‘കയ് ചട്‌ണി’ ഉണ്ടാക്കുന്നത് പുളിയുറുമ്പിനെ അരച്ച്; എന്തൊരു ഡിമാൻഡ് !
ലോകത്ത് പലയിടത്തും ഒരു ഭക്ഷണശ്രോതസ്സായി വിവിധയിനം കീടങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ കയ് ചട്‌നി എന്ന പേരിൽ ഒരു ചട്‌നി പ്രചാരത്തിലുണ്ട്. ചുവന്ന ഉറുമ്പുകളെ അരച്ചാണ് ഈ ചട്‌നിയുടെ പാചകം. വലിയ പോഷകഗുണമുള്ളതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഈ ചട്‌നിക്ക് ഇപ്പോൾ
ലോകത്ത് പലയിടത്തും ഒരു ഭക്ഷണശ്രോതസ്സായി വിവിധയിനം കീടങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ കയ് ചട്‌നി എന്ന പേരിൽ ഒരു ചട്‌നി പ്രചാരത്തിലുണ്ട്. ചുവന്ന ഉറുമ്പുകളെ അരച്ചാണ് ഈ ചട്‌നിയുടെ പാചകം. വലിയ പോഷകഗുണമുള്ളതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഈ ചട്‌നിക്ക് ഇപ്പോൾ
ലോകത്ത് പലയിടത്തും ഒരു ഭക്ഷണശ്രോതസ്സായി വിവിധയിനം കീടങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ കയ് ചട്‌നി എന്ന പേരിൽ ഒരു ചട്‌നി പ്രചാരത്തിലുണ്ട്. ചുവന്ന ഉറുമ്പുകളെ അരച്ചാണ് ഈ ചട്‌നിയുടെ പാചകം. വലിയ പോഷകഗുണമുള്ളതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഈ ചട്‌നിക്ക് ഇപ്പോൾ
ലോകത്ത് പലയിടത്തും ഒരു ഭക്ഷണ സ്രോതസ്സായി വിവിധയിനം കീടങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ കയ് ചട്‌ണി എന്ന പേരിൽ ഒരു ചട്‌ണി പ്രചാരത്തിലുണ്ട്. ചുവന്ന ഉറുമ്പുകളെ അരച്ചാണ് ഈ ചട്‌ണിയുടെ പാചകം. വലിയ പോഷകഗുണമുള്ളതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഈ ചട്‌ണിക്ക് ഇപ്പോൾ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്.
ഈസോഫൈല സ്മരാഗ്ഡിന എന്ന ശാസ്ത്രീയനാമുള്ള റെഡ് വീവർ ചുവന്നുറുമ്പുകൾക്ക് വേദനാജനകമായി കടിക്കാനുള്ള കഴിവുണ്ട്. കടിയെത്തുടർന്ന് കുമിളകളും കടിയേറ്റവരുടെ ശരീരത്തുയരും. മയൂർഗഞ്ജ് ജില്ലയിലെ വനങ്ങളിൽ ഇത്തരം ഉറുമ്പുകളെ സാധാരണയായി കാണാം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൈവവ്യവസ്ഥയായ സിംലിപാലും മയൂർഭഞ്ജിൽ ഉൾപ്പെടുന്ന സ്ഥലമാണ്. ജില്ലയിലെ നൂറുകണക്കിന് ഗോത്രവർക്കാരുടെ ഉപജീവനമാർഗമാണ് ചുവന്നുറുമ്പുകളും ഈ ചട്‌ണിയും.
നമ്മുടെ പുളിയുറുമ്പ്
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പുളിയുറുമ്പ് തന്നെയാണ് ഈ ചട്നിയിൽ ഉപയോഗിക്കുന്നത്. മരമുകളിലും ചെടിത്തലപ്പുകളിലും കൂടു കെട്ടി ജീവിക്കുന്ന ഇളം തവിട്ട് നിറത്തിലുള്ള ഉറുമ്പുകളാണ് നീറ് അഥവാ പുളിയുറുമ്പ്. ഈസോഫൈല സ്മരാഗ്ഡിന എന്ന ഇനം ഏഷ്യൻ രാജ്യങ്ങളിലും ഈസോഫൈല ലോങിനോഡ എന്ന ഇനം മധ്യ ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. രണ്ട് സ്പീഷീസുകളാണ് ഇപ്പോൾ അവശേഷിക്കുന്നത്. 13 മറ്റു സ്പീഷീസുകൾക്ക് വംശനാശം സംഭവിച്ചു.
