Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവയിനം ഇരട്ടത്തലയൻ പാമ്പ് കൗതുകമാകുന്നു!

 Rare Two-headed Snake A picture of the two-headed snake was shared on Facebook/ Salato Wildlife Education Center

ദമ്പതികൾ താമസിക്കുന്ന വീട്ടിൽ അതിഥിയായെത്തിയ അപൂർവ്വയിനത്തിൽപ്പെടുന്ന ഇരട്ടത്തലയൻ പാമ്പ് ഇനി മുതൽ വന്യജീവി പഠന കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് വിസ്മയമായി മാറും. കെൻടക്കിയിലെ ലെസ്‍ലിയിലെ വീട്ടിലെത്തിയ അപൂർവ്വയിനം കോപ്പർഹെഡ് പാമ്പിനെയാണ് വീട്ടുടമസ്ഥരായ ദമ്പതികൾ സലാട്ടോ വന്യജീവി പഠന കേന്ദ്രത്തിന് കൈമാറിയത്.

 ഈ മാസം ആദ്യമായിരുന്നു പാമ്പിന്‍റെ ജനനം. പാമ്പിന്‍റെ രണ്ടു തലയും കണ്ണുകളും ചലിക്കുന്നുണ്ടെന്നും രണ്ടു നാക്കുകളും പ്രവർത്തനസജ്ജമാണെന്നും പാമ്പിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വന്യജീവി പഠന കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. 

അപൂർവ്വയിനത്തിൽപ്പെട്ട ഈ വിഷപാമ്പിന്‍റെ ആരോഗ്യമാണ് പ്രധാനമെന്നും പൂർണ ആരോഗ്യത്തോടെയുള്ള അവസരങ്ങളിൽ പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച പാമ്പിന്‍റെ പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. 

Rare Two-headed Snake A picture of the two-headed snake was shared on Facebook/ Salato Wildlife Education Center

മൂന്നു ദിവസത്തിനകം 1,800 ഷെയറുകളും നിരവധി കമന്‍റുകളുമാണ് പോസ്റ്റിനെ തേടിയെത്തിയത്. ഇരട്ടത്തലയുള്ള പാമ്പുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കോപ്പർഹെഡ് വിഭാഗത്തിൽ ഇരട്ടതലയുളള പാമ്പിനെ കണ്ടെത്തുന്നത് അപൂർവ്വമായാണ്. വിർജിനിയയിലും അടുത്തിടെ ഈ വിഭാഗത്തിൽപ്പെട്ട ഇരട്ടത്തലയൻ പാമ്പിനെ കണ്ടെത്തിയിരുന്നു. കെൻടക്കിയിൽ കണ്ടു വരുന്ന നാലിനം വിഷപാമ്പുകളിലൊന്നാണിത്. 

Rare Two-headed Snake A picture of the two-headed snake was shared on Facebook/ Salato Wildlife Education Center
related stories