ന്യൂഡൽഹി ∙ സ്കൂൾ വിദ്യാർഥികൾക്കു ‘ബാഗില്ലാത്ത പഠനദിവസം’ വരുന്നു. 6 മുതൽ 8 വരെ ക്ലാസുകളിൽ അക്കാദമിക് വർഷത്തിൽ 10 ‘ബാഗ്‌ലെസ്’ ദിനങ്ങൾ അവതരിപ്പിക്കാനുള്ള ചർച്ചകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. എൻസിഇആർടിയുടെ കീഴിൽ ഭോപാലിൽ പ്രവർത്തിക്കുന്ന പിഎസ്എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്കൂൾ വിദ്യാർഥികൾക്കു ‘ബാഗില്ലാത്ത പഠനദിവസം’ വരുന്നു. 6 മുതൽ 8 വരെ ക്ലാസുകളിൽ അക്കാദമിക് വർഷത്തിൽ 10 ‘ബാഗ്‌ലെസ്’ ദിനങ്ങൾ അവതരിപ്പിക്കാനുള്ള ചർച്ചകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. 

എൻസിഇആർടിയുടെ കീഴിൽ ഭോപാലിൽ പ്രവർത്തിക്കുന്ന പിഎസ്എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ എജ്യൂക്കേഷന്റെ (പിഎസ്എസ്‌സിഐവിഇ) നേതൃത്വത്തിൽ ഇതിനായി മാർഗരേഖ തയാറാക്കും. സ്കൂൾ ബാഗിന്റെ അമിതഭാരത്തെക്കുറിച്ചുള്ള വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണു നീക്കം. 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദേശമനുസരിച്ചാണ് ബാഗില്ലാ പഠനദിവസം ആവിഷ്കരിക്കുന്നത്. നൈപുണ്യ ശേഷി പരിശീലനങ്ങൾ, കലാ–സാംസ്കാരിക പരിപാടികൾ, പരിസ്ഥിതി നിരീക്ഷണം, ചരിത്രസ്മാരകങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയവയ്ക്കായി ഈ ദിവസങ്ങൾ മാറ്റിവയ്ക്കും.  പഠനഭാരത്തിൽ കുറവുണ്ടാകുമെന്നും കുട്ടികളിലെ സമ്മർദം കുറയുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. 

ADVERTISEMENT

ആർ.കെ.നാരായൺ‌‌ ഉയർത്തിയ ‘ഭാരം’
സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ പലപ്പോഴും ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. രാജ്യസഭാംഗമായിരിക്കെ പ്രശസ്ത എഴുത്തുകാരൻ ആർ.കെ.നാരായൺ 1989 ൽ സഭയിൽ നടത്തിയ പ്രസംഗത്തി ലാണു ബാഗിന്റെ ഭാരവിഷയം ആദ്യമായി ഉയർത്തിയത്. പിന്നീടു പ്രഫ.യശ്പാലിന്റെ നേതൃത്വത്തിൽ 1993 ൽ രൂപീകരിച്ച സമിതി പല നിർദേശങ്ങളും നൽകി. വിദ്യാർഥികളുടെ ശരീരഭാരത്തിന്റെ അഞ്ചിലൊന്നിൽ താഴെയായിരിക്കണം ബാഗിന്റെ ഭാരമെന്ന നിർദേശം 2009ൽ കേന്ദ്രീയ വിദ്യാലയ സംഘടൻ നൽകിയിരുന്നു.

English Summary:

Union Ministry to Introduce 'Bagless Learning Days' for Classes 6-8