വേനൽക്കാലത്ത് ആകാശം മൂടിക്കെട്ടിയാൽ അതിനെ നിങ്ങൾ എന്തുവിളിക്കും? എന്താണ് വ്യത്യാസം?
അനാവൃഷ്ടി (മഴ ഇല്ലായ്മ)യും അതിവൃഷ്ടിയും (വലിയ മഴയും) ദേവന് പോലും കൃത്യം അറിയില്ല. പിന്നെയല്ലേ മനുഷ്യർക്ക് എന്നാണ് പഴമൊഴി. ക്ലൈമ (clima) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്ലൈമറ്റ് എന്ന പ്രയോഗം വന്നത്. ചരിവ് (slope) എന്നാണ് അർഥം. ഭൂമിയിലെ അക്ഷാംശം എന്ന രീതിയിൽ കണക്കാക്കിയാൽ പഠിക്കാൻ എളുപ്പമാണ്.
അനാവൃഷ്ടി (മഴ ഇല്ലായ്മ)യും അതിവൃഷ്ടിയും (വലിയ മഴയും) ദേവന് പോലും കൃത്യം അറിയില്ല. പിന്നെയല്ലേ മനുഷ്യർക്ക് എന്നാണ് പഴമൊഴി. ക്ലൈമ (clima) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്ലൈമറ്റ് എന്ന പ്രയോഗം വന്നത്. ചരിവ് (slope) എന്നാണ് അർഥം. ഭൂമിയിലെ അക്ഷാംശം എന്ന രീതിയിൽ കണക്കാക്കിയാൽ പഠിക്കാൻ എളുപ്പമാണ്.
അനാവൃഷ്ടി (മഴ ഇല്ലായ്മ)യും അതിവൃഷ്ടിയും (വലിയ മഴയും) ദേവന് പോലും കൃത്യം അറിയില്ല. പിന്നെയല്ലേ മനുഷ്യർക്ക് എന്നാണ് പഴമൊഴി. ക്ലൈമ (clima) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്ലൈമറ്റ് എന്ന പ്രയോഗം വന്നത്. ചരിവ് (slope) എന്നാണ് അർഥം. ഭൂമിയിലെ അക്ഷാംശം എന്ന രീതിയിൽ കണക്കാക്കിയാൽ പഠിക്കാൻ എളുപ്പമാണ്.
അനാവൃഷ്ടി (മഴ ഇല്ലായ്മ)യും അതിവൃഷ്ടിയും (വലിയ മഴയും) ദേവന് പോലും കൃത്യം അറിയില്ല. പിന്നെയല്ലേ മനുഷ്യർക്ക് എന്നാണ് പഴമൊഴി. ക്ലൈമ (clima) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്ലൈമറ്റ് എന്ന പ്രയോഗം വന്നത്. ചരിവ് (slope) എന്നാണ് അർഥം. ഭൂമിയിലെ അക്ഷാംശം എന്ന രീതിയിൽ കണക്കാക്കിയാൽ പഠിക്കാൻ എളുപ്പമാണ്. ചരിവിന്റെ അടിസ്ഥാനത്തിൽ ഉള്ള ഇടങ്ങളിൽ കാലാവസ്ഥ വ്യത്യാസം ഉണ്ടാകും. Meteriology എന്ന വാക്കും ഇവയുമായി ബന്ധപ്പെടുത്തി പറയാറുണ്ട്.18–ാം നൂറ്റാണ്ടിലാണ് ഈ ശാസ്ത്ര ശാഖ വികാസം പ്രാപിക്കുന്നത്.
ഓരോ പ്രദേശത്തെയും കാലാവസ്ഥയെ നിർണയിക്കുന്നതിൽ അവിടത്തെ ഭൂവിനിയോഗത്തിനും വലിയ പങ്കുണ്ടെന്നു പ്ലേറ്റൊ നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞുവച്ചിട്ടുണ്ട്. കാലാവസ്ഥയെ സൂക്ഷ്മ കാലാവസ്ഥയെന്നും സ്ഥൂല കാലാവസ്ഥയെന്നും വേർതിരിച്ചിരിക്കുന്നു. ഓരോ പ്രദേശത്തെയും ദീർഘകാല അന്തരീക്ഷ അവസ്ഥയാണ് കാലാവസ്ഥ(climate). അത് ഒരു വലിയ പ്രദേശത്തെയുമാകാം (ഉദാ: മൺസൂൺ). ഓരോ ദിവസത്തെയും അവസ്ഥയെ ദിനാവസ്ഥ അല്ലെങ്കിൽ സമായാവസ്ഥ ( weather ) എന്ന് പറയപ്പെടുന്നു (ഉദാ: വേനൽക്കാലത്ത് ആകാശത്ത് കാർമേഘം മൂടികെട്ടുകയും ചെറിയ മഴ പെയ്യുന്നതും. ഇത് അടുത്ത ദിവസം ഉണ്ടാകണമെന്നില്ല).
