മലയാളികൾക്കു പ്രവാസം പുതുമയല്ല. മുൻകാലങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ്, അൽപം തൊഴിൽപരിചയവും ലഭിച്ചശേഷമാണു നാടുവിട്ടിരുന്നതെങ്കിൽ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേ വിദ്യാർഥികൾ കേരളം വിടാൻ ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രം. ഒഴുക്ക് ട്രെൻഡാകുന്നു കോവിഡ് കാലം കഴിഞ്ഞതോടെ അണപൊട്ടിയപോലെയാണു വിദ്യാർഥികൾ

മലയാളികൾക്കു പ്രവാസം പുതുമയല്ല. മുൻകാലങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ്, അൽപം തൊഴിൽപരിചയവും ലഭിച്ചശേഷമാണു നാടുവിട്ടിരുന്നതെങ്കിൽ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേ വിദ്യാർഥികൾ കേരളം വിടാൻ ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രം. ഒഴുക്ക് ട്രെൻഡാകുന്നു കോവിഡ് കാലം കഴിഞ്ഞതോടെ അണപൊട്ടിയപോലെയാണു വിദ്യാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്കു പ്രവാസം പുതുമയല്ല. മുൻകാലങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ്, അൽപം തൊഴിൽപരിചയവും ലഭിച്ചശേഷമാണു നാടുവിട്ടിരുന്നതെങ്കിൽ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേ വിദ്യാർഥികൾ കേരളം വിടാൻ ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രം. ഒഴുക്ക് ട്രെൻഡാകുന്നു കോവിഡ് കാലം കഴിഞ്ഞതോടെ അണപൊട്ടിയപോലെയാണു വിദ്യാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്കു പ്രവാസം പുതുമയല്ല. മുൻകാലങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ്, അൽപം തൊഴിൽപരിചയവും ലഭിച്ചശേഷമാണു നാടുവിട്ടിരുന്നതെങ്കിൽ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേ വിദ്യാർഥികൾ കേരളം വിടാൻ ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രം. 

ഒഴുക്ക് ട്രെൻഡാകുന്നു 
കോവിഡ് കാലം കഴിഞ്ഞതോടെ അണപൊട്ടിയപോലെയാണു വിദ്യാർഥികൾ വിദേശത്തു പോകാൻ ശ്രമിക്കുന്നത്. തൊഴിലന്വേഷകരായ യുവതീയുവാക്കളും പുറത്തേക്കൊഴുകുന്നു. സമീപകാല വാർത്തകൾപ്രകാരം കേരളത്തിൽ മൂവായിരത്തോളം എജ്യുക്കേഷനൽ കൺസൾറ്റൻസികളുണ്ട്. ഒരു കൺസൽറ്റൻസി വഴി ശരാശരി 50 പേർ എന്നു കരുതിയാൽപോലും വർഷത്തിൽ കേരളം വിടുന്നവരുടെ എണ്ണം ലക്ഷം കവിയുന്നു. കഴിഞ്ഞ വർഷം കേരളത്തിൽനിന്നു മുപ്പത്തയ്യായിരത്തോളം വിദ്യാർഥികൾ വിദേശത്തുപോയതും ഇതൊരു ട്രെൻഡ് ആകുന്നതും സർക്കാരിന് ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തകളാണ്. 

ADVERTISEMENT

തിരികെ വരാത്തവർ 
കൂടുതൽ വിദ്യാർഥികളും എത്തിപ്പെടുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടില്ലാത്തതും നിലവാരമില്ലാത്തതുമായ യൂണിവേഴ്സിറ്റികൾ തുടങ്ങിയവ നേരിടാൻ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി രണ്ടു സർക്കാർ സമിതികൾ രൂപീകരിച്ചെന്നു വാർത്തകൾ വന്നു. വിദേശത്തു പോകുന്ന ചെറുപ്പക്കാർ തിരികെ വരാതിരിക്കുകയും സകുടുംബം മറ്റു രാജ്യങ്ങളിലേക്കു കുടിയേറുകയും ചെയ്താൽ ക്രമേണ കേരളത്തിന്റെ തൊഴിൽമേഖലയ്ക്കും നാടിന്റെ പുരോഗതിക്കും വൻ തിരിച്ചടിയാകാം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർ തിരികെ ഇന്ത്യയിലെത്തുന്നതും പ്രശ്നം. 

ഉന്നതപഠനം മാത്രമല്ല 
നമ്മുടെ വിദ്യാർഥികൾ പുറത്തുപോകുന്നതു തടയാൻ കേരളത്തിലെ ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തിയതുകൊണ്ടു മാത്രമായില്ല. കൂടുതലാളുകളും വിദേശപഠനത്തിനു പോകുന്നത് ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിലേക്കല്ല. പലരും സ്കൂൾ കാലം കഴിയുമ്പോഴേ, റാങ്കിങ്ങിൽ വളരെ താഴെയുള്ള യൂണിവേഴ്സിറ്റികളിലും കമ്യൂണിറ്റി കോളേജുകളിലും പ്രവേശനം നേടി (ഡിപ്ലോമ കോഴ്സുകൾ ഉൾപ്പെടെ) ഏതുവിധേനയും മറ്റൊരു രാജ്യത്തെത്താനാണു ശ്രമിക്കുന്നത്. 

