തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് കോഴ്‌സുകളുമായി നെഹ്റു ഗ്രൂപ്പിന് കീഴിലെ പി.കെ. ദാസ് ലിബറല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ പരമ്പരാഗത പഠന സമീപനം മതിയാകില്ല. ഇവിടെയാണ് ഏറ്റവും നൂതനവും വിപണിയില്‍ ആവശ്യകതയുള്ളതുമായ വിഷയങ്ങളെ ബിരുദ കോഴ്‌സുകളുമായി കോര്‍ത്തിണക്കുന്ന ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് കോഴ്‌സുകളുടെ പ്രസക്തി. ഇത്തരത്തില്‍
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ പരമ്പരാഗത പഠന സമീപനം മതിയാകില്ല. ഇവിടെയാണ് ഏറ്റവും നൂതനവും വിപണിയില്‍ ആവശ്യകതയുള്ളതുമായ വിഷയങ്ങളെ ബിരുദ കോഴ്‌സുകളുമായി കോര്‍ത്തിണക്കുന്ന ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് കോഴ്‌സുകളുടെ പ്രസക്തി. ഇത്തരത്തില്‍
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ പരമ്പരാഗത പഠന സമീപനം മതിയാകില്ല. ഇവിടെയാണ് ഏറ്റവും നൂതനവും വിപണിയില്‍ ആവശ്യകതയുള്ളതുമായ വിഷയങ്ങളെ ബിരുദ കോഴ്‌സുകളുമായി കോര്‍ത്തിണക്കുന്ന ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് കോഴ്‌സുകളുടെ പ്രസക്തി. ഇത്തരത്തില്‍
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ പരമ്പരാഗത പഠന സമീപനം മതിയാകില്ല. ഇവിടെയാണ് ഏറ്റവും നൂതനവും വിപണിയില്‍ ആവശ്യകതയുള്ളതുമായ വിഷയങ്ങളെ ബിരുദ കോഴ്‌സുകളുമായി കോര്‍ത്തിണക്കുന്ന ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് കോഴ്‌സുകളുടെ പ്രസക്തി. ഇത്തരത്തില്‍ തൊഴില്‍സാധ്യതയുള്ള കോഴ്‌സുകളിലൂടെ ശ്രദ്ധേയമാകുകയാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴില്‍ പാലക്കാട് ലക്കിടിയിലുള്ള പി.കെ. ദാസ് ലിബറല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്.
വ്യത്യസ്‌ത മേഖലകളിലെ വിവിധ പ്രോഗ്രാമുകള്‍
2020ലെ വിദ്യാഭ്യാസ നയം അനുസരിച്ച് നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളാണ് പി.കെ. ദാസ് ലിബറല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍നല്‍കുന്നത്. രാജ്യാന്തര ഡിഗ്രി കോഴ്‌സുകളോട് കിടപിടിക്കുന്ന ഗുണനിലവാരം ഉറപ്പ് വരുത്തുന്നവയാണ് ഇവ. പി.കെ. ദാസ് ലിബറല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിനെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്‌തമാക്കുന്ന നൂതന കോഴ്‌സുകള്‍ ഇനി പറയുന്നവയാണ്
∙ ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഓണേഴ്‌സ് വിത്ത് IATA, കാബിന്‍ ക്രൂ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്
∙ ബിസിഎ ഓണേഴ്‌സ് വിത്ത് ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി
∙ ബിബിഎ ഓണേഴ്‌സ് വിത്ത് IATA, ലോജിസ്‌റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
∙ ബികോം ഫിനാന്‍സ് ഓണേഴ്‌സ് വിത്ത് സിഎംഎ, സിഎ
∙ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഓണേഴ്‌സ് വിത്ത് സിഎംഎ, സിഎ
∙ ബികോം കോ-ഓപ്പറേഷന്‍ ഓണേഴ്‌സ് വിത്ത് സിഎംഎ, സിഎ
∙ ബികോം ഓണേഴ്‌സ് (ഫിനാന്‍സ് / കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ കോ-ഓപ്പറേഷന്‍) വിത്ത് സിഎംഎ, സിഎ
തൊഴിലധിഷ്‌ഠിത ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍
പരമ്പരാഗത ഡിഗ്രി കോഴ്‌സുകളുടെ തൊഴില്‍ സാധ്യതകള്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതാണ് ഇവിടുത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍. ബിഎ ഇംഗ്ലീഷ് ഓണേഴ്‌സ് കോഴ്‌സിനൊപ്പം ഇന്റഗ്രേറ്റഡ് കോഴ്‌സുകളായ അയാട്ട, ക്യാബിന്‍ക്രൂ, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നിവ ഓപ്‌ഷണലായി വിദ്യാര്‍ഥികള്‍ക്ക് ഇവിടെ നല്‍കുന്നു. ഏവിയേഷന്‍, ഹോസ്‌പിറ്റാലിറ്റി മേഖലകളില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ കോഴ്‌സ്. ഇംഗ്ലീഷ് ഭാഷപരിജ്ഞാനം ഈ മേഖലയില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കും.
ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ് ഓണേഴ്‌സ് കോഴ്‌സിനൊപ്പം ഇന്റഗ്രേറ്റഡ് കോഴ്‌സുകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി എന്നിവയാണ് ഓപ്‌ഷണലായി നല്‍കുന്നത്. നിര്‍മ്മിത ബുദ്ധിയാല്‍ നയിക്കപ്പെടുന്ന പുതുലോകത്ത് വൈവിധ്യമുള്ള തൊഴില്‍ സാധ്യതയാണ് ഈ കോഴ്‌സ് ഒരുക്കുന്നത്. ലക്ഷണക്കണക്കിന് മനുഷ്യജീവിതങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിവുള്ള നിര്‍മ്മിത ബുദ്ധിയുടെ ഈ അനന്ത സാധ്യതകള്‍ തന്നെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീല്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി എന്നിവ ഇഴ ചേര്‍ത്ത ബിസിഎ ഓണേഴ്‌സ് ഇന്റഗ്രേറ്റഡ് കോഴ്‌സും പ്രയോജനപ്പെടുത്തുന്നത്.
ലോജിസ്‌റ്റിക്‌സ്, ഏവിയേഷന്‍ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ തേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ബിബിഎ ഓണേഴ്‌സിനൊപ്പം ഓപ്‌ഷണലായി നല്‍കുന്ന അയാട്ട, ലോജിസ്‌റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ഇന്റഗ്രേറ്റഡ് കോഴ്‌സ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കരുതപ്പെടുന്ന ലോജിസ്‌റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കഴിവുള്ളവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ തുറന്നിടുന്നു.
ബികോം ഓണേഴ്‌സ്(ഫിനാന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, കോ-ഓപ്പറേഷന്‍) കോഴ്‌സിനൊപ്പം ഇന്റഗ്രേറ്റഡ് കോഴ്‌സായി സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്(സിഎംഎ) കോഴ്‌സും സി.എ.യും ഇവിടെ നല്‍കപ്പെടുന്നു. മാനേജ്‌മെന്റ് അക്കൗണ്ടിങ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് മേഖലകളിലെ മിടുക്കരായ പ്രഫഷണലുകളായി വിദ്യാര്‍ഥികളെ മാറ്റാനുള്ള അറിവും കഴിവുകളും ഈ കോഴ്‌സ് നല്‍കുന്നു. ധനകാര്യ റിപ്പോര്‍ട്ടിങ്, ആസൂത്രണം, പ്രകടനമികവ്, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, നിയന്ത്രണപാടവം എന്നിവയെല്ലാം ഈ കോഴ്‌സില്‍ സമന്വയിക്കുന്നു.
ബിസിനസ്, കൊമേഴ്സ് വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഈ നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി വികസിച്ചു വരുന്ന ആഗോള വിപണിയുടെ ആവശ്യതകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്യപ്പെട്ടതാണ്. അഡ്മിനിസ്‌ട്രേഷന്‍, ബാങ്കിങ്, കണ്‍സള്‍ട്ടിങ്, സംരംഭകത്വം തുടങ്ങിയ വിവിധ മേഖലകളില്‍ കരിയര്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കോഴ്‌സ് അനുയോജ്യമാണ്. വ്യാപാരം, ധനവിനിമയം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ അറിവ് പ്രദാനം ചെയ്യുന്ന ഈ കോഴ്‌സ് കോര്‍പ്പറേറ്റ് ലോകത്തെ കുറിച്ചും വിവിധ മേഖലകളിലെ തൊഴിലവസരങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ധാരണ നല്‍കുന്നു.