പുളിയുറുമ്പുകൾ ഉള്ള മരത്തിലെ കായ് ഏറ്റവും ഭക്ഷ്യയോഗ്യമായിരിക്കും എന്നു പറയാറുണ്ട്. ഇവയുടെ ആവാസവ്യവസ്ഥയിൽ എത്തുന്ന കീടങ്ങളെ അവർ കൊന്നൊടുക്കുന്നതു കൊണ്ട് വിവിധ രാജ്യങ്ങളിൽ കീടനിവാരണത്തിനായി കർഷകർ പുളിയുറുമ്പുകളെ ഉപയോഗിച്ചുവരുന്നു.
സമൂഹമുണ്ടാക്കുന്നത് റാണിമാർ
പുളിയുറുമ്പുകളുടെ ഒരു സമൂഹത്തെ സ്ഥാപിക്കുന്നത് ഒന്നോ അതിലധികമോ റാണി ഉറുമ്പുകളാണ്. ഇവ ഒരുമിച്ചാണ് കോളനിസ്ഥാപനം നടത്തുക. റാണി തിരഞ്ഞെടുത്ത ഒരു മരത്തിലെ ഒരിലയിൽ മുട്ടകൾ ഇടുകയും അവയെ തീറ്റകൊടുത്ത് വളർത്തുകയും ചെയ്യുന്നു. ഈ ഉറുമ്പുകൾ വലുതാകുമ്പോൾ ഇനിയുള്ള പണികൾക്കായി വിനിയോഗിക്കപ്പെടുന്ന ജോലിക്കാരാകും. ഇവർ ഇലകൾ നെയ്ത് കൂടുകൾ കെട്ടുകയും റാണി വഴിയേ ഇടുന്ന മുട്ടകൾക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നു. അങ്ങനെ കൂടുതൽ ഉറുമ്പുകൾ ഉണ്ടാകുകയും കോളനി വികസിക്കുകയും ചെയ്യുന്നു.
ജോലിക്കാരൻ ഉറുമ്പുകൾ പ്രത്യേകം സംഘങ്ങളായി തിരിഞ്ഞ് കോളനിയുടെ മരാമത്തുകൾ, പ്രതിരോധം, ഇരതേടൽ തുടങ്ങി വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ സംഘത്തിന്റെ ആശയവിനിമയം സ്പർശനത്തിലൂടെയും ഫിറമോണുകൾ എന്നറിയപ്പെടുന്ന രാസപദാർത്ഥങ്ങളുടെ കൈമാറ്റത്തിലൂടെയുമാണ് സാധിക്കുന്നത്. ഭക്ഷണമാക്കാവുന്ന ഇരകളെ കണ്ടെത്തുന്ന ആദ്യത്തെ ഉറുമ്പു ജോലിക്കാർ പ്രത്യേകതരം ഫിറമോണുകൾ പുറപ്പെടുവിക്കുന്നു. ഇതിനെ ആസ്പദമാക്കി കൂടുതൽ ഉറുമ്പുകൾ അവിടേക്ക് എത്തുകയും ഭക്ഷ്യവസ്തുവിനെ കൂട്ടിലേക്ക് നീക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വളരെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥ നിലനിർത്തുന്നതിനാൽ പുളിയുറുമ്പുകളെ റോബോട്ടിക്സ് തുടങ്ങിയ ആധുനികസാങ്കേതികശാസ്ത്രത്തിൽ പഠനവിധേയമാക്കുന്നുണ്ട്.