Reprsentative Image. Photo Credit : Deepak Sethi / iStockPhoto.com

തൊഴിലില്ലാഞ്ഞിട്ടല്ല  
ചെറുപ്പക്കാർ മറ്റു ദേശങ്ങളിലേക്കു പോകുന്നത് നാട്ടിൽ വേണ്ടത്ര തൊഴിലവസരം ഇല്ലാത്തതുകൊണ്ടാണെന്നാണു മറ്റൊരഭിപ്രായം. കേരളത്തിൽ കൂടുതൽ തൊഴിലവസരമുണ്ടായാൽ ആളുകൾ ഇവിടെ തുടരുമെന്ന ചിന്തയും പൂർണമായി ശരിയല്ല. ഉന്നതബിരുദമുള്ളവർ ധാരാളമുള്ള കേരളത്തിൽ, യോഗ്യതയ്ക്കനുസരിച്ചു ശമ്പളമില്ലാത്തതാണു ഗുരുതരപ്രശ്നം. അതായത്, സമ്പദ്വ്യവസ്ഥയിൽ മാറ്റമുണ്ടാകാതെ, ശമ്പളം കുറഞ്ഞ തൊഴിലുകൾ കൂടുതൽ സൃഷ്ടിച്ചതുകൊണ്ട്, ഉയർന്ന വിദ്യാഭ്യാസവും പ്രതീക്ഷകളുമുള്ള യുവാക്കളെ തടഞ്ഞുനിർത്താൻ പറ്റില്ല.

അവരെ തടയേണ്ട 
വിദേശത്തേക്കു പോകുന്നവർക്കു മാത്രമല്ല, അവരെ അയയ്ക്കുന്ന നാടിനും എത്തിച്ചേരുന്ന നാടിനും അതുകൊണ്ടു പ്രയോജനമുണ്ട്. കേരളത്തിലെ യുവാക്കൾ വിദേശത്തേക്കു പോകുന്നതു തടയാൻ ശ്രമിക്കുന്നതിനു പകരം, എന്തുകൊണ്ടാണ് അവർ പോകുന്നതെന്നു മനസ്സിലാക്കി ഏതുവിധം അവരെ സഹായിക്കേണ്ടതെന്നു ചിന്തിക്കുകയാണു വേണ്ടത്. കേരളത്തിലുള്ളവർ എന്തുകൊണ്ട് പുറത്തേക്കു പോകുന്നു എന്നതു പഠിക്കാൻ 2022 ജനുവരിയിൽ മനോരമ തൊഴിൽവീഥി ഓൺലൈൻ സർവേ നടത്തി. സർവേയിൽ ഞങ്ങൾ നിരീക്ഷിച്ച ചില പ്രധാന കാരണങ്ങൾ ഇവയാണ്: 

ADVERTISEMENT

1. കൂടുതൽ പേരും വിദേശത്തു പഠിക്കാൻ പോകാനുള്ള കാരണമായി പറയുന്നത് മികച്ച ജീവിതനിലവാരവും ആവശ്യമായ ജീവിതശൈലി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ്. മാതാപിതാക്കളുടേത് ഉൾപ്പടെ സാമൂഹിക ഇടപെടൽ കുറച്ചു മാത്രം ആഗ്രഹിക്കുന്നവരാണ് നമ്മുടെ കുട്ടികളും യുവാക്കളും. ഇന്നത്തെ കേരളം അത്തരത്തിലൊന്നല്ലെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

2. ലോകത്തെ കൂടുതൽ അറിയാനും ഭാഷകളും സംസ്കാരങ്ങളും അടുത്തറിയാനും ആഗ്രഹിക്കുന്ന നമ്മുടെ ചെറുപ്പക്കാർ 'Cultural Exposure' നേടുന്നതിനും പ്രാധാന്യം നൽകുന്നു. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഇതിനുള്ള സാഹചര്യം വളരെ പരിമിതമാണ്. വിദ്യാർഥികളിലും അധ്യാപകരിലും വിദേശികളോ ഇതരസംസ്ഥാനക്കാരോ വളരെ കുറച്ചു മാത്രമേയുള്ളൂ. 

