മയിലിനെ തുരത്തുന്ന പാണ്ടയാണു താരം

മയിലിനെ തുരത്തുന്ന പാണ്ടയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നു. പാണ്ടകളുടെ കുസൃതി എന്നും ആളുകൾക്കേറെയിഷ്ടമാണ്. അങ്ങെനെയൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.ചൈനയിലെ ഷെങ്ഡു പാണ്ട റിസേർച്ചിലാണ് രസകരമായ ഈ സംഭംവം നടന്നത്. കാർട്ടൂൺ ചിത്രമായ കുങ്ഫൂ പാണ്ടയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണോയെന്നറിയില്ല തകർപ്പൻ പ്രകടനമായിരുന്നു പാണ്ടയുടേത്. 

പീലിവിരിച്ചിരുന്ന മയിലിനെയാണ് പിന്നാലെയെത്തിയ പാണ്ടക്കുട്ടൻ ഓടിച്ചത്. തന്റെ പരിധിക്കുള്ളിൽ കടന്ന മയിലിനെ എവിടെയുമിരുത്താൻ പാണ്ട തയാറായിരുന്നില്ല. മയിലിന്റെ പിന്നാലെ ഓടിയ പാണ്ട അതിനെ പുറത്താക്കിയ ശേഷമാണ് പിന്തിരിഞ്ഞത്. മയിലിനെ പുറത്താക്കിയ സന്തോഷം തറയിൽ കിടന്നുരുണ്ടാണ് പാണ്ട പ്രകടിപ്പിച്ചത്.

ജൂൺ 26ന് പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ഇപ്പോൾ തന്നെ മൂവായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.


Read More Animal News from Animal World