കേന്ദ്രീയ വിദ്യാലയ: ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ 3176 ഒഴിവുകൾ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ 1409 ഒഴിവുകൾ
കേന്ദ്രീയ വിദ്യാലയ സംഗതൻ അധ്യാപക, അനധ്യാപക തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13,165 ഒഴിവുകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. ഡിസംബർ 26 വരെ അപേക്ഷിക്കാം. പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനമാണ്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ,
കേന്ദ്രീയ വിദ്യാലയ സംഗതൻ അധ്യാപക, അനധ്യാപക തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13,165 ഒഴിവുകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. ഡിസംബർ 26 വരെ അപേക്ഷിക്കാം. പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനമാണ്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ,
കേന്ദ്രീയ വിദ്യാലയ സംഗതൻ അധ്യാപക, അനധ്യാപക തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13,165 ഒഴിവുകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. ഡിസംബർ 26 വരെ അപേക്ഷിക്കാം. പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനമാണ്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ,
കേന്ദ്രീയ വിദ്യാലയ സംഗതൻ അധ്യാപക, അനധ്യാപക തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13,165 ഒഴിവുകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. ഡിസംബർ 26 വരെ അപേക്ഷിക്കാം. പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനമാണ്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവുണ്ട്. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്‌തികയിൽ 3176 ഒഴിവുകളും പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ 1409 ഒഴിവുകളുമുണ്ട്. ഒഴിവ്, പ്രായപരിധി, യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.
അസിസ്റ്റന്റ് കമ്മിഷണർ ഒഴിവ്: 52
പ്രായം: 50 കവിയരുത്
യോഗ്യത: കുറഞ്ഞത് മൊത്തം 45% മാർക്കോടെ മാസ്‌റ്റർ ബിരുദവും ബിഎഡ് /തത്തുല്യവും.
ജോലിപരിചയം: പ്രിൻസിപ്പൽ തസ്തികയിൽ (78,800–2,09,200 രൂപ േപ ബാൻഡിൽ) 3 വർഷം ജോലിപരിചയം .
കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ്
അഭിലഷണീയം.
പ്രിൻസിപ്പൽ ഒഴിവ്: 239
പ്രായം: 35 – 50
യോഗ്യത: കുറഞ്ഞത് മൊത്തം 45% മാർക്കോടെ മാസ്‌റ്റർ ബിരുദവും ബിഎഡ് /തത്തുല്യവും.
ജോലിപരിചയം:
1. കേന്ദ്ര, സംസ്‌ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ സ്വയംഭരണ സ്‌ഥാപനങ്ങളിൽ പ്രിൻസിപ്പൽ/അനലോഗസ് പോസ്‌റ്റിൽ (പേ ലെവൽ –12 , 78,800–2,09,200 രൂപ) ജോലിപരിചയം അല്ലെങ്കിൽ
2. കേന്ദ്ര, സംസ്‌ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ സ്വയംഭരണ സ്‌ഥാപനങ്ങളിൽ വൈസ് പ്രിൻസിപ്പൽ/അസി. എജ്യൂക്കേഷൻ ഓഫിസർ തസ്‌തികയിൽ (പേ ലെവൽ –10, 56,100–1,77,500 രൂപ) ജോലിപരിചയം (പിജിടി തസ്തികയിൽ അഞ്ചും വൈസ് പ്രിൻസിപ്പൽ തസ്തികയിൽ രണ്ടും വർഷത്തെ കംബൈൻഡ് എക്സ്പീരിയൻസ് മതി).
3. കേന്ദ്ര, സംസ്‌ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ സ്വയംഭരണ സ്‌ഥാപനങ്ങളിൽ പിജിടി/ലക്‌ചറർ തസ്‌തികയിൽ (പേ ലെവൽ –8, 47,600–1,51,100 രൂപ) /തത്തുല്യ തലത്തിൽ ) 8 വർഷം റഗുലർ ജോലിപരിചയം.
4. പിജിടി (പേ ലെവൽ –8, 47,600–1,51,100 രൂപ), ടിജിടി (പേ ലെവൽ –7, 44,900–1,42,400 രൂപ) തസ്‌തികകളിൽ കുറഞ്ഞത് 15 വർഷം കംബൈൻഡ് റഗുലർ ജോലിപരിചയം. ഇതിൽ 3 വർഷം പിജിടി തലത്തിലായിരിക്കണം.
∙ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ് അഭിലഷണീയം.
വൈസ് പ്രിൻസിപ്പൽ ഒഴിവ്: 203
പ്രായം: 35 – 45
യോഗ്യത: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ മാസ്‌റ്റർ ബിരുദവും ബിഎഡ് /തത്തുല്യവും.