സൂര്യന്റെ താപം, അന്തീക്ഷത്തിലെ ജലാശം, ഭൂമിയുടെ ചരിവ്, മണ്ണിന്റെ സ്വഭാവം, ഘടന, തരം, കടലിന്റെ സാമീപ്യം, മലകൾ, വനം, ഭൂവിനിയോഗം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കാലാവസ്ഥ രൂപപ്പെടുന്നുന്നത്. മാലിന്യ സംസ്കരണത്തിലെ കുറവ്, കാർബൺ ഉൽപന്നങ്ങളുടെ അമിതോപയോഗം, കൽക്കരി, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ അമിതോപയോഗം എന്നിവയും പ്രധാനമാണ്. സൂര്യന്റെ ചൂട് കൂടി വരികയാണ്. അതിനനുസരിച്ചു അൾട്രാ വയലറ്റ് രശ്മികൾ കൂടുതൽ എത്തുവാൻ സാധ്യതയുണ്ട്. മഴക്കാലം, മഞ്ഞുകാലം, വേനൽക്കാലം എന്നിവയാണ് പ്രധാന സീസണുകൾ. ഹേമന്തം, വസന്തം, ശിശിരം, ഗ്രീഷ്മം എന്നീ വർഗീകരണവുമുണ്ട്.
Read Also: നാടിനെ പൊള്ളിച്ച് വേനൽച്ചൂട്; കൂട്ടിയിട്ട് കത്തിക്കരുത്, ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ.
ആഗോളതാപനത്തിന്റെ ഫലമായി ഭൂമിക്ക് ചൂട് കൂടുകയാണ്. തൽഫലമായി ഭൂമിക്കാകെ ചൂട് കൂടുകയാണ്. കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിനനുസരിച്ചു ഹരിത ഗൃഹ പ്രഭാവം (Green House Effect )എന്ന പ്രതിഭാസവും ഉണ്ടാകുന്നു. സൂര്യനിൽ നിന്നും ഭൂമിയിലെത്തുന്ന ചൂടിന്റെ നല്ലൊരു ഭാഗം തിരിച്ചു അന്തരീക്ഷത്തിലേക്ക് പോകേണ്ടതുണ്ട്. ആ സഞ്ചാരവഴിയിൽ CO2 കൂടുതൽ ആകുമ്പോൾ ചൂട് കൂടുതൽ സമയം അന്തരീക്ഷത്തിലെ താഴ്ന്ന പാളിയായ ട്രോപോസ്ഫിയറിൽ തന്നെ നിൽക്കും. തൽഫലമായി ചൂടിന്റെ സഞ്ചാരം കുറയുകയും ഭൂമിയുടെ ഉപരിതലം നന്നായി ചൂടാവുകയും ചെയ്യുന്നു.
മണ്ണിൽ ധാരാളം CO2 കരുതിവയ്ക്കാറുണ്ട്. പക്ഷെ വിവിധ ഘടങ്ങൾ കൊണ്ട് മണ്ണിന്റെ ഈ കഴിവും കുറയുകയാണ്. വിവിധ നിലകളിലും തട്ടുകളിലും ഉള്ള മരങ്ങൾ, സസ്യങ്ങൾ എന്നിവ കുറയുമ്പോൾ ചൂട് നേരിട്ട് ഭൂമിയിൽ എത്തുന്നു. അവ തിരിച്ചു പോകുന്നതിനു കൂടുതൽ സമയമെടുക്കുന്നു. തൽഫലയായി സൂക്ഷ്മ കാലാവസ്ഥ രൂപപ്പെടുകയും ചെയ്യുന്നു. നഗരങ്ങളിൽ ചൂട് കൂടുമ്പോൾ ഹീറ്റ് ഐലൻഡ് കൾ രൂപപ്പെടാറുണ്ട്. അർബൻ ഹീറ്റ് സിൻഡ്രോം എന്നൊരു പ്രതിഭാസം തന്നെയുണ്ട്. നഗരങ്ങളിൽ പച്ചപ്പ് കുറയുന്നതും അന്തരീക്ഷ മലിനീകരണവുമൊക്കെ കൊണ്ട് നഗര താപനില ഉയരുന്നു. ഒരു വശത്ത് ചൂട് കൂടുന്നു. അതോടൊപ്പം കാലാവസ്ഥയ്ക്കും മാറ്റം ഉണ്ടാകുന്നു. സൂക്ഷ്മ കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു മാറ്റവും ദീർഘകാലം കൊണ്ട് സ്ഥൂലകാലാവസ്ഥയെയും സ്വാധീനിക്കുന്നു.
കേരളത്തിലെ സൂക്ഷ്മ കാലാവസ്ഥ
ഭൂമധ്യരേഖയ്ക്ക് സമീപം 8 ഡിഗ്രി അക്ഷാംശത്തിലുള്ള കേരളത്തിൽ സാധാരണ നല്ല ചൂട് ആകേണ്ടതാണ്. പക്ഷെ ഒരു വശത്ത് കടലും മറുവശത്ത് മലകളും ഉള്ളതുകൊണ്ടാണ് നല്ല കാലാവസ്ഥ ലഭിക്കുന്നത്. അതുപോലെ ഇടനാടൻ കുന്നുകൾ, പശ്ചിമഘട്ട മലനിരകൾ എന്നിവയ്ക്കും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്. ചരിവിനു വ്യത്യാസമുള്ള ഭൂപ്രകൃതി ആയതുകൊണ്ട് സൂക്ഷ്മ കാലാവസ്ഥയിൽ പ്രകടമായ മാറ്റം കാണാവുന്നതാണ്.
എൽനിനോ പ്രതിഭാസം കേരളത്തിലെ കാലാവസ്ഥയെയും സ്വാധീനം ചെലുത്തുന്നു. അറ്റ്ലാന്റിക് കടൽ ഉൾപ്പെടെ ക്രമാതീതമായി ചൂടാവുകയാണ്. കടലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാലാവസ്ഥയെ നന്നായി സ്വാധീനം ചെലുത്തുന്നു.