ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലാണ് ഡാണ്‍ ബ്രാന്‍ഡന്‍ എന്ന മുപ്പത്തൊന്നു വയസ്സുകാരനെ വീടിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പ് മുറിയിലൂടെ സ്വതന്ത്രമായി നടക്കുന്നതും സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഈ പാമ്പാണ് ബ്രാന്‍ഡന്‍റെ മരണത്തിനു പിന്നിലെന്ന നിഗമനത്തിലെത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. വിവിധ ഗണത്തിലുള്ള പാമ്പുകളെ കൂടാതെ എട്ടുകാലികളേയും മുള്ളൻപന്നിയേയും പക്ഷികളേയും ഡാൻ വളർത്തിയിരുന്നു.
പുറത്തു നിന്നൊരാളെത്തി ബ്രാന്‍ഡനെ കൊലപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ മുറിയില്‍ ഇല്ലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ബ്രാന്‍ഡന്‍റെ ശരീരത്തിൽ അമിതമായ അളവില്‍ മദ്യവും വലിഞ്ഞു മുറികിയതു പോലുള്ള പരിക്കുകളും കണ്ടെത്തിയിരുന്നു. ഇതാണ് പ്രതിസ്ഥനത്ത് പെരുമ്പാമ്പു തന്നെയാണെന്ന നിഗമനത്തിലെത്താൽ അന്വേഷണോദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
അതേസമയം പുറത്തുനിന്നാരെങ്കിലും പെരുമ്പാമ്പിനെ ഉപയോഗിച്ച് ബ്രാന്‍ഡനെ കൊന്നതായിരിക്കാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പെരുമ്പാമ്പാണ് മരണത്തിനു പിന്നിലെങ്കില്‍ ഇതാദ്യമായാണ് പെരുമ്പാമ്പ് മൂലം ബ്രിട്ടനിൽ ഒരാള്‍ കൊല്ലപ്പെടുന്നത്. നിരവധി തവണ വളര്‍ത്തുപാമ്പാമ്പുകളുടെ ആക്രമണത്തില്‍ ഉടമകള്‍ക്കു പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ടു ചെയ്തിട്ടില്ലായിരുന്നു.
അതേസമയം വളര്‍ത്തുന്ന പെരുമ്പാമ്പുകള്‍ വീട്ടിലുള്ള ആളുകളെ കൊല്ലുന്നതും തിന്നാന്‍ ശ്രമിക്കുന്നതും അത്ര അപൂര്‍വ്വമായ കാര്യമല്ല.പെരുമ്പാമ്പുകളെ വളര്‍ത്തുന്നത് സാധാരണമായ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ മുൻപും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.