എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ആചാര്യയില്‍ അഡ്മിഷനെടുക്കാന്‍ പ്രവേശന പരീക്ഷ ; ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ത്യയിലെ അതിവേഗം വളരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബെംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മികവുറ്റ പഠനം നേടാന്‍ ഇപ്പോള്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവസരം.യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടാന്‍
ഇന്ത്യയിലെ അതിവേഗം വളരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബെംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മികവുറ്റ പഠനം നേടാന്‍ ഇപ്പോള്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവസരം.യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടാന്‍
ഇന്ത്യയിലെ അതിവേഗം വളരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബെംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മികവുറ്റ പഠനം നേടാന്‍ ഇപ്പോള്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവസരം.യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടാന്‍
ഇന്ത്യയിലെ അതിവേഗം വളരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബെംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മികവുറ്റ പഠനം നേടാന്‍ ഇപ്പോള്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവസരം.യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടാന്‍ ആചാര്യ നടത്തുന്ന പ്രവേശന പരീക്ഷയായ ആചാര്യ എന്‍ട്രന്‍സ് ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം.
https://www.acharya.ac.in/nri
വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് എഇടിക്കായി ഓണ്‍ലൈന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ലോജിക്കല്‍ റീസണിങ് അല്ലെങ്കില്‍ ഫിസിക്‌സ്, ബയോളജി, ലോജിക്കല്‍ റീസണിങ് അല്ലെങ്കില്‍ ലോജിക്കല്‍ റീസണിങ്, ക്രിട്ടിക്കല്‍ തിങ്കിങ് എന്നിങ്ങനെ തങ്ങളുടെ പഠന മേഖലയുമായി ബന്ധപ്പെട്ട സ്‌ട്രീം വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷയ്‌ക്കായി തിരഞ്ഞെടുക്കാം.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സുള്ള 50 ചോദ്യങ്ങളാണ് ചോദിക്കുക. നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടാകില്ല. വിവിധ ഘട്ടങ്ങളിലായിട്ടാണ് ഓണ്‍ലൈന്‍ മോഡിലെ പരീക്ഷ മുന്നേറുന്നത്. നവംബര്‍ 20 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. 10, 12-ാം ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ്, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍ഐ സ്റ്റാറ്റസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി ഹാജരാക്കേണ്ടതാണ്.
എന്ത് കൊണ്ട് ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി?
ലോകോത്തര വിദ്യാഭ്യാസ മികവിന്റെ കേന്ദ്രമായ 11 സ്ഥാപനങ്ങള്‍. ഭാവി കാലത്തിനാവശ്യമായ കണ്ടെത്തലുകള്‍ ഉരുവം കൊള്ളുന്ന 15 ഗവേഷണ സ്ഥാപനങ്ങള്‍. വ്യാപാരത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിടുന്ന 36 ബിസിനസ്സ് ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍. അന്‍പതിലധികം അക്കാദമിക സ്‌ട്രീമുകളിലായി നൂറിലധികം പ്രോഗ്രാമുകള്‍. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കരിയര്‍ മോഹങ്ങള്‍ക്കും ജീവിതാഭിലാഷങ്ങള്‍ക്കും ചിറകുകള്‍ നല്‍കി ഇന്ത്യയിലെ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറുകയാണ് ബംഗലൂരുവിലെ ആചാര്യ ഇൻസ്‌റ്റിറ്റ്യൂട്ട്സ്. ഈ വിദ്യാഭ്യാസ കൂട്ടായ്‌മയുടെ ഭാഗമാണ് ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി.
