എറണാ‘കുളം’ കുതിർന്നു; കളമശേരിയിൽ 37 മണിക്കൂറിൽ പെയ്തത് 318 മില്ലിമീറ്റർ മഴ!
എറണാകുളം കളമശേരിയിൽ കഴിഞ്ഞ 37 മണിക്കൂറിൽ പെയ്തത് 318 മില്ലിമീറ്റർ മഴ. ബുധനാഴ്ച (മെയ്29) 24 മണിക്കൂറിന്റെ കണക്കെടുത്താൽ ഇതിൽ 9 മണിക്കൂർ മാത്രമാണ് മഴ പെയ്തത്. 166.5 മില്ലിമീറ്റർ മഴയാണ് ഒരു ദിവസത്തിൽ പെയ്തത്. അതിൽ ആറ് മണിക്കൂറിൽ മാത്രം പെയ്തത് 151 മില്ലിമീറ്റർ മഴയാണ്

എറണാകുളം കളമശേരിയിൽ കഴിഞ്ഞ 37 മണിക്കൂറിൽ പെയ്തത് 318 മില്ലിമീറ്റർ മഴ. ബുധനാഴ്ച (മേയ്29) 24 മണിക്കൂറിന്റെ കണക്കെടുത്താൽ ഇതിൽ 9 മണിക്കൂർ മാത്രമാണ് മഴ പെയ്തത്. 166.5 മില്ലിമീറ്റർ മഴയാണ് ഒരു ദിവസത്തിൽ പെയ്തത്. അതിൽ ആറ് മണിക്കൂറിൽ മാത്രം പെയ്തത് 151 മില്ലിമീറ്റർ മഴയാണ്.
കഴിഞ്ഞ വർഷം എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. ആറ് ദിവസംകൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നിലവിൽ അറബികടലിൽ കേരള തീരത്ത് മേഘങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് കര കയറിയാൽ കേരളത്തിൽ പ്രത്യേകിച്ച് തീരദേശ, ഇട നാടുകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, നിലവിൽ കാറ്റിന്റെ ദിശയും വേഗതയും മേഘങ്ങൾ പൂർണമായും കരയിൽ കയറാൻ അനുകൂലമല്ല. തിരുവനന്തപുരം തീരമേഖലയിൽ പടിഞ്ഞാറൻ കാറ്റ് ആണെങ്കിലും ദുർബലമാണ്. മധ്യ കേരളത്തിൽ കേരള തീരത്തു കാറ്റിന്റെ ദിശ വടക്ക്, വടക്ക് പടിഞ്ഞാറ് ആണ്. കാര്യമായ വേഗതയില്ല.
വരും മണിക്കൂറിൽ കാറ്റ് ശക്തി പ്രാപിച്ചാൽ കേരളത്തിന്റെ തീരദേശ മേഖലയിൽ പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കൊച്ചി വെള്ളത്തിൽ
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ കൊച്ചിയെ വെള്ളക്കെട്ടിലാക്കുകയായിരുന്നു. വീടുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി. സൗത്ത് കളമശേരിയിലാണ് അതിശക്തമായ മഴ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴ മേഘവിസ്ഫോടനം എന്ന് വിദഗ്ധർ വ്യക്തമാക്കിയതിനെ തുടർന്ന് കനത്ത ജാഗ്രതയും മുന്നൊരുക്കങ്ങളുമാണ് നടക്കുന്നത്. കാക്കനാട്, എച്ച്എംടി, വൈറ്റില, ഇടപ്പള്ളി, തമ്മനം, കതൃക്കടവ്, പാലാരിവട്ടം, കുസാറ്റ്, ചങ്ങമ്പുഴ പാർക്ക്, തൃക്കാക്കര തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇൻഫോ പാർക്കിൽ ഓഫീസിനകത്തുവരെ വെള്ളം കയറിയ നിലയിലാണ്. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മണഇക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
കനത്ത മഴയിൽ തിരുവനന്തപുരം നഗരവും വെള്ളത്തിലാണ്. ചാല മാർക്കറ്റ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലത്ത് രാത്രിയിൽ ഇടവിട്ട് ശക്തമായ മഴയാണ് പെയ്തത്. ആര്യങ്കാവ് ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ മാത്രമാണ് മഴയ്ക്ക് അൽപം ശമനം ഉള്ളത്.