ജർമനിയുടെ പിൻമാറ്റം, ഡെസേർട് ഫോക്സിന്റെ ആത്മഹത്യ; ചരിത്രത്തിൽ ഒക്ടോബർ 14
14 ഒക്ടോബർ 1933 - ജർമനി ലീഗ് ഓഫ് നേഷൻസിൽ നിന്നു പിൻമാറുന്നതായി പ്രഖ്യാപിച്ചു. അഡോൾഫ് ഹിറ്റ്‌ലർ ജർമൻ ചാൻസലറായി മാസങ്ങൾക്കകമായിരുന്നു ഈ പ്രഖ്യാപനം. സൈനിക സമത്വത്തിനായുള്ള ജർമനിയുടെ....

∙ 14 ഒക്ടോബർ 1933 - ജർമനി ലീഗ് ഓഫ് നേഷൻസിൽ നിന്നു പിൻമാറുന്നതായി പ്രഖ്യാപിച്ചു.
∙ അഡോൾഫ് ഹിറ്റ്‌ലർ ജർമൻ ചാൻസലറായി മാസങ്ങൾക്കകമായിരുന്നു ഈ പ്രഖ്യാപനം. സൈനിക സമത്വത്തിനായുള്ള ജർമനിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പാശ്ചാത്യശക്തികൾ വിസമ്മതിച്ചതാണ് പിൻമാറ്റത്തിന്റെ പ്രത്യക്ഷകാരണമായി കരുതുന്നത്.
∙ ഒന്നാം ലോകയുദ്ധാവസാനത്തെ തുടർന്നാണ്. ലോക സമാധാനത്തിനായി 1920 ജനുവരി 10നു ലീഗ് ഓഫ് നേഷൻസ് (സർവരാജ്യസഖ്യം)സ്ഥാപിതമായത്. ജനീവയായിരുന്നു ആസ്ഥാനം. ജയിംസ് എറിക് ഡ്രമ്മണ്ട് ആയിരുന്നു പ്രഥമ സെക്രട്ടറി ജനറൽ.
∙ ലീഗ് ഓഫ് നേഷൻസ് എന്ന ആശയവും സംഘടനാരൂപീകരണത്തിനു വഴിയൊരുക്കിയ 14 നിർദേശങ്ങളും മുന്നോട്ടു വച്ചത്. യുഎസ് പ്രസിഡന്റ് വുഡ്രോ വിൽസൺ ആയിരുന്നു. 1946 ഏപ്രിൽ 19നു ലീഗ് ഓഫ് നേഷൻസ് പിരിച്ചുവിട്ടു.
ദിനാചരണം, മറ്റു വിവരങ്ങൾ
∙ലോക സ്റ്റാൻഡേഡ്സ് ദിനം.
∙കേരളത്തിന്റെ ആദ്യ വനിതാ ഗവർണറായി ജ്യോതി വെങ്കടാചലം ചുമതലയേറ്റു(1977). ബർമയിലാണു ജനനം.
∙ഡെസേർട് ഫോക്സ് എന്നറിയപ്പെട്ട ജർമൻ ജനറൽ ഇർവിൻ റോമൽ ആത്മഹത്യ ചെയ്തു (1944). ഹിറ്റ്ലറെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു ഇത്.
∙ഇന്ത്യാ ഗവൺമെന്റിന്റെ ആദ്യ ഇന്റർനാഷനൽ ഗാന്ധി പീസ് പ്രൈസ് ലഭിച്ച ജൂലിയസ് നെരേരെ അന്തരിച്ചു(1999). ആഫ്രിക്കൻ രാജ്യം ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമാണ്.
Content Summary : PSC Exam Tips - Today In History - 14 October 2022