കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയിൽ അരമണിക്കൂറിനുള്ളിൽ ഒരു മനുഷ്യനെ കൊല്ലാം.

കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയിൽ അരമണിക്കൂറിനുള്ളിൽ ഒരു മനുഷ്യനെ കൊല്ലാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയിൽ അരമണിക്കൂറിനുള്ളിൽ ഒരു മനുഷ്യനെ കൊല്ലാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസീലിലെ ഇല ഡാ ക്വയ്മഡ ഗ്രാൻഡെ അഥവാ സ്നേക് ഐലൻഡ് വളരെ പ്രശസ്തമാണ്. അധികമാരും ഇങ്ങോട്ടേക്ക് വന്നിട്ടില്ല. എങ്കിലും ഈ ദ്വീപ് എങ്ങനെ പ്രശസ്തമായി. കാരണം ഇവിടത്തെ അന്തേവാസികളാണ്. പാമ്പുകൾ. ഒരു ദ്വീപു മുഴുവൻ അധിവാസം ഉറപ്പിച്ചിരിക്കുന്ന പാമ്പുകൾ. ബ്രസീലിലെ  സാവോ പോളോയിൽ നിന്ന് 120 കിലോമീറ്ററോളം അകലെയാണ് ഈ ദ്വീപ്. 110 ഏക്കർ വിസ്തീർണമാണ് ഇതിന്. വംശനാശഭീഷണി നേരിടുന്ന ഗോൾഡൻ ലാൻസ്ഹെഡ് എന്ന അപൂർവയിനത്തിൽപെട്ട ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെ താമസിക്കുന്നത്. കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയിൽ അരമണിക്കൂറിനുള്ളിൽ ഒരു മനുഷ്യനെ കൊല്ലാം.

ധാരാളം കെട്ടുകഥകളും ഈ ദ്വീപിനെക്കുറിച്ചുണ്ട്. ദ്വീപിലൊളിപ്പിച്ച നിധി സംരക്ഷിക്കാനായി കടൽക്കൊള്ളക്കാരാണ് ഈ പാമ്പുകളെ ഇവിടെ കൊണ്ടുവന്നിട്ടതെന്നുള്ളത് ഇതിൽ പ്രശസ്തമായ ഒരു കഥ. എന്നാൽ സത്യമതല്ലെന്ന് ഗവേഷകർ പറയുന്നു.11000 വർഷം മുൻപ് ഭൂമിയിൽ ആദിമ ഹിമയുഗ കാലങ്ങളോടനുബന്ധിച്ച് ജലനിരപ്പുയർന്നതോടെയാണ് ഈ പാമ്പുകൾ ദ്വീപിൽ അകപ്പെട്ടത്. തെക്കേ അമേരിക്കൻ വൻകരയിൽ ജീവിക്കുന്ന മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവയിൽ പരിണാമപരമായ മാറ്റങ്ങൾ ഉണ്ടായി. വൻകരയിലെ പാമ്പുകളെ അപേക്ഷിച്ച് ആറു മടങ്ങ് വീര്യം കൂടിയ വിഷം ദ്വീപിലെ പാമ്പുകൾക്കുണ്ട്. ഇവയുടെ കടി ഏൽക്കുന്ന സ്ഥലത്തെ മാംസം ഉരുകാൻ തക്കവണ്ണം ശേഷിയുള്ളത്.

സ്നേക് ഐലൻഡ് (Photo:X/@Jayysen)
ADVERTISEMENT

ദ്വീപിലേക്കെത്തുന്ന ദേശാടനപ്പക്ഷികളാണ് ഈ പാമ്പുകളുടെ ഇരകൾ.1909 മുതൽ 1920 വരെയുള്ള കാലയളവിൽ ഇവിടെ ചെറിയ തോതിൽ മനുഷ്യവാസമുണ്ടായിരുന്നു. ദ്വീപിൽ സ്ഥാപിച്ചിരുന്ന ഒരു ലൈറ്റ്ഹൗസിന്റെ നിയന്ത്രണത്തിനായുള്ള ആളുകളായിരുന്നു ഇവർ. എന്നാൽ പിന്നീട് ലൈറ്റ് ഹൗസ് ഓട്ടമാറ്റിക് സംവിധാനങ്ങളിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയതോടെ ആളുകൾ ഇവിടെ നിന്നു വിട്ടകന്നു.

