രാജകുടുംബം 'ദത്തെടുത്ത' പ്രധാനമന്ത്രി; ചരിത്രത്തിൽ നവംബർ 25
ഇന്ത്യയുടെ ഏഴാം പ്രധാനമന്ത്രി വി.പി.സിങ് അന്തരിച്ചു. 1931 ജൂൺ 25ന് അലഹബാദിൽ ജനിച്ച വി.പി. സിങ്ങിനെ അഞ്ചാം വയസ്സിൽ മാണ്ഡയിലെ രാജകുടുംബം ദത്തെടുത്തു. 1957ൽ ഭൂദാനപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത സിങ്, അലഹബാദിൽ പാസ്ന ഗ്രാമത്തിലെ തന്റെ കൃഷിയിടം ദാനമായി നൽകി.

നവംബർ 25, 2008
ഇന്ത്യയുടെ ഏഴാം പ്രധാനമന്ത്രി വി.പി.സിങ് (Vishwanath Pratap Singh) അന്തരിച്ചു. 1931 ജൂൺ 25ന് അലഹബാദിൽ ജനിച്ച വി.പി. സിങ്ങിനെ അഞ്ചാം വയസ്സിൽ മാണ്ഡയിലെ രാജകുടുംബം ദത്തെടുത്തു. 1957ൽ ഭൂദാനപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത സിങ്, അലഹബാദിൽ പാസ്ന ഗ്രാമത്തിലെ തന്റെ കൃഷിയിടം ദാനമായി നൽകി.
1971–77ൽ ലോക്സഭാംഗവും 1974 മുതൽ കേന്ദ്രമന്ത്രിയുമായി. 1980 ജൂൺ 9 മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി. 1984 ഡിസംബർ 31നു കേന്ദ്ര ധനമന്ത്രിയും പിന്നിടു പ്രതിരോധമന്ത്രിയുമായി. രാജിവച്ച് ‘ജനമോർച്ച’ പാർട്ടി രൂപീകരിച്ചു.
1989 ഡിസംബർ 2നു പ്രധാനമന്ത്രിയായി. 1990 നവംബർ 10നു രാജിവച്ചു. പിന്നാക്കവിഭാഗങ്ങൾക്കു സംവരണം നൽകാനുള്ള മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ മുൻകയ്യെടുത്തതു വി.പി.സിങ് പ്രധാനമന്ത്രിയായിരിക്കെയാണ്.
നവംബർ 25 – മറ്റു പ്രധാന സംഭവങ്ങൾ
ലോക്സഭയുടെ ആദ്യ സ്പീക്കർ ജി.വി. മാവ്‌ലങ്കർ (Ganesh Vasudev Mavalankar) ജനിച്ചു (1888). ‘ലോക്സഭയുടെ പിതാവ്’ എന്നാണ് ഇദ്ദേഹത്തെ ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചത്.
സംവിധാനത്തിന് ഒാസ്കർ ലഭിച്ച ആദ്യ വനിത കാതറിൻ ബിഗലോ (Kathryn Bigelow) ജനിച്ചു (1951). ‘ദ് ഹാർട്ട് ലോക്കർ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഒാസ്കർ നേട്ടം.
ബൃഹദ് മലയാള നിഘണ്ടു ‘ശബ്ദതാരാവലി’യുടെ രചയിതാവ് ശ്രീകണ്ഠേശ്വരം പത്മനാഭപ്പിള്ള (Sreekanteswaram Padmanabha Pillai) ജനിച്ചു (1864). ബാലിവിജയം, കീചകവധം (തുളളൽ), ധർമഗുപ്ത വിജയം, സുന്ദോപസുന്ദ യുദ്ധം (ആട്ടക്കഥ) എന്നിവ മറ്റു ചില രചനകളാണ്.
Content Summary : Exam Guide - Today In History - 25 November