ഷിക്കാഗോയിലെ ഇല്ലിനോയ് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ബിസിനസ് സ്‌കൂള്‍, സ്‌പെയ്‌നിലെ അലികാന്‍ഡി സര്‍വകലാശാല, കാനഡയിലെ കാള്‍ടണ്‍ സര്‍വകലാശാല, ഫ്രാന്‍സിലെ ലോറെയ്‌ന്‍ സര്‍വകാശാല, ഹംഗറിയിലെ ബുഡാപെസ്റ്റ് മെട്രോപോളിറ്റന്‍ സര്‍വകലാശാല തുടങ്ങി ആഗോളപ്രശസ്‌തമായ അന്‍പതിലധികം സര്‍വകലാശാലകളുമായി ആചാര്യ ഇൻസ്‌റ്റിറ്റ്യൂട്ടകൾക്ക് അക്കാദമിക സഹകരണമുണ്ട്. ഗവേഷണം, ഫാക്കല്‍റ്റി കൈമാറ്റം, സംയുക്ത അക്കാദമിക പ്രോഗ്രാം, രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ക്കായുള്ള വിദ്യാര്‍ഥി കൈമാറ്റം, ആഗോള ഇന്റേണ്‍ഷിപ്പ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍, വിദേശത്ത് സെമസ്‌റ്ററുകള്‍, പങ്കാളിത്ത ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഈ അക്കാദമിക സഹകരണം നീളുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി, ഫിക്കി, ഐഡിഎംഎ പോലുള്ള മുപ്പതിലധികം വ്യവസായ സംഘടനകളുമായും സ്ഥാപനം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അനന്തമായ സാധ്യതകളാണ് ഇത്തരം രാജ്യാന്തര, വ്യാവസായിക സഹകരണങ്ങള്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
സ്‌മാര്‍ട്ട് ലാബുകളും അക്കാദമിക് സ്റ്റുഡിയോകളും
സ്‌മാര്‍ട് ക്ലാസ്‌റൂമുകളും ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡുകളും ക്ലാസ്‌റൂം റെസ്‌പോണ്‍സ് സംവിധാനവും ലാപ്‌ടോപ്പുകളും അടക്കം നവ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠനമാണ് വിദ്യാര്‍ഥികള്‍ക്ക് ആചാര്യ നല്‍കുന്നത്. ഇ-പോര്‍ട്‌ഫോളിയോകള്‍, പോഡ്‌കാസ്‌റ്റുകള്‍, മീഡിയ സ്‌ട്രീമിങ്, ഓണ്‍ലൈന്‍ ചര്‍ച്ച സംഘങ്ങള്‍, ക്വിസുകള്‍ എന്നിങ്ങനെ നൂതന മാര്‍ഗ്ഗങ്ങളിലൂടെ വിദ്യാര്‍ഥികളുടെ പഠന നിലവാരം സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍, ആര്‍ക്കിടെക്‌ച്ചര്‍,ഡിസൈനിങ് വിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിക് സ്‌റ്റുഡിയോകള്‍ എന്നിങ്ങനെ നീളുന്നു ഇവിടുത്തെ മറ്റ് സൗകര്യങ്ങള്‍.
മൂല്യവര്‍ദ്ധിത സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍
MICROSOFT, IBM, DESIGN BOAT, GRANT THORNTON, L&T, SIEMENS പോലുള്ള മുന്‍നിര കമ്പനികളുമായി ചേര്‍ന്ന് CLOUD COMPUTING, DATA SCIENCE, AVIATION, CLOUD COMPUTING, DIGITAL MARKETING, BUSINESS ANALYTICS, UX/UI DESIGN CERTIFICATIONS, CYBER SECURITY എന്നിവയില്‍ ഓരോ വിദ്യാർഥിയും തിരഞ്ഞെടുക്കുന്ന കോഴ്സുകൾക്ക് അനുയോജ്യമായ ഹ്രസ്വകാല, ദീര്‍ഘകാല കോഴ്സുകളും മൂല്യവര്‍ദ്ധിത സര്‍ട്ടിഫൈഡ് പ്രോഗ്രാമുകളും ലഭിക്കുന്നതാണ്.
വൈവിധ്യം നിറഞ്ഞ വിശാലമായ ക്യാംപസ്
അതിവേഗം മാറുന്ന ലോകം ഉയര്‍ത്തുന്ന തൊഴില്‍പരമായ വെല്ലുവിളികള്‍ നേരിടാനുള്ള വിജ്ഞാനവും നൈപുണ്യ ശേഷികളും വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ മികവിന്റെ കേന്ദ്രം. 120 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ആചാര്യ ക്യാംപസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അറിവ് തേടിയെത്തുന്നു. ഇതില്‍ തന്നെ നല്ലൊരു പങ്ക് എന്‍ആര്‍ഐ വിദ്യാര്‍ഥികളാണ്.
