26 തവണ സ്പാനിഷ് ലീഗ് ചാംപ്യന്മാരായ ഫുട്ബോൾ ക്ലബ്?
പ്രശസ്ത സ്പാനിഷ് ഫുട്ബാൾ ക്ലബ് എഫ്സി ബാർസിലോന സ്ഥാപിതമായി. ജോവൻ ഗാംബറുടെ നേതൃത്വത്തിൽ മറ്റു 11 പേർ ചേർന്നു ബാർസലോണ നഗരത്തിലെ സോൾ ജിംനേഷ്യത്തിലാണു ക്ലബ് രൂപീകരിച്ചത്. വാൾട്ടർ വൈൽഡായിരുന്നു ആദ്യ പ്രസിഡന്റ്. ജോവാൻ ലാപോർട്ടാ എസ്ട്രച്ച് ആണ് നിലവില പ്രസിഡന്റ്....

ചരിത്രത്തിൽ ഇന്ന് – 29 നവംബർ 1899
പ്രശസ്ത സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോന സ്ഥാപിതമായി.
ജോവൻ ഗാംബറുടെ നേതൃത്വത്തിൽ മറ്റു 11 പേർ ചേർന്നു ബാർസലോണ നഗരത്തിലെ സോൾ ജിംനേഷ്യത്തിലാണു ക്ലബ് രൂപീകരിച്ചത്.
വാൾട്ടർ വൈൽഡായിരുന്നു ആദ്യ പ്രസിഡന്റ്. ജോവാൻ ലാപോർട്ടാ എസ്ട്രച്ച് ആണ് നിലവില പ്രസിഡന്റ്.
യോഹാൻ ക്രൈഫ്, ഡീഗോ മറഡോണ, ഗാരി ലിനേക്കർ, റൊമാരിയോ, റൊണാൾഡോ, റൊണാൾഡിഞ്ഞോ, സാമുവൽ എറ്റോ, ലൂയി സുവാരസ്, ലയണൽ മെസ്സി, നെയ്മർ തുടങ്ങിയവർ ബാർസിലോനയ്ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.
26 തവണ സ്പാനിഷ് ലീഗ് ചാംപ്യന്മാരായ ബാർസിലോന 5 തവണ ചാംപ്യൻസ് ലീഗും 3 തവണ ഫിഫ ക്ലബ് വേൾഡ് കപ്പും 4 തവണ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പും 5 തവണ യൂറോപ്യൻ സൂപ്പർ കപ്പും നേടിയിട്ടുണ്ട്.
മറ്റു പ്രധാന സംഭവങ്ങൾ
ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെട്ട കട്ടക്കയം ചെറിയാൻ മാപ്പിള അന്തരിച്ചു(1936). ശ്രീയേശുവിജയം, മാർത്തോമ്മ ചരിതം, ആസന്നമരണ ചിന്താശതകം എന്നിവ പ്രധാന കൃതികൾ ആണ്.
ഇന്ത്യൻ വ്യവസായിയും വൈമാനികനും ഭാരതരത്ന ജേതാവുമായ ജെ.ആർ.ഡി. ടാറ്റ ജനീവയിൽ അന്തരിച്ചു(1993). ഇന്ത്യയിൽ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വ്യക്തി. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.
അസമീസ് സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവുമായ ഇന്ദിര ഗോസ്വാമി അന്തരിച്ചു(2011).
2002 ലെ പത്മശ്രീ നിരസിച്ചു. മാമോണി റൈസോം ഗോസ്വാമി എന്നും മാമോണി ബൈഡിയോ എന്നും അറിയപ്പെട്ടു.
Content Summary : Exam Guide - 29 November - Today in history