നിലവിൽ ഈ ദ്വീപിലേക്കു പൊതുജനങ്ങൾ പോകുന്നത് ബ്രസീലിയൻ സർക്കാർ വിലക്കിയിട്ടുണ്ട്. ബ്രസീൽ നേവിയാണ് ദ്വീപിന്റെ നിയന്ത്രണം. കരിഞ്ചന്തയിൽ പൊന്നുംവിലയുള്ള പാമ്പുകളാണ് ഗോൾഡൻ ലാൻസ്ഹെഡ്. ഒരു പാമ്പിന് 7 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ ലഭിക്കും. ഇതു മുതലാക്കാനായി കള്ളക്കടത്തുകാരും കൊള്ളക്കാരും ദ്വീപിൽ എത്താറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗോൾഡൻ ലാൻസ്ഹെ‍ഡിനെ കൂടാതെ ഡിപ്സാസ് ആൽബിഫ്രോൺസ് എന്ന വിഷമില്ലാത്ത പാമ്പുകളും ചെറിയതോതിൽ ഇവിടെ അധിവസിക്കുന്നുണ്ട്.

ഗോർഗോന (Photo:X/@GemmitiMoreno)
ADVERTISEMENT

കൊളംബിയയുടെ അധീനതയിലുള്ള ദ്വീപായ ഗോർഗോനയും പാമ്പുകൾ വഴി പ്രശസ്തമായ മറ്റൊരിടമാണ്.യുഎസിലെ ആൽകട്രസ് ജയിൽ പോലെ ഒരു വലിയ തടങ്കൽപ്പാളയമായിരുന്നു ഗോർഗോന.കൊളംബിയയിലെ കൊടും ക്രിമിനലുകളെയും രാഷ്ട്രീയത്തടവുകാരെയും ജയിൽ ശിക്ഷയ്ക്കായി അയയ്ക്കുന്ന ഇടം. 1984 വരെ ഗോർഗോന ഈ വിധത്തിൽ നിലനിന്നു. 

തെക്കൻ അമേരിക്കൻ രാജ്യം കൊളംബിയയുടെ പസിഫിക് തീരത്തു നിന്നു 55 കിലോമീറ്റർ മാറിയാണ് 26 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ദ്വീപ് നിലനിൽക്കുന്നത്. 

ADVERTISEMENT

റിങ് ഓഫ് ഫയർ മേഖലയിൽ നിലനിൽക്കുന്നതിനാൽ അഗ്നിപർവതങ്ങളുടെയും കാടുകളുടെയും ഒരു മേഖലയായിരുന്നു ഈ ദ്വീപ്.എഡി 1526ൽ ലാറ്റിൻ അമേരിക്കയിൽ എത്തിയ സ്പാനിഷ് സാഹസികരാണ് ഈ ദ്വീപ് കണ്ടെത്തിയത്. പാമ്പുകൾ പുളച്ചുമറിയുന്ന ഈ ദ്വീപിൽ, പാമ്പുകളുടെ കടിയേറ്റ് 87 സ്പാനിഷ് പടയാളികൾ മരിച്ചു. അങ്ങനെയാണു ദ്വീപിനു ഗോർഗോന പേരു കിട്ടിയത്. ഗ്രീക്ക് ഇതിഹാസത്തിലെ പ്രശസ്ത കഥാപാത്രങ്ങളിലൊന്നാണു മെഡൂസ. ഗോർഗോൻ എന്ന വിഭാഗത്തിൽ പെടുന്ന മെഡൂസയ്ക്ക് തലമുടിക്കു പകരം ഇഴപിരിഞ്ഞുകിടക്കുന്ന പാമ്പുകളാണുള്ളത്.

1960ൽ കൊളംബിയൻ സർക്കാർ ഇവിടെ തടങ്കൽപ്പാളയം സ്ഥാപിച്ചു. അന്നു മുതൽ 1984ൽ തടവറയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത് വരെ ആയിരത്തോളം പേരെ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ട്.ഈ ദ്വീപ് ഇന്നൊരു കൊടുംവനമാണ്. കൊളംബിയയ്ക്കു വിദേശനാണ്യം നേടിക്കൊടുക്കുന്ന ഒരു ജൈവ ടൂറിസ്റ്റ് മേഖല കൂടിയാണ് ഇന്നിത്.

English Summary:

Unveiling the Mysteries of Snake Island: The Deadly Inhabitants of Ila da Queimada Grande