വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവ്, നൈപുണ്യ വികസനത്തിന് ഊന്നൽ : കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ
കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ സ്കിൽ വികസനത്തിന് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കാർഷിക, വ്യവസായ മേഖലകളെ അപേക്ഷിച്ചു സേവന മേഖലകളിൽ കൂടുതൽ വളർച്ചാ നിരക്ക് പ്രകടമാണ്. പ്രതിവർഷം 78.5 ലക്ഷം തൊഴിലുകൾ രാജ്യത്തു രൂപപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവ്, വർധിച്ചുവരുന്ന യുവതീ യുവാക്കളിലെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ തൊഴിൽ നൈപുണ്യ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര ധനകാര്യ മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച 2024 -25 വർഷത്തേക്കുള്ള ബഡ്‌ജറ്റിൽ വിദ്യാഭ്യാസ, തൊഴിൽ മേഖലകൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. കുറയുന്ന കാർഷിക ഉൽപ്പാദനം, വിപണന മാന്ദ്യം, തൊഴിലില്ലായ്‌മ എന്നിവ നേരിടാനുള്ള ശ്രമങ്ങൾ ബഡ്ജറ്റിൽ പ്രകടമാണ്.
സ്കിൽ അധിഷ്ഠിത ബജറ്റ്
കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ സ്കിൽ വികസനത്തിന് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കാർഷിക, വ്യവസായ മേഖലകളെ അപേക്ഷിച്ചു സേവന മേഖലകളിൽ കൂടുതൽ വളർച്ചാ നിരക്ക് പ്രകടമാണ്. പ്രതിവർഷം 78.5 ലക്ഷം തൊഴിലുകൾ രാജ്യത്തു രൂപപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവ്, വർധിച്ചുവരുന്ന യുവതീ യുവാക്കളിലെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ തൊഴിൽ നൈപുണ്യ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
സ്കിൽ വികസനം പ്രോത്സാഹിപ്പിക്കാനായി നിരവധി പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തൊഴിൽ മേഖലകളിലേക്ക് വരുന്നവർക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി മൂന്നു പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരു മാസത്തെ വേതനം പരമാവധി 15000 രൂപ വരെ മൂന്നു ഗഡുക്കളായി നൽകാനുള്ള പദ്ധതിയിലൂടെ 210 ലക്ഷം യുവതീ യുവാക്കൾക്ക് പ്രയോജനം ലഭിക്കും. ഫാക്ടറി നിർമാണ മേഖലയിൽ 50 ലക്ഷം യുവതീ യുവാക്കൾക്ക് രണ്ടു വർഷത്തോളം പ്രതിമാസം 3000 രൂപ വരെ വരുമാനം നൽകുന്ന സ്കിൽ വികസന പദ്ധതിയുണ്ട്. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന 30 ലക്ഷം പേർക്കും തൊഴിൽ ദാതാക്കൾക്കും EPFO അനുകൂല്യത്തിന്റെ അടിസ്ഥാനത്തിൽ അധിക വരുമാനം ഉറപ്പുവരുത്തും. രാജ്യത്തെ 1000 ഐടിഐകളെ സ്കിൽ വികസനത്തിനുള്ള മികവിന്റെ കേന്ദ്രങ്ങളാക്കും. വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ആവശ്യമായ കരിക്കുലം തയാറാക്കും. അഞ്ചു വർഷം കൊണ്ട് 20 ലക്ഷം യുവതീ യുവാക്കൾക്ക് സ്കിൽ വികസനം ഉറപ്പുവരുത്തും. 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്കു മൂന്നു ശതമാനം വരെ പലിശയിളവ് ഉറപ്പുവരുത്തും. 7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് സർക്കാർ പ്രമോട്ടർ ഫണ്ടിലൂടെ ഗ്യാരന്റി ലഭിക്കും. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായി കൂടുതൽ വർക്കിങ് വുമൺ ഹോസ്റ്റലുകൾ സ്ഥാപിക്കും.
കാർഷിക, എംഎസ്എംഇ മേഖലകളിൽ കൂടുതൽ സംരംഭകത്വ, സ്റ്റാർട്ടപ്പ് പ്രൊജക്ടുകൾ പ്രോത്സാഹിപ്പിക്കും. നിർമാണം, ബൗദ്ധിക സൗകര്യ വികസനം, ഗവേഷണം, ഇന്നവേഷൻ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യ സംസ്കരണം, ഇറാഡിയഷൻ, ക്വാളിറ്റി കൺട്രോൾ എന്നിവയിൽ കൂടുതൽ തൊഴിലവസങ്ങളുണ്ടാകും. അഡ്വാൻസ്‌ഡ് ടെക്നോളജി, കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ഗവേഷണം എന്നിവയിൽ കൂടുതൽ പദ്ധതികൾ രൂപപ്പെടുന്നത് വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും. വ്യവസായ സ്ഥാപനങ്ങളുമായുള്ള ഊർജ്ജിതപ്പെടുത്തുന്നത് ക്യാംപസ് പ്ലേസ്‌മെന്റിൽ വർധനവുണ്ടാക്കും.
ബജറ്റിൽ സ്കിൽ വികസനത്തിന് കൂടുതൽ പ്രാമുഖ്യം നൽകിയിട്ടുണ്ടെങ്കിലും തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ ബഡ്ജറ്റിലില്ല. രാജ്യത്തു നിന്ന് 10 ലക്ഷത്തോളം വിദ്യാർഥികൾ വിദേശ സർവകലാശാല കളിലെത്തുമ്പോൾ, ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിച്ചു നിർത്താനുള്ള കാര്യമായ നിർദേശങ്ങൾ ബഡ്ജറ്റിലില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണ നിലവാരം ഉറപ്പുവരുത്താനുള്ള നിർദേശങ്ങളും ബജറ്റിലില്ല. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുമെന്ന് പ്രഖ്യാപനം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ബജറ്റിലെ സ്ഥിര പ്രഖ്യാപനങ്ങൾ മാത്രമാണ്. സ്കിൽ വികസനത്തിന് പ്രാധാന്യം നൽകുമ്പോൾ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ യുവതീ യുവാക്കളിൽ സ്കിൽ മാപ്പിങ് നടത്തി അനുയോജ്യമായ തൊഴിൽ ഉറപ്പുവരുത്താനാണ് ഊന്നൽ നൽകേണ്ടത്.