മൂന്നുദിവസം കൂടി അതിശക്തമായ മഴ; ദുരിതം വടക്കൻ കേരളത്തിൽ, ഈ വർഷം അവസാനം ലാനിന
ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ ലാനിന വാച്ചാണ് നിലനിൽക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ആദ്യ മൺസൂൺ തീവ്ര ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ജാർഖണ്ഡ്, ബിഹാർ എന്നിവയുടെ മുകളിലൂടെ സഞ്ചരിച്ച ഒഡിഷ തീരത്തെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചേക്കും. ജൂലൈ 22, 23 വരെ മാത്രമേ ഇതിന്റെ പ്രഭാവം കാണുകയുള്ളൂ. കേരളത്തിൽ ജൂലൈ 22 കഴിഞ്ഞാൽ മഴ കുറയുമെന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് വ്യക്തമാക്കി.
അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ ഇപ്പോൾ കാണുന്ന അതിശക്തമായ മഴ പരമാവധി മൂന്നുദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകഴിഞ്ഞാൽ കേരളത്തിൽ എല്ലായിടത്തും സാധാരണ മഴയായിരിക്കും. അതേസമയം, കർണാടക തീരദേശ മേഖലയിൽ 28 വരെ ശക്തമായ മഴയുണ്ടാകും.
ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ ലാനിന വാച്ചാണ് നിലനിൽക്കുന്നത്. മൂന്ന് ഘട്ടമായാണ് ലാനിനയുടെ വരവ്. ലാനിന വാച്ച്, ലാനിന അലർട്ട്, ലാനിന. ഇപ്പോൾ ആദ്യഘട്ടത്തിലാണ് നിലനിൽക്കുന്നത്.-ഡോ. എം.ജി. മനോജ് അറിയിച്ചു.