വിവിധ മേഖലകളെ സമന്വയിപ്പിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസ രംഗത്തെ സമസ്‌ത മേഖലകളെയും സമന്വയിപ്പിക്കുന്ന പി.കെ. ദാസ് ലിബറല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങളിലൊന്നാണ്. പ്രശസ്‌ത ദാര്‍ശനികനായ പി. കെ. ദാസിന്റെ പേരിലുള്ള ഈ സ്ഥാപനം പാഠ്യക്രമം, അച്ചടക്കം, വിമര്‍ശനാത്മക ചിന്ത എന്നിവയ്‌ക്കൊപ്പം ഗുണമേന്മയുള്ള പഠനത്തിനും പഠനരീതികള്‍ക്കും ഗവേഷണത്തിനും തൊഴിലവസരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. കാലഘട്ടത്തിന് യോജിക്കുന്ന നൂതന അധ്യയന രീതികളിലൂടെ വിദ്യാര്‍ഥികളുടെ മാനസികവും സാമൂഹികവുമായ പുരോഗതിയാണ് കോളജ് ലക്ഷ്യമിടുന്നത്.
പ്രകൃതിസുന്ദരമായ ക്യാംപസ്
ലക്കിടിയിലെ മനോഹരമായ ജവഹര്‍ ഗാര്‍ഡനില്‍ സ്ഥിതി ചെയ്യുന്ന കോളജിന്റെ ശാന്തവും പ്രകൃതിസുന്ദരവും മനോഹരവുമായ ക്യാംപസ് വിദ്യാര്‍ഥികളുടെ തടസ്സങ്ങളില്ലാത്ത പഠനത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി നല്‍കുന്നു. പഠനത്തിനൊപ്പം വ്യക്തിത്വ വികാസത്തിനും പാഠ്യേതരമായ വളര്‍ച്ചയ്ക്കും സഹായകമായ ചുറ്റുപാടുകളാണ് ഈ ക്യാംപസിന്റെ പ്രത്യേകത.
ഉപരിപഠനത്തിന് നെഹ്‌റു ഗ്രൂപ്പിലെ സ്വയംഭരണാവകാശ സ്ഥാപനങ്ങളായ എന്‍സിഇആര്‍സിയും ജെസിഇടിയും
ബിരുദ കോഴ്‌സുകള്‍ക്ക് ശേഷം ഉപരിപഠന സാധ്യതകള്‍ തേടുന്നവര്‍ക്ക് നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ തന്നെയുള്ള സ്ഥാപനങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലും വിദേശത്തും ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച കരിയര്‍ ഉറപ്പാക്കുന്ന കോഴ്‌സുകളില്‍ ശ്രദ്ധേയമായവയാണ്
മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനും (എംസിഎ), മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്‌മിനിസ്‌ട്രേഷ നും (എംബിഎ). തൊഴിലവസരങ്ങൾ ഏറെയുള്ള ഈ കോഴ്സുകൾ എവിടെ പഠിക്കുന്നു എന്നത് പ്രധാനമാണ്. കാരണം മികച്ച സ്ഥാപനങ്ങളിൽ നിന്നും ഈ കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു മുന്നിലാണ് സ്വപ്നസമാനമായ അവസരങ്ങളുടെ വാതിലുകൾ തുറക്കപ്പെടുന്നത്.
ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍ തന്നെ ഉറപ്പ് വരുത്തുന്നതും സ്വയം ഭരണാവകാശ പദവി നേടിയതുമായ നെഹ്‌റു കോളജ് ഓഫ് എന്‍ജിനീയിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും(എന്‍സിഇആര്‍സി) ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയും(ജെസിഇടി) എംസിഎ, എംബിഎ പഠനത്തിന് അവസരമൊരുക്കുന്നു. വ്യാവസായിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാഠ്യപദ്ധതി പുതുക്കാനും ക്രമീകരിക്കാനും സ്വയംഭരണ പദവി ഈ കോളജുകളെ സഹായിക്കുന്നു.വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഇത് വഴി സാധിക്കും.
പരീക്ഷകള്‍ സ്വന്തം നിലയ്ക്ക് നടത്താനും ചോദ്യപേപ്പറുകള്‍ തയ്യാറാക്കാനും മൂല്യനിര്‍ണ്ണയം അതിവേഗം നടത്തി ഫലം പ്രസിദ്ധീകരിക്കാനും രണ്ട് സാങ്കേതിക സ്ഥാപനങ്ങള്‍ക്കും സാധിക്കും. പരീക്ഷ ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ മേക്ക് അപ്പ്, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ നഷ്ടം ഉണ്ടാകുന്നില്ല. 100 ശതമാനം വിജയശതമാനം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് വരുത്താന്‍ ഇത് എന്‍സിഇആര്‍സിയെയും ജെസിഇടിയെയും സഹായിക്കുന്നു.
ആഗോള തൊഴില്‍, വിദ്യാഭ്യാസ സാധ്യതള്‍ക്കായി വിദ്യാര്‍ഥികളെ ഒരുക്കിയെടുക്കുന്നതിനുള്ള വിദേശ ഭാഷാപഠനം, ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്‌ട്രിയല്‍ വിസിറ്റുകള്‍, ഐഐടി, ഐഐഎം പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ആഡ് ഓണ്‍ കോഴ്‌സുകള്‍, സജീവമായ എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവയും ഈ കോളജുകളുടെ പ്രത്യേകതകളാണ്.
എംസിഎ പഠിക്കാം സ്വയം ഭരണാവകാശ പദവിയുള്ള എന്‍സിഇആര്‍സിയില്‍
ഉയർന്ന സാങ്കേതിക നൈപുണ്യങ്ങളും ആശയ വിനിമയശേഷിയുമുള്ള ഐടി പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ 16 വർഷത്തെ മഹത്തരമായ പാരമ്പര്യമുള്ള സ്ഥാപനമാണ് നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ തൃശൂർ പാമ്പാടിയിലുള്ള നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്റര്‍ (എൻസിഇആർസി). ഇവിടുത്തെ എംസിഎ വകുപ്പില്‍ നിന്ന് പഠനം പൂർത്തിയാക്കിയ 13 ബാച്ചുകളിൽ 9 ബാച്ചിലെ വിദ്യാർഥികളും അവസാന വർഷം 100% വിജയം നേടി എന്നത് അക്കാദമിക മികവിന്റെ അടയാളമാണ്.
2020 മുതൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ എംസിഎ പ്രോഗ്രാമിന്റെ ദൈർഘ്യം മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു. ഇത് പ്രഫഷണൽ പദവിയുള്ള ഈ കോഴ്സിലേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ ഇടയാക്കിയിട്ടുണ്ട്. മികവുറ്റ ഐടി പ്രഫഷണലുകളെ സംഭാവന ചെയ്യുന്നതിൽ എൻസിഇആർസിയിലെ എംസിഎ ഡിപ്പാർട്ട്മെന്റ് സുസജ്ജമാണ്. ലോകം മുഴുവനും നമ്മുടെ കൈവെള്ളയിൽ ഒതുങ്ങുന്ന ഒരു ആഗോളസാഹചര്യത്തിൽ എംസിഎ പഠന വൈവിധ്യം ലോകമെമ്പാടും അനന്തസാധ്യതകൾ തുറന്നുതരും എന്നത് നിശ്ചയമാണ്.
പാഠ്യ– പാഠ്യേതര പ്രവർത്തനങ്ങൾക്കും എൻസിഇആർസി തുല്യ പ്രാധാന്യം നൽകുന്നുണ്ട്. എംസിഎ ഡിപ്പാർട്ട്മെന്റ് പ്രവർത്തനം ആരംഭിച്ചത് മുതൽ സൗത്ത് സോൺ ഇന്റർകൊളീജിയറ്റ് മീറ്റായ പ്രയാണയിൽ എല്ലാ വർഷവും പങ്കെടുക്കുന്നുണ്ട്. ടെക്നിക്കൽ മാഗസിനായ പിസാദയുടെ 15 വാർഷിക പതിപ്പുകൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. എംസിഎ അസോസിയേഷന്റെ വിവിധ ക്ലബുകളിലൂടെ വിദ്യാർഥികൾ ക്വിസിലും ഡിബേറ്റിലും പ്രസന്റേഷൻ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. യുജിസി കെയറിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ജേർണലുകളിൽ 115 രാജ്യാന്തര പേപ്പറുകളാണ് ഇവിടുത്തെ വിദ്യാർഥികൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നാളിതു വരെ എംസിഎ വകുപ്പിന് ഏഴ് പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റുകളും പാരിസ്ഥിതിക സന്ദര്‍ശനങ്ങളും വിദ്യാർഥികൾക്ക് കോർപ്പറേറ്റ് – റിയലിസ്റ്റിക് ലോകങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് നൽകുന്നു.
