ഡിസംബർ 2 മുതൽ 9 വരെ, വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും എങ്ങനെ?
ഡിസംബർ 2 -പിഎച്ച്ഡി@ജെഎൻയു ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്. പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. പ്രവേശനം യുജിസി/സിഎസ്ഐആർ നെറ്റ്/ഗേറ്റ് പെർസന്റൈൽ സ്കോർ അടിസ്ഥാനത്തിൽ. jnuee.jnu.ac.in കീം സ്പെഷൽ സ്ട്രേ വേക്കൻസി എംബിബിഎസ്, ബിഡിഎസ് സ്പെഷൽ സ്ട്രേ
ഡിസംബർ 2 -പിഎച്ച്ഡി@ജെഎൻയു ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്. പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. പ്രവേശനം യുജിസി/സിഎസ്ഐആർ നെറ്റ്/ഗേറ്റ് പെർസന്റൈൽ സ്കോർ അടിസ്ഥാനത്തിൽ. jnuee.jnu.ac.in കീം സ്പെഷൽ സ്ട്രേ വേക്കൻസി എംബിബിഎസ്, ബിഡിഎസ് സ്പെഷൽ സ്ട്രേ
ഡിസംബർ 2 -പിഎച്ച്ഡി@ജെഎൻയു ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്. പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. പ്രവേശനം യുജിസി/സിഎസ്ഐആർ നെറ്റ്/ഗേറ്റ് പെർസന്റൈൽ സ്കോർ അടിസ്ഥാനത്തിൽ. jnuee.jnu.ac.in കീം സ്പെഷൽ സ്ട്രേ വേക്കൻസി എംബിബിഎസ്, ബിഡിഎസ് സ്പെഷൽ സ്ട്രേ
ഡിസംബർ 2 - പിഎച്ച്ഡി@ജെഎൻയു
ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്. പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. പ്രവേശനം യുജിസി/സിഎസ്ഐആർ നെറ്റ്/ഗേറ്റ് പെർസന്റൈൽ സ്കോർ അടിസ്ഥാനത്തിൽ. jnuee.jnu.ac.in
കീം സ്പെഷൽ സ്ട്രേ വേക്കൻസി
എംബിബിഎസ്, ബിഡിഎസ് സ്പെഷൽ സ്ട്രേ വേക്കൻസി അലോട്മെന്റ് ലഭിച്ചവർ ഇന്ന് ഉച്ചയ്ക്ക് ഒന്നിനു മുൻപു കോളജിൽ ചേരണം. cee.kerala.gov.in
ഡിസംബർ 3
പാരാമെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള ഓൺലൈൻ സ്പെഷൽ അലോട്മെന്റിന് 3നു വൈകിട്ട് 5നു മുൻപ് ഓപ്ഷൻ നൽകണം. അലോട്മെന്റ് 4ന്. കോളജിൽ 6നു മുൻപു ചേരണം. www.lbscentre.kerala.gov.in. ഫോൺ: 0471 2560363, 64.
ഡിഗ്രി ഹോർട്ടികൾചർ
കേരള കാർഷിക സർവകലാശാലയിൽ ബിഎസ്‌സി (ഓണേഴ്‌സ്) ഹോർട്ടികൾചർ പ്രോഗ്രാമിന് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനം നീറ്റ്കീം + സിയുഇടി–ഐസിഎആർ യുജി റാങ്ക്‌ലിസ്റ്റ് അനുസരിച്ച്. admission.kau.in. ഫോൺ 0487 2438139
എൻഐഡിയിൽ ബിഡിസ്/ എംഡിസ്
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) 2025ലെ ബിഡിസ്/ എംഡിസ് പ്രവേശനത്തിനു 3നു വൈകിട്ടു 4 വരെ അപേക്ഷ സ്വീകരിക്കും.www.admissions.nid.edu
ഡിസംബർ 4
ടിസ്സിൽ പിഎച്ച്ഡി
മുംബൈ ആസ്ഥാനമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്സ്) പിഎച്ച്ഡിക്ക് 4 വരെ അപേക്ഷിക്കാം. സോഷ്യൽ വർക്, അപ്ലൈഡ് സൈക്കോളജി, ഹെൽത്ത് സർവീസ് മാനേജ്മെന്റ്, ഡിസാസ്റ്റർ സ്റ്റഡീസ്, മാനേജ്മെന്റ് ആൻഡ് ലേബർ സ്റ്റഡീസ്, ഡവലപ്മെന്റ് സ്റ്റഡീസ്, വിമൻസ് സ്റ്റഡീസ്, മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, റൂറൽ ഡവലപ്മെന്റ്, സോഷ്യൽ സയൻസ്, പബ്ലിക് പോളിസി വിഷയങ്ങളിലാണ് ഗവേഷണത്തിന് അവസരം. applnphd.tiss.edu