കൂടുണ്ടാക്കാൻ ലാർവകൾ
കൂടുണ്ടാക്കുന്ന കാര്യത്തിൽ ഉറുമ്പുവംശങ്ങളിൽവച്ച് ഏറ്റവും സങ്കീർണ്ണമായി കണക്കാക്കപ്പെടുന്ന ഒരു രീതിയാണ് പുളിയുറുമ്പിന്റേത്. സജീവമായതും സാമാന്യം വലിപ്പമുള്ളതുമായ ഇലകളാണ് ഇവയുടെ കൂടിന്റെ അടിസ്ഥാനഘടകം. വേട്ടജീവികളിൽനിന്നും ചൂട്, മഴ തുടങ്ങിയവയിൽ നിന്നും അഭയം തേടാൻ ഇത്തരം കൂടുകൾ അവയെ സഹായിക്കുന്നു. വേലക്കാരായ ഒരുപറ്റം ഉറുമ്പുകൾ സമീപത്ത് രണ്ടു ഇലകളുടെ വക്കുകളിൽ വരിവരിയായി നിൽക്കുന്നു. വക്കുകളുടെ അറ്റത്തുനിൽക്കുന്ന ഉറുമ്പുകൾ ഇലകളെ പതുക്കെ അടുപ്പിക്കുകയും ക്രമേണ മറ്റുറുമ്പുകൾ പതുക്കെ ഈ ഇലകളെ ചേർത്തുവെക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം തന്നെ ഒരു പറ്റം ഉറുമ്പുകൾ അവയുടെ ലാർവകളെ രണ്ട് ഇലകൾക്കുമിടയിലൂടെ ചേർത്തുനിർത്തി സാവധാനം ഞെരുക്കുന്നു. ഈ ലാർവകളുടെ പ്രത്യേക ഗ്രന്ഥികളിലൂടെ ഊറിവരുന്ന പട്ടുനൂൽ ഉപയോഗിച്ച് മുതിർന്ന ഉറുമ്പുകൾ ഇലകളെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ കോർത്തുകെട്ടുന്നു. ഇത്തരം പട്ടുനൂൽ ഉൽപാദിപ്പിക്കാൻ ലാർവകൾക്കു മാത്രമേ സാധിക്കൂ. മുതിർന്ന ഉറുമ്പുകൾക്കു ഈ കഴിവില്ല.
ഇന്ത്യ, ശ്രീലങ്ക എന്നി രാജ്യങ്ങൾ മുതൽ തെക്ക് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളും വടക്കൻ ഓസ്ട്രേലിയയും മെലനേഷ്യയിലും കണ്ടുവരുന്നു.ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തിൽ നീറുകളെ ഉപയോഗിക്കുന്നുണ്ട്. ഒഡിഷയിൽ ഉറുമ്പുകളും അതിന്റെ മുട്ടയും ഉപയോഗിച്ചാണ് ചട്‌ണി ഉണ്ടാക്കുന്നത്. ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവയോടൊപ്പം ഇവ അരച്ചെടുത്താൽ കയ് ചട്‌ണി റെഡി. ഒഡിഷ കൂടാതെ ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കയ് ചട്‌ണി ലഭ്യമാണ്. പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വൈറ്റമിൻ ബി12, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഇതിൽ അടങ്ങിയിരിക്കുന്നു.
കശുമാവ് കൃഷിക്ക് സഹായം
കേരളത്തിൽ കശുമാവ് കർഷകർ പുളിയുറുമ്പുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. കശുമാവ് പൂക്കുന്ന കാലത്ത് നീരൂറ്റിക്കുടിച്ച് പൂകരിച്ചിലിനും കായ്കൊഴിച്ചിലിനും കാരണമാകുന്ന തേയിലകൊതുകുകളെ നിയന്ത്രിക്കുന്നതിനായി നീറുകളെ ഉപയോഗിക്കുന്നു. ഇവയ്ക്ക് ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് സഞ്ചരിക്കുവാനായി കർഷകർ വള്ളികളോ കേബിൾ വയറുകളോ ഉപയോഗിച്ച് മരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പുളിയുറുമ്പുകളുടെ കോളനികൾ എപ്പോഴും ഗുണം ചെയ്യണമെന്നില്ല. ഈ ഉറുമ്പുകൾ കാരണം പരാഗണം നടത്തുന്ന കീടങ്ങൾ വരാതിരിക്കുന്ന സാഹചര്യമുണ്ട്. കൂടാതെ പഴങ്ങൾ വിതരണം ചെയ്യുന്ന പക്ഷികളും ജീവികളും അകലം പാലിക്കുകയും ചെയ്യുന്നു.