കൾക്കും കോഴ്സ് ഡയറക്ടേഴ്സിനോട് നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും. അന്വേഷണങ്ങൾക്ക് : 0481-2524421, 9447784771 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

English Summary:

Boost Your Career in Agriculture: Attend Kerala Agricultural University's Educational Seminar at CMS College