∙കേന്ദ്ര ബയോടെക്നോളജി വകുപ്പ്, യുനെസ്കോയുടെ സഹകരണത്തോടെ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനമാണ് ഫരീദാബാദ് ആസ്ഥാനമായ ‘റീജനൽ സെന്റർ ഫോർ ബയോടെക്നോളജി (NCR Biotech Science Cluster, Faridabad- 121 001; ഫോൺ: 0129 2848800; ഇ–മെയിൽ: registrar@rcb.res.in; വെബ്: www.rcb.res.in). അവിടത്തെ 2 പ്രോഗ്രാമുകളിലെ പ്രവേശനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബയോടെക്നോളജി വകുപ്പ്, യുനെസ്കോയുടെ സഹകരണത്തോടെ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനമാണ് ഫരീദാബാദ് ആസ്ഥാനമായ ‘റീജനൽ സെന്റർ ഫോർ ബയോടെക്നോളജി (NCR Biotech Science Cluster, Faridabad- 121 001; ഫോൺ: 0129 2848800; ഇ–മെയിൽ: registrar@rcb.res.in; വെബ്: www.rcb.res.in).അവിടത്തെ 2 പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

1. പിഎച്ച്ഡി: 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 500 രൂപ. പട്ടികവിഭാഗക്കാർ ഇതു നൽകേണ്ട. 60% എങ്കിലും മൊത്തം മാർക്കോടെ ലൈഫ് സയൻസസ് / കെമിസ്ട്രി / ഫിസിക്സ്/ ഫാർമസി / വെറ്ററിനറി സയൻസ് ഇവയൊന്നിലെ മാസ്റ്റർ ബിരുദം, അല്ലെങ്കിൽ എംബിബിഎസ് വേണം. തുല്യബിരുദങ്ങളും പരിഗണിക്കും. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. ആകെ 17 സീറ്റ്. സംവരണവുമുണ്ട്. ഡിസംബർ 19, 20 തീയതികളിൽ ഫരീദാബാദിൽ ന‌‌‌ടത്തുന്ന എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം. ഫെലോഷിപ് കിട്ടാൻ CSIR–UGC JRF/ DBT-JRF/ ICMR-JRF അഥവാ 5 വർഷത്തെ സാധുതയുള്ള സമാന ഫെലോഷിപ് യോഗ്യത നേടിയിരിക്കണം. സെമസ്റ്റർ ഫീസ് 21,000 രൂപ. ഇതിനു പുറമേ 10,000 രൂപ തീസിസ് ഫീ, 5000 രൂപ കോഷൻ ഡിപ്പോസിറ്റ്, ഹോസ്റ്റൽ ഫീ എന്നിവയും അടയ്ക്കണം. സംശയപരിഹാരത്തിന് rcbadmissions@rcb.res.in.

ADVERTISEMENT

2. പിജി ഡിപ്ലോമ ഇൻ ഇൻ‍ഡസ്ട്രിയൽ ബയോടെക്നോളജി (PGDIB): ഒരു വർഷം. 30 സീറ്റ്. സംവരണമുണ്ട്. ഇതു പുതിയ പ്രോഗ്രാമാണ്. 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 500 രൂപ. പട്ടിക, ഭിന്നശേഷി. സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ ഇതു നൽകേണ്ട. 50% എങ്കിലും മാർക്കോടെ സയൻസ് / എൻജിനീയറിങ് / മെഡിസിൻ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു സെമസ്റ്റർ ക്ലാസ്റൂം പഠനത്തിനു പുറമേ ബയോടെക്, ബയോഫാർമ ഉൽപന്നങ്ങളുടെ നിർമാണം, ടെസ്റ്റിങ്, ലൈസൻസിങ്, പാക്കേജിങ് തുടങ്ങിയവയിൽ വ്യവസായശാലകളിലടക്കം പ്രായോഗിക പരിശീലനവും ലഭിക്കും. ഡിസംബർ 9, 10 തീയതികളിൽ നേരിട്ടുള്ള എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്. സിലക്‌ഷൻ വിവരം അറിയിക്കുമ്പോൾ 10,000 രൂപ അഡ്മിഷൻ ഫീസടയ്ക്കണം. ഇതിൽ ഹോസ്റ്റൽ വാടകയും ഉൾപ്പെടും. ആകെ ഒരു ലക്ഷം രൂപ ഫീസിലെ ബാക്കി തുക 45,000 രൂപ വീതം 2 ഗഡുക്കളായി നൽകാം. സംശയപരിഹാരത്തിന് pgdib@rcb.res.in.

English Summary:

Application Deadline Approaching: RCB's PhD & PG Diploma Programs