പ്ലസ് വൺ: 2 സപ്ലിമെന്ററി അലോട്മെന്റുകൾ കൂടി, മലപ്പുറത്ത് ബാക്കിയുള്ളത് 89 മെറിറ്റ് സീറ്റുകൾ മാത്രം!
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റ് വന്നിട്ടും മലപ്പുറത്ത് സീറ്റ് ലഭിക്കാതെ പതിനായിരത്തോളം വിദ്യാർഥികൾ. ആദ്യ അലോട്മെന്റിനുള്ള പ്രവേശനം ഇന്നു വൈകിട്ട് 4ന് അവസാനിക്കും. സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറത്ത് അപേക്ഷിച്ച 16,881 പേരിൽ

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റ് വന്നിട്ടും മലപ്പുറത്ത് സീറ്റ് ലഭിക്കാതെ പതിനായിരത്തോളം വിദ്യാർഥികൾ. ആദ്യ അലോട്മെന്റിനുള്ള പ്രവേശനം ഇന്നു വൈകിട്ട് 4ന് അവസാനിക്കും.
സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറത്ത് അപേക്ഷിച്ച 16,881 പേരിൽ പ്രവേശനം ലഭിച്ചത് 6999 വിദ്യാർഥികൾക്കു മാത്രമാണ്. 9880 പേർക്കു പ്രവേശനം ലഭിക്കാനുണ്ട്. 2 സപ്ലിമെന്ററി അലോട്മെന്റുകൾ വരാനിരിക്കെ 89 മെറിറ്റ് സീറ്റുകൾ മാത്രമാണു ബാക്കിയുള്ളത്.
നിലവിലെ സ്ഥിതിയിൽ മലപ്പുറത്ത് മാത്രം ഇരുനൂറോളം പ്ലസ് വൺ ബാച്ചുകൾ വേണ്ടിവരുമെന്നാണു സൂചന. പാലക്കാട് ജില്ലയിൽ 8139 അപേക്ഷകരിൽ 2643 പേർക്കു മാത്രമാണു പ്രവേശനം ലഭിച്ചത്. 5490 കുട്ടികൾ ഇപ്പോഴും പുറത്താണ്. കോഴിക്കോട് അപേക്ഷിച്ച 7192 പേരിൽ 3342 പേർക്കാണ് അലോട്മെന്റ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 30,245 പേർക്കാണ് ആദ്യ സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചത്.