4.3 കോടി രൂപയുടെ ഓഫർ; കോടികളുടെ മണികിലുക്കവുമായി ഐഐടി പ്ലേസ്മെന്റ്
ന്യൂഡൽഹി ∙ കോടികളുടെ മണികിലുക്കവുമായി ഐഐടി പ്ലേസ്മെന്റ് സീസണിനു തുടക്കം. ഐഐടി ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ആദ്യ ദിവസം തന്നെ മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ചെന്നാണു വിവരം. ഐഐടി മദ്രാസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കു ട്രേഡിങ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റ് 4.3 കോടി

ന്യൂഡൽഹി ∙ കോടികളുടെ മണികിലുക്കവുമായി ഐഐടി പ്ലേസ്മെന്റ് സീസണിനു തുടക്കം. ഐഐടി ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ആദ്യ ദിവസം തന്നെ മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ചെന്നാണു വിവരം. ഐഐടി മദ്രാസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കു ട്രേഡിങ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റ് 4.3 കോടി രൂപയുടെ പ്രീ പ്ലേസ്മെന്റ് ഓഫർ വാഗ്ദാനം ചെയ്തുവെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നേരത്തെ ഇതേ കമ്പനിയിൽ ഇന്റേൺഷിപ് പൂർത്തിയാക്കിയതിന്റെ പിൻബലത്തിലാണു ക്വാണ്ടിറ്റേറ്റീവ് ട്രേഡർ ജോലിവാഗ്ദാനം വിദ്യാർഥിക്കു ലഭിച്ചത്.
ഐഐടി ബോംബെയിൽ ആദ്യ ദിവസം തന്നെ 45 വിദ്യാർഥികൾ പ്ലേസ്മെന്റിനു വേണ്ടി എത്തി. ഇവിടെ ട്രേഡിങ് കമ്പനിയായ ഡാവിൻസി ഡെറിവേറ്റീവ്സ് തങ്ങളുടെ ആംസ്റ്റർഡാം ഓഫിസിലേക്കു 2.2 കോടിയുടെ ജോലിവാഗ്ദാനം നൽകിയെന്നാണു വിവരം. അതേസമയം ഐഐടി ബോംബെ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജെയ്ൻ സ്ട്രീറ്റും ഐഐടി ബോംബെയിൽ ജോലി വാഗ്ദാനം നൽകിയിട്ടുണ്ട്. മറ്റൊരു ട്രേഡിങ് കമ്പനിയായ ഐഎംസി ട്രേഡിങ് അവരുടെ മുംബൈ ഓഫിസിലേക്കു 10 പേരെയാണു ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ജോലിവാഗ്ദാനം ഒരു കോടി രൂപയാണ്. എഐ, ബാങ്കിങ് കമ്പനികളും ഇക്കുറി സജീവമായി പ്ലേസ്മെന്റ് നടത്തുമെന്നാണു പ്രതീക്ഷ.
വിദ്യാർഥികൾക്ക് അമിതഭാരമാകുമെന്നതിനാൽ ഉയർന്ന ശമ്പള വാഗ്ദാനം, ഇതു ലഭിച്ച വിദ്യാർഥികൾ എന്നിവരുടെ വിവരങ്ങൾ പുറത്തുവേണ്ടതില്ലെന്നാണ് ഐഐടികൾ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുന്നത്. ട്രേഡിങ് കമ്പനികളാണു പ്ലേസ്മെന്റിന്റെ ആദ്യ ദിനം സജീവമായത്. ഗ്രാവിറ്റോൺ, ബ്ലാക്ക്റോക്, ക്വാഡ്ഐ തുടങ്ങിയവരെല്ലാം കോടികളാണു ശമ്പളവാഗ്ദാനം ചെയ്തിരിക്കുന്നത്. എൻവിഡിയ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയവരും മുൻനിരയിലുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഐഐടികളിലെ പ്ലേസ്മെന്റിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ ഇക്കുറി ഇതിനു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികളും സ്ഥാപനങ്ങളുടെ അധികൃതരും. ഡിസംബർ ഒന്നിനാണു ഐഐടികളിൽ പ്ലേസ്മെന്റ് സീസൺ ആരംഭിക്കുക. ഡിസംബർ അവസാനം വരെ നീളുന്ന ആദ്യ ഘട്ടത്തിനു ശേഷം രണ്ടാം ഘട്ടം ജനുവരി–ഫെബ്രുവരിയിലും ആരംഭിക്കും.