പ്ലസ്ടു മാർക്ക് വെട്ടിക്കുറയ്ക്കൽ: റിപ്പോർട്ട് ലഭിച്ചില്ലെന്ന് മന്ത്രി
തിരുവനന്തപുരം ∙ പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥികളുടെ മാർക്ക് അകാരണമായി വെട്ടിക്കുറച്ച സംഭവത്തിൽ ഇതുവരെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണു റിപ്പോർട്ട് തേടിയത്. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

പെരുമ്പാവൂർ വളയൻചിറങ്ങര ഗവ.എച്ച്എസ്എസിലെ അംജിത് അനൂപിന് ഫിസിക്സിന് ഏഴും മൂവാറ്റുപുഴ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിലെ ആഷിൻ ജോയിസിന് ബയോളജിയിൽ എട്ടും മാർക്ക് നഷ്ടപ്പെട്ടതാണ് ഇതുവരെ പുറത്തുവന്നത്.
സംഭവത്തിൽ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പിഴവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വിദ്യാർഥികളും അയച്ച അപേക്ഷകൾക്കും മറുപടി നൽകിയിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാനുള്ള ശ്രമം തലപ്പത്ത് നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.