3. മെച്ചപ്പെട്ട സിലബസും ഫ്ലെക്സിബിൾ ആയ കരിക്കുലവും മെച്ചപ്പെട്ട റാങ്കിങ്ങും വിദേശ യൂണിവേഴ്സിറ്റികളുടെ മേന്മയായി വിദ്യാർഥികൾ കണക്കാക്കുന്നു. വിദ്യാർഥികൾക്ക് അർഹമായ ബഹുമാനം നൽകാത്ത അധ്യാപകരുടെയും സർവകലാശാലകളുടെയും സമീപനം, ഫ്ലെക്സിബിലിറ്റി ഇല്ലാത്തതും അപ്ഡേറ്റഡ് അല്ലാത്തതുമായ സിലബസ് എന്നിവയെല്ലാം പുറത്തേക്കു പോകാൻ അവരെ പ്രേരിപ്പിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ പ്രോഗ്രാമുകളിൽ പങ്കെടുത്തവർക്ക്, ലോകത്തെ മികച്ച സ്ഥാപനങ്ങളിലെ അധ്യാപകർ എങ്ങനെ ഓരോ വിഷയവും കൈകാര്യം ചെയ്യുന്നുവെന്നും അവിടത്തെ വിദ്യാർഥികൾ എന്തൊക്കെ പഠിക്കുന്നുവെന്നുമെല്ലാം അറിയാൻ അവസരം ലഭിച്ചിരുന്നു.

4. പഠനത്തിനൊപ്പം വിദേശത്തു ജോലി ചെയ്യാമെന്നത് വിദ്യാർഥികളെ ആകർഷിക്കുന്നു. നല്ല സാഹചര്യമുള്ള വീടുകളിലെ വിദ്യാർഥികൾക്കുപോലും വിദേശത്തു പോയാൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടില്ല. നമ്മുടെ വിദ്യാർഥികളിൽ വളരെ ചെറിയ ശതമാനമേ വിദ്യാഭ്യാസകാലത്തു തൊഴിൽ ചെയ്യുന്നുള്ളൂ. അതുണ്ടാക്കുന്ന ആത്മവിശ്വാസവും സ്വയംപര്യാപ്തതയും നമ്മുടെ കുട്ടികൾക്കു ലഭിക്കുന്നില്ല. 

ADVERTISEMENT

5. നമ്മുടെ നാട്ടിൽ സ്ത്രീകളോടുള്ള സമീപനം അത്ര സൗഹാർദപരമല്ലെന്നു പലരും നിരീക്ഷിക്കുന്നു. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽപോലും പെൺകുട്ടികൾ ഏതു സമയത്തു ലൈബ്രറിയിൽനിന്നിറങ്ങണം, എപ്പോൾ ഹോസ്റ്റലിൽ കയറണം എന്നതിനെല്ലാം സർക്കാരും സമൂഹവും നിയന്ത്രണങ്ങൾ വയ്ക്കുന്നു. 

6. കേരളത്തിൽ തുടരുന്നതിന് ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നതു കുറഞ്ഞ വേതനവ്യവസ്ഥയാണ്. കേരളത്തിലേത് മോശം വർക്-കൾചർ ആണെന്നും പലരും അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിലെ മൂപ്പിളമത്തർക്കം, ഓഫിസ് പൊളിറ്റിക്സ്, അതോറിറ്റേറിയൻ വർക് കൾചർ എന്നിവയെല്ലാം വലിയ പ്രശ്നമായിത്തന്നെ യുവാക്കൾ കരുതുന്നു. മോറൽ പൊലീസിങ്, വ്യക്തിജീവിതത്തിലെ അനാവശ്യ കൈകടത്തൽ, സുരക്ഷിതമായ റിക്രിയേഷൻ സാധ്യതകൾ തുടങ്ങിയ കാരണങ്ങളും ചൂണ്ടിക്കാണിച്ചവരുണ്ട്. വിദ്യാർഥികളുടെയും യുവാക്കളുടെയും പോക്ക് നിയന്ത്രിക്കുന്നതിനുപകരം കേരളസമൂഹത്തെ നവീകരിക്കുകയും ലോകത്ത് എവിടെനിന്നുമുള്ളവർക്കു കേരളത്തിൽ വന്നു ജോലിചെയ്യാനുള്ള സാഹചര്യവും ഉണ്ടാക്കുകയുമാണു വേണ്ടത്. 

സർക്കാർ ചെയ്യേണ്ടത്

രണ്ടു കാര്യങ്ങൾ സർക്കാരിനു ചെയ്യാവുന്നതാണ്.
1. വിദേശവിദ്യാഭ്യാസത്തിനു പോകാൻ സഹായിക്കുന്നതിൽ സർക്കാർ കൂടുതൽ ഇടപെടൽ നടത്തണം. വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ശരിയായ മാർഗനിർദേശം നൽകണം. 

2. വിദേശരാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളും സാമ്പത്തികസാഹചര്യവും മനസ്സിലാക്കാതെ തീരുമാനമെടുത്താൽ വലിയ സാമ്പത്തികബാധ്യതയുണ്ടാകും. സർക്കാർ തലത്തിൽ ശരിയായ നിർദേശങ്ങൾ നൽകുന്ന സംവിധാനം ഇതിനും ഉണ്ടാക്കണം. 

വിദേശ പഠനം : സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാം

English Summary:

Beyond Brain Drain: Understanding Kerala's Youth Migration Trend

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT