സ്വീഡനിൽ അതിശൈത്യം; താപനില മൈനസ് 30 ഡിഗ്രിവരെ, മുടിപോലും ഉറയ്ക്കുന്ന തണുപ്പ് -വിഡിയോ
സ്വീഡനിലെ സമൂഹമാധ്യമ ഇൻഫ്‌ളുവൻസറും മോഡലുമൊക്കെയാണ് എൽവിറ ലുണ്ട്‌ഗ്രെൻ. ഇപ്പോൾ എൽവിറ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ലോകമെങ്ങും ട്രെൻഡിങ്ങാണ്. രാത്രിയിൽ പുറത്തേക്കിറങ്ങിയ എൽവിറയുടെ മുടി ഉയർന്നുപൊങ്ങി ഉറച്ച് ഒരു കിരീടം പോലെയിരിക്കുന്നതാണ് വിഡിയോയിൽ.

സ്വീഡനിലെ സമൂഹമാധ്യമ ഇൻഫ്‌ളുവൻസറും മോഡലുമൊക്കെയാണ് എൽവിറ ലുണ്ട്‌ഗ്രെൻ. ഇപ്പോൾ എൽവിറ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ലോകമെങ്ങും ട്രെൻഡിങ്ങാണ്. പുറത്തേക്കിറങ്ങിയ എൽവിറയുടെ മുടി ഉയർന്നുപൊങ്ങി ഉറച്ച് ഒരു കിരീടം പോലെയിരിക്കുന്നതാണ് വിഡിയോയിൽ. വടക്കൻ സ്വീഡനിൽ സംഭവിച്ച അതിശൈത്യത്തിന്‌റെ നേർസാക്ഷ്യമാണ് ഈ വിഡിയോ.
സ്‌കാൻഡിനേവിയൻ രാജ്യമായ സ്വീഡനിൽ ശൈത്യം ഒരു പുതുമയല്ല. എന്നാൽ അതികഠിനമായ ശൈത്യമാണ് രാജ്യത്ത് ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്. ഇത് ആ രാജ്യക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ അതിശൈത്യത്തെക്കുറിച്ചുള്ള ഒട്ടേറെ കഥകളും വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച സ്വീഡനിൽ ചിലയിടങ്ങളിൽ താപനില മൈനസ് 43.6 എന്ന നിലയിലേക്കു താഴ്ന്നു. ഇത് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ സംഭവിച്ച ഏറ്റവും ശൈത്യമേറിയ രാത്രിയാണെന്ന് അധികൃതർ പറയുന്നു.
എന്നാൽ സ്വീഡനിൽ മാത്രമല്ല, തൊട്ടടുത്ത രാജ്യങ്ങളായ ഫിൻലൻഡിലും നോർവേയിലും തണുപ്പ് അതികഠിനമായിക്കൊണ്ടിരിക്കുകയാണ്. ആർട്ടിക് വൃത്തവുമായി അടുത്തു സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിൽ താരതമ്യേന ഉഷ്ണം കൂടിയ ശരത്കാലത്തിനു ശേഷമാണ് ഇത്രയും രൂക്ഷമായ തണുപ്പുകാലം വന്നിരിക്കുന്നത്.
മേഖലയെ എല്ലാ രീതിയിലും സ്തംഭിപ്പിക്കാൻ അതിശൈത്യത്തിനു കഴിഞ്ഞു. റെയിൽവേയും വിമാനങ്ങളും ഉൾപ്പെടെ പൊതുഗതാഗത മാർഗങ്ങളെല്ലാം തടസ്സപ്പെട്ടു. കടുത്ത തണുപ്പ് മൂലം സ്വന്തം വാഹനങ്ങവും നിരത്തിലിറക്കാൻ പലരും വിഷമിക്കുകയാണ്.