ഐഐടി വാരണാസിയുടെ ചോദ്യപേപ്പറിലും ഇടം പിടിച്ച് അവഞ്ചേഴ്‌സ് ഫൈറ്റ് സീന്‍!
2019ല്‍ ഇറങ്ങിയ മാര്‍വലിന്റെ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിമിന്' ലോകമെങ്ങും വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ഈ ചിത്രത്തിലെ ഐതിഹാസികമായ സീനുകളിലൊന്നാണ് ക്രിസ് ഇവാന്‍സ് അവതരിപ്പിച്ച ക്യാപ്‌റ്റന്‍ അമേരിക്കയുടെ കഥാപാത്രവും ജോഷ് ബ്രോലിന്‍ അവതരിപ്പിച്ച താനോസിന്റെ കഥാപാത്രവും തമ്മിലുള്ള സംഘട്ടന രംഗം.

2019ല്‍ ഇറങ്ങിയ മാര്‍വലിന്റെ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിമിന്' ലോകമെങ്ങും വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ഈ ചിത്രത്തിലെ ഐതിഹാസികമായ സീനുകളിലൊന്നാണ് ക്രിസ് ഇവാന്‍സ് അവതരിപ്പിച്ച ക്യാപ്‌റ്റന്‍ അമേരിക്കയുടെ കഥാപാത്രവും ജോഷ് ബ്രോലിന്‍ അവതരിപ്പിച്ച താനോസിന്റെ കഥാപാത്രവും തമ്മിലുള്ള സംഘട്ടന രംഗം. റീലിസായി അര ദശകം പിന്നിട്ടിട്ടും ഇന്ത്യയിലടക്കം ഈ തകര്‍പ്പന്‍ സീന്‍ അലയൊലികള്‍ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് അടുത്തിടെ വൈറലായ ഒരു ഐഐടി ചോദ്യപേപ്പര്‍.
ഐഐടി വാരണാസിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ചോദ്യപേപ്പറില്‍ ഈ സംഘട്ടന രംഗത്തെ ആസ്‌പദമാക്കിയുള്ള 10 മാര്‍ക്കിന്റെ ചോദ്യമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കും ഉയര്‍ത്താനാകാത്ത തോറിന്റെ ചുറ്റികയായ മ്യോള്‍നിര്‍ ഉയര്‍ത്തി ക്യാപ്‌റ്റന്‍ അമേരിക്ക തന്റെ കരുത്ത് തെളിയിക്കുന്ന ഈ സീനില്‍ എന്‍ജിനീയറിങ് തത്വങ്ങള്‍ പ്രയോഗിക്കാനാണ് ചോദ്യപേപ്പര്‍ ആവശ്യപ്പെടുന്നത്.
5/8 ഇഞ്ച് വ്യാസമുള്ള ചുറ്റികയുടെ പിടിയില്‍ ചെലുത്തപ്പെടുന്ന മര്‍ദ്ദം എത്രയാണെന്നും താനോസിനെ ഇടിച്ച ശേഷം ഇലാസ്‌റ്റിക് സോണില്‍ നിന്ന് പ്ലാസ്റ്റിക് സോണിലേക്ക് നീങ്ങുന്ന ചുറ്റികയുടെ തലപ്പിലും പിടിയിലും വരുന്ന സ്‌ട്രെയ്‌ന്‍ എത്രയാണെന്ന് കണക്കു കൂട്ടാനും വൈറല്‍ ചോദ്യം വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിക്കുന്നു. താനോസിനെ ഇടിച്ച ശേഷം ക്യാപ്‌റ്റന്‍ അമേരിക്ക ചുറ്റിക തിരികെ വിളിക്കുമ്പോഴുള്ള റിക്കവറിങ് സ്‌ട്രെയ്‌നും ശേഷിക്കുന്ന പ്ലാസ്റ്റിക് സ്‌ട്രെയ്‌നും എത്രയാണെന്നും കണ്ടെത്താന്‍ ചോദ്യത്തില്‍ പറയുന്നുണ്ട്.
രസകരമായ നിരവധി കമന്റുകളാണ് ഈ ചോദ്യപേപ്പറിന് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. പ്രഫസര്‍ ഒരു മാര്‍വല്‍ ഫാനാണെന്ന് തോന്നുന്നെന്നും തങ്ങളുടെ അധ്യാപകരും ഇത് പോലെ കൂള്‍ ആയിരുന്നെങ്കിലുമെന്ന് പല വിദ്യാര്‍ഥികളും കമന്റിട്ടിട്ടുണ്ട്. ചിലരാകട്ടെ ഇതിന്റെ ഉത്തരം ഇതാണെന്ന അവകാശവാദവുമായി സ്‌ക്രീന്‍ഷോട്ടുകളും ഇടുന്നുണ്ട്.