വിദ്യാർഥികളുടെ സർഗാത്മകവും സാങ്കേതികവുമായ കഴിവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സെല്ലുലോയ്ഡ് ക്ലബ് നാല് ഷോർട്ട് ഫിലിമുകളും രണ്ട് ആൽബങ്ങളും രണ്ട് ഡോക്യുമെന്ററികളും നിർമിച്ചിട്ടുണ്ട്. ഇ -ഗവേണൻസ് സപ്പോർട്ടിന്റെ കാര്യത്തിൽ, ഗ്രാംസ്വരാജ്, ഉന്നത് ഭാരത് അഭിയാൻ പോലുള്ള കേന്ദ്ര ഗവൺമെന്റ് പ്രോജക്ടുകൾക്കു വേണ്ടി ഡാറ്റ കളക്ഷനും അനാലിസിസും നടത്തുന്നതിൽ ഇവിടുത്തെ വിദ്യാർഥികൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
എംബിഎ പഠിക്കാന്‍ സ്വയം ഭരണാവകാശ പദവിയുള്ള നെഹ്‌റു സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും ജവഹര്‍ലാല്‍ ബിസിനസ്സ് സ്‌കൂളും
ബിസിനസ് അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം ലക്ഷ്യമിടുന്നവര്‍ക്ക് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴിലുള്ള തൃശൂര്‍ എന്‍സിഇആര്‍സിയിലെ നെഹ്‌റു സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, പാലക്കാട് ലക്കിടിയിലെ ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ജവഹർലാൽ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ പഠനം തുടരാവുന്നതാണ്. നാക് അക്രഡിറ്റേഷനും ഐഎസ്ഒ സർട്ടിഫിക്കേഷനും ഉള്ള മികവിന്റെ പര്യായമായ ഈ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളില്‍ നേതൃശേഷിയും അവശ്യ നൈപുണ്യങ്ങളും ഉറപ്പാക്കുന്നു.
ഈ രണ്ട് വര്‍ഷ എംബിഎ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഫിനാന്‍സ്, സിസ്റ്റംസ്, ഓപ്പറേഷന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ ഏതിലെങ്കിലും സ്‌പെഷ്യലൈസ് ചെയ്യാവുന്നതാണ്. കോഴ്‌സിലൂടെ ലഭിക്കുന്ന അനന്തരഫലങ്ങളെ ആസ്‌പദമാക്കിയുള്ള 'ഓട്ട്‌കം ബേസ്‌ഡ് എജ്യുക്കേഷനാണ്' ഈ സ്ഥാപനങ്ങള്‍ പിന്തുടരുന്നത്. സ്‌മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, ഭാഷാ ലാബുകള്‍, സൗജന്യ വൈഫൈ, ഗതാഗത സൗകര്യങ്ങള്‍ എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു.
വിദ്യാർഥികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി, ഭാവിയിലെ മികവുറ്റ മാനേജർമാരെ വാർത്തെടുക്കുക എന്നതിലുപരി ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി വിദ്യാർഥികളെ രൂപപ്പെടുത്തുന്നതിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിനു കീഴിലുള്ള ബിസിനസ് സ്കൂളുകൾ ശ്രദ്ധപുലർത്തുന്നു. എംബിഎയ്ക്ക് ഒപ്പം ആഡ് ഓൺ കോഴ്സുകൾ ചെയ്യാനുള്ള അവസരവുമുണ്ട്. എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇന്റർനാഷണൽ ബിസിനസ്, കേസ് സ്റ്റഡി അനാലിസിസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഡാറ്റ അനലിറ്റിക്സ് യൂസിങ് എക്സൽ, എസ്‌പിഎസ്‌എസ് , ബ്ലോക് ചെയ്ൻ ടെക്നോളജി, സംരംഭകത്വം എന്നീ വിഷയങ്ങളിൽ ആഡ് ഓൺ കോഴ്സുകൾ ലഭ്യമാണ്. പാഠ്യ– പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സംരംഭകത്വത്തിനും പ്രാധാന്യം നൽകുന്ന ഈ കോളജുകൾ അവസാന വർഷ എംബിഎ വിദ്യാർഥികൾക്കായി കേന്ദ്രഗവൺമെന്റുമായി ചേർന്ന് സംരംഭകത്വ വികസന പ്രോഗ്രാമുകൾ നടത്താറുണ്ട്. മുൻനിര കോർപറേറ്റ് സ്ഥാപനങ്ങളിൽ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പ് വരുത്താനും ഈ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പി.കെ. ദാസ് ലിബറല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് : 7510331777
എംസിഎ, എംബിഎ കോഴ്സുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്: 9605771555, 9656000005