25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി മനോരമ റീഡ് ആൻഡ് വിൻ മെഗാ ക്വിസ്
കേരളത്തിൽ സ്കൂൾ വിദ്യാർഥികളുടെ ഏറ്റവും വലിയ അറിവുത്സവമായി മനോരമ റീഡ് ആൻഡ് വിൻ മെഗാ ക്വിസ് വീണ്ടുമെത്തുന്നു. 9, 10, 11, 12 ക്ലാസുകാർക്കായുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് സമ്മാനങ്ങൾ നേടാൻ ഒറ്റവഴി – മലയാള മനോരമ പത്രം മനസ്സിരുത്തി വായിക്കുക. പത്രവാർത്തകളുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. സ്കൂൾ,

കേരളത്തിൽ സ്കൂൾ വിദ്യാർഥികളുടെ ഏറ്റവും വലിയ അറിവുത്സവമായി മനോരമ റീഡ് ആൻഡ് വിൻ മെഗാ ക്വിസ് വീണ്ടുമെത്തുന്നു. 9, 10, 11, 12 ക്ലാസുകാർക്കായുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് സമ്മാനങ്ങൾ നേടാൻ ഒറ്റവഴി – മലയാള മനോരമ പത്രം മനസ്സിരുത്തി വായിക്കുക. പത്രവാർത്തകളുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. സ്കൂൾ, ജില്ല, സംസ്ഥാന തലങ്ങളിലായി നടത്തുന്ന മത്സരങ്ങൾ ഇന്നു തുടങ്ങുന്നു. വിദ്യാഭ്യാസരംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റാമോണിക്ക സ്റ്റഡി അബ്രോഡുമായി ചേർന്നാണു മത്സരം നടത്തുന്നത്. 1200 സ്കൂളുകളിൽ മനോരമ ടീം നേരിട്ടു ക്വിസ് നടത്തും.
സംസ്ഥാനതല വിജയികൾക്ക്
ഒന്നാം സ്ഥാനം: 2 ലക്ഷം രൂപയുടെ സമ്മാനം
രണ്ടാം സ്ഥാനം: 1.5 ലക്ഷം രൂപയുടെ സമ്മാനം
മൂന്നാം സ്ഥാനം: ഒരു ലക്ഷം രൂപയുടെ സമ്മാനം
ഒപ്പം 3 ടീമിനും ഡൽഹിയിലേക്കു പഠനയാത്രയും
∙ ജില്ലാതല വിജയികൾക്ക് 7000, 5000, 3000 രൂപയുടെ സമ്മാനങ്ങൾ
∙ സ്കൂൾതല വിജയികൾക്കു മെഡലും സർട്ടിഫിക്കറ്റും
∙ സ്കൂളുകൾക്കു മെമന്റോ
∙ സംസ്ഥാനതല മത്സരം മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും
∙ മത്സരങ്ങൾ ഇന്നു മുതൽ
∙ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8714603300
മത്സരത്തിന്റെയും റജിസ്ട്രേഷന്റെയും കൂടുതൽ വിവരങ്ങൾക്ക് പഠിപ്പുര പേജ് കാണുക
25 ലക്ഷത്തിന്റെ സമ്മാനം
മനോരമ വായനോത്സവം റീഡ് ആൻഡ് വിൻ മത്സരങ്ങൾ ഇന്നു തുടങ്ങുന്നു
മലയാളം, ഇംഗ്ലിഷ് പഠിപ്പുരകളിൽ പരിശീലന ചോദ്യങ്ങളും വിജയികൾക്ക് സമ്മാനങ്ങളും
∙ മത്സരത്തിൽ പങ്കെടുക്കാനായി സ്കൂൾ അധികൃതരാണു റജിസ്റ്റർ ചെയ്യേണ്ടത്.
∙ വ്യക്തിഗത റജിസ്ട്രേഷനുകൾ സ്വീകരിക്കില്ല.
∙ 1200 സ്കൂളുകളിൽ നേരിട്ടു മത്സരം നടത്തുന്നതിനു പുറമേ, മറ്റുള്ള സ്കൂളുകൾക്ക് ഓൺലൈൻ മത്സരവുമുണ്ട്.
∙ നേരിട്ടു മത്സരം നടത്തുന്ന സ്കൂളുകളിൽ ഉന്നതവിദ്യാഭ്യാസ മേഖലയെയും കരിയർ ഡവലപ്മെന്റിനെയും കുറിച്ച് ക്ലാസുമുണ്ടാകും.
∙ സ്കൂൾ മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്നവർ, സ്കൂളുകൾ നിർദേശിക്കുന്നവർ എന്നിങ്ങനെ 4 ടീമുകൾക്ക് ഒരു സ്കൂളിൽ നിന്നു ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഒരു ടീമിൽ രണ്ടുപേർ.
∙ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് (ആകെ 28) സംസ്ഥാനതല മത്സരത്തിൽ മാറ്റുരയ്ക്കാം.
∙ ജില്ലാതലത്തില്‍ മൂന്നാം സ്ഥാനത്ത് എത്തുന്നവരിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ 2 ടീമുകളെക്കൂടി സംസ്ഥാന മത്സരത്തിലേക്കു തിരഞ്ഞെടുക്കും. ആകെ 30 ടീമുകൾ.
∙ ഒരേ സ്കൂളിൽ കേന്ദ്ര, സംസ്ഥാന സിലബസ് വിഭാഗങ്ങൾ ഉണ്ടെങ്കിൽ അവയെ വ്യത്യസ്ത സ്കൂളുകളായി പരിഗണിക്കും.
റജിസ്റ്റർ ചെയ്യാനായി സന്ദർശിക്കുക : www.manoramaonline.com/readandwin
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8714603300 (തിങ്കൾ മുതൽ വെള്ളി വരെ 9.30 a.m. - 5.30. p.m)