ഡിസംബർ 5
ന്യൂനപക്ഷ സ്കോളർഷിപ്
ഐഐടി, ഐഐഎം, ഐഐഎസ്‌സി, ഐഎംഎസ്‌സി തുടങ്ങിയ മുൻനിര ദേശീയ സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കു ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ 50,000 രൂപ സ്കോളർഷിപ്പിന് 5 വരെ അപേക്ഷിക്കാം. ബിപിഎൽ അപേക്ഷകരില്ലെങ്കിൽ കുടുംബ വാർഷികവരുമാനം 8 ലക്ഷം വരെയുള്ള എപിഎൽ വിഭാഗക്കാരെയും പരിഗണിക്കും. പകുതി സ്കോളർഷിപ് പെൺകുട്ടികൾക്ക്. അപേക്ഷാഫോമിന് minoritywelfare.kerala.gov.in. 0471 2300524
ഡിസംബർ 6
ടാറ്റ സെന്ററിൽ പിഎച്ച്ഡി
കാൻസർ ഗവേഷണ കേന്ദ്രമായ നവിമുംബൈ ടാറ്റ മെമ്മോറിയൽ സെന്ററിൽ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട പിഎച്ച്ഡിക്ക് ഈമാസം 6 വരെ അപേക്ഷിക്കാം. https://actrec.gov.in (ലിങ്ക്:Education and Training - JRF 2025).
ഡിസംബർ 7
എൽഎൽഎം
എൽഎൽഎം ഒന്നാം അലോട്മെന്റ് ലഭിച്ചവർ 7നു 4നു മുൻപായി കോളജുകളിലെത്തി അഡ്മിഷൻ എടുക്കണം. cee.kerala.gov
എംബിഎക്ക് മാറ്റ്
സ്വകാര്യ ബിസിനസ് സ്കൂളുകളിലെ എംബിഎ പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയായ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (മാറ്റ്) പേപ്പർ ബേസ്ഡ് വേർഷന് 7 വരെ അപേക്ഷിക്കാം. mat.aima.in
ഡിസംബർ 8
മോളിക്യുലർ വൈറോളജി ഡിപ്ലോമ
അസാപ് കേരള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്നു നടത്തുന്ന ഡിപ്ലോമ ഇൻ മോളിക്യുലാർ വൈറോളജി ആൻഡ് അനലറ്റിക്കൽ ടെക്നിക്സ് കോഴ്സിന് 8 വരെ അപേക്ഷിക്കാം. ലൈഫ് സയൻസ് ഡിഗ്രി–പിജി, ബയോടെക്നോളജി ബിടെക്–എംടെക്, ബിവിഎസ്‌സി–എംവിഎസ്‌സി, എംബിബിഎസ് യോഗ്യത വേണം. asapkerala.gov.in/course/diploma-in-molecular-virology-and-analytical-techniques
ഡിസംബർ 9 ടിസ്സിൽ പിജി
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്സ്) എംഎ എച്ച്ആർ മാനേജ്മെന്റ് & ലേബർ റിലേഷൻസ്, എംഎ ഓർഗനൈസേഷൻ ഡവലപ്മെന്റ്, ചേഞ്ച് ആൻഡ് ലീഡർഷിപ്, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് 9 വരെ അപേക്ഷിക്കാം. ക്യാറ്റ് പ്രകാരമാണു പ്രവേശനം.admisson.tiss.edu
വൈറോളജി ഇന്റേൺഷിപ്
തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ റിസർച് ഇന്റേൺഷിപ്പിന് എംഎസ്‌സി ലൈഫ്സയൻസ് വിദ്യാർഥികൾക്ക് 9 വരെ അപേക്ഷിക്കാം. iav.kerala.gov.in
നീറ്റ് പിജി രണ്ടാം റൗണ്ട്
നീറ്റ് പിജി കൗൺസലിങ് രണ്ടാം റൗണ്ട് റജിസ്ട്രേഷൻ 9ന് ഉച്ചയ്ക്ക് 12 വരെ. mcc.nic.in/pg-medical-counselling
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 9നു 5 വരെ അപേക്ഷിക്കാം. sctimst.ac.in