വ്യത്യസ്‌ത വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് ആചാര്യയില്‍ പഠിക്കാം. വിദ്യാര്‍ഥികള്‍ക്ക് ആചാര്യയുടെ സപ്പോര്‍ട്ട് സേവനങ്ങളും അക്കാദമിക കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സ് സേവനങ്ങളും ലഭ്യമാകും. ഇതവരെ അത്യന്തം മത്സരാത്മകമായ ആഗോള തൊഴില്‍ വിപണിയില്‍ വിജയം ഉറപ്പാക്കാന്‍ സഹായിക്കും. ആഭ്യന്തര വിദ്യാര്‍ഥികള്‍ക്കുള്ള അതേ ഫീസ് ഘടന തന്നെ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്കും നല്‍കി വിദ്യാഭ്യാസത്തില്‍ തുല്യതയും ആചാര്യ ഉറപ്പ് വരുത്തുന്നു. പ്രവേശന പരീക്ഷയിലൂടെയാണ് എല്ലാ പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം നിര്‍ണ്ണയിക്കപ്പെടുന്നത്. വിദ്യാര്‍ഥികളുടെ അവര്‍ തിരഞ്ഞെടുക്കുന്ന മേഖലയിലെ അക്കാദമിക വിജ്ഞാനം പ്രവേശന പരീക്ഷയില്‍ പരിശോധിക്കപ്പെടും.
ബെംഗളൂരുവിന്റെ സാധ്യതകള്‍
അക്കാദമിക മികവിനൊപ്പം സാംസ്‌കാരിക വൈവിധ്യം കൊണ്ടും സമ്പന്നമാണ് ബെംഗളൂരു. ഇതിന്റെ പ്രയോജനം ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും വരുന്നവരുടെ സംഗമഭൂമിയായ ബെംഗളൂരു എല്ലാവരെയും ഉള്‍ചേര്‍ക്കുന്ന ഒരു അന്തരീക്ഷം സാധ്യമാക്കുന്നു. ആഗോള പൗരന്മാരായി വളരാനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ക്ക് അതിലൂടെ ലഭിക്കുന്നു. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു വളരുന്ന ടെക് വ്യവസായത്തിന്റെയും വിശാലമായ തൊഴില്‍ സാധ്യതകളുടെയും കേന്ദ്രം കൂടിയാണ്. സജീവമായ സ്‌റ്റാര്‍ട്ട് അപ്പ് പരിതസ്ഥിതി വാഗ്‌ദാനം ചെയ്യുന്ന ബെംഗളൂരു സാങ്കേതിക വിദ്യ, ഫിനാന്‍സ്. മറ്റു വ്യവസായങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുതു സംരംഭകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും ബെംഗളൂരുവില്‍ ലഭ്യമാണ്. വ്യത്യസ്‌ത സാംസ്‌കാരിക അനുഭവങ്ങള്‍ സമ്മാനിക്കുന്ന ബെംഗളൂരു നഗരം അക്കാദമിക ലോകത്തിന് പുറത്തുള്ള വര്‍ണ്ണാഭമായ ജീവിതസാഹചര്യങ്ങളും ഒരുക്കി നല്‍കുന്നു. രാജ്യാന്തര വിമാനത്താവളവും നല്ല ഗതാഗത സൗകര്യവുമുള്ള ബെംഗളൂരുവിലേക്ക് എത്തിപ്പെടാനും എളുപ്പമാണ്. എച്ച്‌എഎല്‍, ഐഎസ്‌ആര്‍ഒ, ഇന്‍ഫോസിസ് എന്നിവയടക്കമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നതും ബെംഗളൂരുവിലാണ്. ഈ ഘടകങ്ങളെല്ലാം നല്ലൊരു പഠനകേന്ദ്രത്തിലുപരി ഭാവി ജീവിതം ആസൂത്രണം ചെയ്യാനുള്ള ഇടമാക്കി ബെംഗളൂരുവിനെ മാറ്റുന്നു.