ജോലിപരിചയം:
1. കേന്ദ്ര, സംസ്‌ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ സ്വയംഭരണ സ്‌ഥാപനങ്ങളിൽ വൈസ് പ്രിൻസിപ്പൽ പോസ്‌റ്റിൽ 2 വർഷം ജോലിപരിചയം അല്ലെങ്കിൽ
2. കേന്ദ്ര, സംസ്‌ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ സ്വയംഭരണ സ്‌ഥാപനങ്ങളിൽ പിജിടി/ലക്‌ചറർ തസ്‌തികയിൽ 6 വർഷം റഗുലർ ജോലിപരിചയം.
3. പിജിടി/ലക്‌ചറർ അല്ലെങ്കിൽ ടിജിടി തസ്‌തികകളിൽ കുറഞ്ഞത് 10 വർഷം റഗുലർ ജോലിപരിചയം. ഇതിൽ മൂന്നു വർഷം പിജിടി/ലക്‌ചറർ തലത്തിലായിരിക്കണം.
∙ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ് അഭിലഷണീയം.
പോസ്‌റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പിജിടി) ഒഴിവ്: 1409
പ്രായം: 40 കവിയരുത്
യോഗ്യത:
1. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻസിഇആർടിയുടെ റീജനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്നുള്ള രണ്ടു വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി
അല്ലെങ്കിൽ
ബന്ധപ്പെട്ട വിഷയങ്ങളിൽ (താഴെപ്പറയുന്നവ) 50% മാർക്കോടെ പിജി ബിരുദം.
തസ്‌തികയുടെ ചുരുക്കപ്പേര്, ബാധകമായ വിഷയം എന്നിവ ക്രമത്തിൽ ചുവടെ
പിജിടി (ഇംഗ്ലിഷ്) : ഇംഗ്ലിഷ്
പിജിടി (ഹിന്ദി) : ഹിന്ദി അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി വിഷയമായി സംസ്‌കൃതം
പിജിടി (ഫിസിക്സ്): ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്/ന്യൂക്ലിയർ ഫിസിക്‌സ്
പിജിടി (കെമിസ്ട്രി): കെമിസ്‌ട്രി/ബയോകെമിസ്‌ട്രി
പിജിടി (ഇക്കണോമിക്സ്) : ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്
പിജിടി (കൊമേഴ്സ്) : കൊമേഴ്‌സ് മാസ്‌റ്റർ ബിരുദം ( അപ്ലൈഡ്/ബിസിനസ് ഇക്കണോമിക്‌സിലെ എംകോം ബിരുദധാരികൾ അപേക്ഷിക്കാൻ അർഹരല്ല)
പിജിടി (മാത്‌സ്): മാത്‌സ്/അപ്ലൈഡ് മാത്‌സ്
പിജിടി (ബയോളജി): ബോട്ടണി/സുവോളജി/ലൈഫ് സയൻസസ്/ബയോസയൻസസ്/ജനറ്റിക്‌സ്/മൈക്രോ ബയോളജി/ബയോടെക്‌നോളജി/മോളിക്യുലാർ ബയോളജി/പ്ലാന്റ് ഫിസിയോളജി. ബിരുദതലത്തിലും ബോട്ടണി, സുവോളജി പഠിച്ചവരാകണം.
പിജിടി (ഹിസ്റ്ററി) : ഹിസ്‌റ്ററി
പിജിടി (ജ്യോഗ്രഫി) : ജ്യോഗ്രഫി
2. ബിഎഡ് /തത്തുല്യയോഗ്യത വേണം.
3. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്തണം.
∙ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം അഭികാമ്യം.
പിജിടി കംപ്യൂട്ടർ സയൻസ്
1. ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/തത്തുല്യ ബിരുദം/ഡിപ്ലോമ
അല്ലെങ്കിൽ
ഏതെങ്കിലും വിഷയത്തിൽ ബിഇ/ബിടെക് യോഗ്യതയും കംപ്യൂട്ടർ പിജി ഡിപ്ലോമയും
അല്ലെങ്കിൽ
എംഎസ്‌സി (കംപ്യൂട്ടർ സയൻസ്)/എംസിഎ/ തത്തുല്യം
അല്ലെങ്കിൽ
ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിസിഎ/ തത്തുല്യവും ഏതെങ്കിലും വിഷയത്തിൽ പിജിയും
അല്ലെങ്കിൽ
കംപ്യൂട്ടറിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ പിജിയും
അല്ലെങ്കിൽ
ഡിഒഇഎസിസി ബി ലെവൽ സർട്ടിഫിക്കറ്റും ഏതെങ്കിലും വിഷയത്തിൽ പിജിയും
അല്ലെങ്കിൽ
ഡിഒഇഎസിസി (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ മന്ത്രാലയം) സി ലെവൽ സർട്ടിഫിക്കറ്റും ബിരുദവും
മേൽപറഞ്ഞവയിൽ 50 % മാർക്കോടെ യോഗ്യത നേടിയിരിക്കണം.
2. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്താനും കഴിയണം.
പിജിടി ബയോ ടെക്നോളജി
1. ബയോടെക്നോളജി/ ജനറ്റിക്സ് / മൈക്രോ ബയോളജി / ലൈഫ് സയൻസ് / ബയോ സയൻസ് / ബയോ കെമിസ്ട്രിയിൽ 50 % മാർക്കോടെ മാസ്റ്റർ ബിരുദം
2. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്താനും കഴിയണം.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ
ഒഴിവ്: 3176
പ്രായം: 35 കവിയരുത്
യോഗ്യത:
1. ബന്ധപ്പെട്ട വിഷയങ്ങളിൽ 50 % മാർക്കോടെ എൻസിഇആർടിയുടെ റീജനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്നുള്ള നാലു വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി
അല്ലെങ്കിൽ
ബന്ധപ്പെട്ട വിഷയങ്ങളിൽ 50 % മാർക്കോടെ ബിരുദം (താഴെപ്പറയുന്ന സബ്‌ജെക്‌ട് കോംപിനേഷനുകളിലെ ഇലക്‌ടീവ്, ഭാഷാ വിഷയങ്ങളിൽ ഉൾപ്പെടെ)
തസ്‌തികയുടെ ചുരുക്കപ്പേര്, വിഷയം എന്നിവ ക്രമത്തിൽ ചുവടെ
ടിജിടി (ഇംഗ്ലിഷ്): ഇംഗ്ലിഷ് (മൂന്നു വർഷവും ഒരു സബ്‌ജെക്‌ട് ആയിരിക്കണം)
ടിജിടി (ഹിന്ദി): ഹിന്ദി (മൂന്നു വർഷവും ഒരു സബ്‌ജെക്‌ട് ആയിരിക്കണം)
ടിജിടി (സോഷ്യൽ സ്റ്റഡീസ് ): ഹിസ്‌റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ ഏതെങ്കിലും രണ്ട് എണ്ണം. ഇതിലൊന്ന് ഹിസ്‌റ്ററി/ജ്യോഗ്രഫി ആകണം
ടിജിടി (സയൻസ്): കെമിസ്‌ട്രി, ബോട്ടണി, സുവോളജി
ടിജിടി (സംസ്കൃതം): സംസ്‌കൃതം (മൂന്നു വർഷവും ഒരു സബ്‌ജെക്‌ട് ആയിരിക്കണം)
ടിജിടി (മാത്‌സ്): മാത്‌സും ഒപ്പം ഫിസിക്‌സ്, കെമിസ്‌ട്രി, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണവും
2. ബിഎഡ് അല്ലെങ്കിൽ തത്തുല്യം.
3. മേൽപ്പറഞ്ഞ യോഗ്യതയ്‌ക്കു പുറമേ സിബിഎസ്‌ഇ നടത്തുന്ന സിടിഇടി– പേപ്പർ 2 ജയിച്ചിരിക്കണം.
3. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്താൻ കഴിയണം.
∙ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം അഭിലഷണീയം.
ടിജിടി (പി ആൻഡ് എച്ച്ഇ ):
1. ബിപിഎഡ് ബിരുദം /തത്തുല്യം
ടിജിടി (ആർട്ട് എജ്യൂക്കേഷൻ) :
1. ഡ്രോയിങ് ആൻഡ് പെയിന്റിങ്/സ്‌കൾപ്‌ചർ/ഗ്രാഫിക് ആർട്ടിൽ 5 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
2. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ പ്രവർത്തനപരിചയം വേണം.
കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രവർത്തന പരിജ്‌ഞാനം അഭിലഷണീയം.
ടിജിടി (വർക്ക് എക്സ്പീരിയൻസ്) :
ഇലക്‌ട്രിക്കൽ ഗാഡ്‌ജെറ്റ്സ് ആൻഡ് ഇലക്‌ട്രോണിക്‌സ്: ഹയർ സെക്കൻഡറിക്ക് ശേഷമുള്ള മൂന്നു വർഷത്തെ ഇലക്‌ട്രിക്കൽ / ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഇലക്‌ട്രിക്കൽ /ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ബിരുദം.
ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തിൽ പ്രവർത്തനപരിചയം വേണം.
അംഗീകൃത വർക്ക്‌ഷോപ്പ്/ സ്‌ഥാപനത്തിൽ ഒരു വർഷത്തെ പ്രാക്‌ടിക്കൽ പരിചയം, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്‌ഞാനം എന്നിവ അഭിലഷണീയം.
Content Summary : KVS Recruitment 2022: Application for over 13,400 PGT, TGT, other posts begins